ആവണി 1 [night rider] 88

ആവണി

Author : night rider

 

ഞാൻ ആദ്യമായാണ് ഇവിടെ കഥയെഴുതുന്നതു .ആദ്യമായതുകൊണ്ട് കുറവുകൾ ഉണ്ടാകുന്നതാണ് .ചിലപ്പോൾ പേജുകൾ കുറവായി വരം .അതുകൊണ്ടു എല്ലാവരും ക്ഷമിക്കണം .അടുത്ത ഭാഗത്തോട് കൂടി നിങ്ങളുടെ സപ്പോർട്ടുണ്ടെങ്കിൽ പരമാവധി പോരായ്മകൾ പരിഹരിച്ചു എഴുതുന്നതാണ്.ഇതെന്റെ ഒരു സുഹൃത്തിന്റെ കഥയാണ്.അതുകൊണ്ടു കഥാപാത്രങ്ങളുടെ പേരുകൾ യഥാർത്ഥ പേരുകൾ ആയിരിക്കില്ല.
അപ്പോൾ നമ്മുക്ക് തുടങ്ങാമല്ലേ.

ഒരു നന്മ നിറഞ്ഞ പുലർകാല വേളയിൽ കിളികളുടെ സംഗീതവുമാസ്വദിച്ചുകൊണ്ടു സൂര്യമാമനെയും കണികണ്ടുണർന്നു .എഴുനേൽക്കാൻ നോക്കുമ്പോൾ ഇതാ നമ്മുടെ മുത്ത് എന്റെ നെഞ്ചിനു കുറുകെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തലയും വെച്ച് നീയെൻറെ സ്വന്തമാണെന്ന പോലെ കിടക്കുന്നു.അതുകൊണ്ട് ശല്യപ്പെടുത്താൻ തോന്നിയില്ല .അവളെ ഒന്ന് മുറുകെ പിടിച്ചുകൊണ്ടു ഒന്നുകൂടെ തലയിണയിൽ തല ചാരിവെച്ചുകൊണ്ടു പഴയ ഓർമയിലേക്ക് ഒന്ന് പോകാമെന്നു വിചാരിച്ചു

 

.

ഒരു മുന്ന് വർഷം പുറകിലോട്ടു

 

ഞാൻ നിർമ്മൽ മോഹൻ , കോഴിക്കോടാണ് താമസം . പ്ലസ് ടു കഴിഞ്ഞു ഏതു കോഴ്‌സിന് ചേരണമെന്ന് അന്വേഷിച്ചു  നടക്കുന്ന സമയം .വീട്ടിൽ അമ്മയും അച്ഛനും ഒരു ചേച്ചിയുണ്ട്.പുള്ളിക്കാരി കല്യാണമൊക്കെ കഴിഞ്ഞു ഇപ്പോൾ ഹസ്ബന്റിന്റെ കൂടെ സൈബർ പാർക്കിൽ ജോലി ചെയ്യുന്നു .എനിക്കാണെങ്കിൽ ഫോട്ടോഗ്രാഫിയോടു ഭയങ്കര താല്പര്യമാണ് .ഒഴിവുദിനങ്ങളിൽ കൂട്ടുക്കാരുമൊത്തു പടമെടുക്കാനൊക്കെ പോവാറുണ്ട് .അങ്ങനെയിരിക്കുന്ന സമയത്താണ് ‘അമ്മ എന്റെ താല്പര്യം മനസിലാക്കി ഫോട്ടോഗ്രാഫി കോഴ്സിനെ പാട്ടി അന്വേശിക്കുന്നതു .അങ്ങനെ ആദ്യം ഞങ്ങൾ കേരളത്തിലെ തന്നെ പ്രശസ്ത ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് ആയ ക്രിയേറ്റീവ് ഹട്ടുലേക്ക് പോയിനോക്കുന്നത് .നിർഭാഗ്യവശാൽ അവിടെ സീറ്റുകൾ എല്ലാം നേരത്തെ ഫുൾ ആയിരുന്നു ,അങ്ങനെ വീട്ടിലേക്കു തിരിച്ചു വരുന്ന സമയത്തു അച്ഛന്റെ ഒരു സുഗേസഷൻ കിട്ടി അടുത്ത അഡ്മിഷൻ വരുമ്പോഴത്തേക്കു വീഡിയോ എഡിറ്റിംഗ് കോഴ്സ് വല്ലതും നോക്കിക്കോ എന്ന് പറഞ്ഞു .അതെനിക്ക് നല്ലൊരു ഐഡിയ ആയി തോന്നി.അങ്ങനെ അടുത്ത ദിവസമുതൽ നമ്മുടെ തൊട്ടടുത്തുള്ള പ്രമുഖ വാർത്ത ചാനൽ നടത്തുന്ന സ്ഥാപനത്തിൽ വീഡിയോ എഡിറ്റിംഗിന് ചേർന്നു. ക്ലാസ്സു നല്ല അടിപൊളിയായിട്ടു പഠിച്ചെടുക്കുവാൻ കഴിഞ്ഞു.

 

 

അങ്ങനെ വീഡിയോ എഡിറ്റിംഗ് ക്ലാസ്സു കഴിഞ്ഞു നിക്കുന്ന സമയത്താണ് അമ്മയുടെ കൂട്ടുകാരി സെലിൻ ആന്റി വഴി ബംഗളുരുവിൽ ഒരു പ്രമുഖ സ്ഥാപനത്തിൽ ഫോട്ടോഗ്രാഫിക് സീറ്റുണ്ടെന്നു കേഴ്ക്കുന്നത് .അങ്ങനെ ഞാൻ ബാംഗ്ലൂരിലേക്ക് പോകുവാൻ റെഡിയായി .ഏകദേശം രാവിലെ തുടങ്ങിയ യാത്ര ഒരു ഉച്ചയായപോഴത്തേക്കും ആന്റിയുടെ വീട്ടിൽ  ഞാൻ എത്തി.ആന്റിക്ക് രണ്ടു മക്കളാണ് . മൂത്തയാൾ വിൻസി ചേച്ചി അവിടെയൊരു പ്രമുഖ ഹോസ്പിറ്റലിൽ നഴ്‌സായിട്ടു വർക് ചെയ്യുന്നു.രണ്ടാമത്തെയാൾ ജോൺസ് അവിടെയൊരു കോളേജിൽ ബിടെക്കിനു പഠിക്കുന്നു.ആന്റി ഒരു കോളേജിൽ പ്രൊഫെസ്സർ ആണ്. അവിടെയെത്തി വിശേഷം പറച്ചിലൊക്കെ കഴിഞ്ഞു നാളെ കോളേജിലേക്ക് അഡ്മിഷന് പോകുവാൻ തീരുമാനിച്ചു .പക്ഷെ ഒരു പ്രശ്നമുണ്ടായിരുന്നു.അവിടെ അഡ്മിഷൻ കിട്ടണമെങ്കിൽ ഇംഗ്ലീഷ് നല്ല ഫ്ലുവന്റായിട്ടു സംസാരിക്കുവാൻ പട്ടണം.എനിക്കാണെങ്കിൽ ഇംഗ്ലീഷിൽ ഒന്ന് മര്യാദക്ക് പോലും സംസാരിക്കുവാൻ പറ്റില്ല.അപ്പോൾ ചേച്ചി ചെറിയൊരു ടിപ്പ് തന്നു

ചേച്ചി : ഡാ അവര് ചോദിക്കുമ്പോൾ ഇതൊന്നു പറഞ്ഞാൽ മതി “ I am well confident to take responsibility to prove my skills and experience  and also my knowledge”.

ഞാൻ : നോക്കാം ചേച്ചി

 

ചേച്ചി : അപ്പോൾ ശെരിയെട .ഗുഡ് നൈറ്റ്

 

21 Comments

  1. നൈസ്

  2. നിധീഷ്

    ♥♥♥

  3. തുടക്കം വളരെ നന്നായിട്ടുണ്ട്.
    കുറച്ച് സ്പീഡ് ഉണ്ട് കഥക്ക്. വരുംഭാഗങ്ങളിൽ അത് നന്നാക്കാൻ ശ്രമിക്കുക.
    ആശംസകൾ♥️♥️

  4. തുടക്കാരന്റെ എൻഡിങ്

  5. ❤️

  6. തുടക്കം നന്നായി പക്ഷെ ഓട്ടത്തിന്റെ സ്പീഡ് കുറച്ച് ഓരോന്നും വിശദീകരിച്ചു എഴുതിയാൽ കൂടുതൽ മിഴിവേകും,
    അധികം വൈകാതെ പുതിയ ഭാഗങ്ങൾ തരിക ആശംസകൾ…

    1. Thank you.പരമാവധി ശ്രമിക്കുന്നതാണ്

  7. ഹായ് കൊള്ളാം പൊളി ?
    തുടക്കം കലക്കി,ആദ്യമായിട്ടു എഴുതുവാണെന്നു തോന്നിയതേയില്ല.
    ബാക്കി ഉള്ളതുകൂടി വേഗം പോരട്ടെട്ടോ?.
    All the very best?.

    Comrade

    1. @Comrade വളരെ നന്ദി പരമാവധി വൈകിപ്പിക്കാതെ അടുത്ത ഭാഗം ഇടുന്നതാണ്

  8. ഐവാ..തുടക്കം ജോറായിട്ടുണ്ട്.. നല്ല തീം.ബാക്കി പോന്നോട്ടെ. ആശംസകൾ പുള്ളെ??

    1. Thank you bro

  9. കൊള്ളാം സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തന്നെ പോരട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank you.അധികം വൈകിപ്പിക്കില്ല അടുത്ത ഭാഗം

  10. Pettennenthanu sambavichath….? Nxt part korach lengthy aayokote bro …. take time…. pettenn theerumbol vayikanulla intetest poyipovum atha…. nice start✌

    1. ഓകെ പരമാവധി ശ്രമിക്കാം

  11. Ith full indo… Last Missing ula pole

    1. ഇതു മുഴുവൻ ഇല്ല.അടുത്ത ഭാഗത്തോടെ ഉണ്ടാവും

  12. ❤️

    1. കാർത്തിവീരാർജ്ജുനൻ

      Kidu ayittund?❤️

Comments are closed.