ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

“കമ്മീഷ്ണർ ആണോ… നമ്മൾ കൊലയാളിയെ പിടിക്കാൻ അവർ ഒന്ന് സഹകരിച്ചാൽ മതി , അതെങ്ങനെയാ മന്ത്രിയെ ചോദ്യം ചെയ്യാൻ പറ്റില്ലല്ലോ… കോപ്പിലെ പ്രോട്ടോകോൾ…”

“താൻ എന്തായാലും എന്നെ മെഡിക്കൽ കോളേജിൽ ഇറക്കിയിട്ട്, ഡോക്ടർ ഗോപകുമാറിന്റെ ഫാമിലിയെ ഒന്ന് പോയി കാണ്,എന്നിട്ട് ഇങ്ങോട്ട് തന്നെ വാ…”

“ശരി സർ”

♦️♦️♦️♦️♦️

സമയം ഒരുപാട് വൈകിയിട്ടും ഒറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ചന്ദ്ര . ഉറങ്ങുവാനായി കണ്ണടക്കുമ്പോൾ മുഴുവൻ അവളുടെ മനസ്സിൽ തെളിയുന്നത് കയറിൽ തൂങ്ങിയാടുന്ന തന്റെ ഏട്ടന്റെ മൃതശരീരം ആയിരുന്നു

അവൾ ബെഡ് സൈഡ് ടേബിളിൽ ഇരുന്ന തന്റെ ഫോൺ എടുത്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് രാമദാസൻ എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് വീഡിയോ കാൾ ചെയ്തു

അങ്ങേ തലക്കൽ കാൾ എടുത്തതും അവൾ മുഖത്തു ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് ഫോൺ തന്റെ മുഖത്തിന് നേരെ പിടിച്ചു

40 നും 50 നും ഇടയിൽ പ്രായം വരുന്ന,തലമുടികൾ മുഴുവനായും നരച്ച ഒരാൾ , കാക്കി കളർ ഷർട്ട്‌ ആണ് അയാളുടെ വേഷം

“ചന്ദ്രാ… എന്താ മോളെ ഈ സമയമായിട്ടും നീ ഉറങ്ങീല്ലേ…”

“ഇല്ല ചേട്ടാ,അയാൾ , ആ സത്യേനെക്കൂടെ തീർക്കാതെ എനിക്കുറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല”

“എന്താ മോളെ ഇങ്ങനെ, ജീവനെയും ശേഖരനെയും തീർത്തത് പോലെ എളുപ്പമല്ല സത്യനെ തീർക്കാൻ,അവൻ ഒരു മന്ത്രിയാണ്… എന്തെങ്കിലും ഒരു പിഴവ് സംഭവിച്ചാൽ അവന് പകരം നമ്മൾ ആകും കാലപുരിക്ക് പോകുന്നത്”

“ശരിയാണ് ,അയാൾ ഒരു മന്ത്രിയാണ് അതെനിക്കും അറിയാം… പക്ഷെ നമ്മുടെ മുന്നിൽ സമയമില്ല, ചേട്ടൻ തന്നെ അല്ലെ പറഞ്ഞത് സി.ഐ മരക്കാരും എസ്.ഐ ദേവനും പ്രഗത്ഭരായ പോലീസ് ഉദ്യോഗസ്ഥർ ആണെന്ന്… അവർ നമ്മളെ കണ്ട് പിടിച്ചാൽ…”

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…???

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes ??
    Ee part um ഇഷ്ടമായി..????????

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor ?????

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ ??

  12. ഹാപ്പി ബര്ത്ഡേ ടു യൂ….?????

  13. MRIDUL K APPUKKUTTAN

    ?

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.