ആവണി 1 [night rider] 88

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും  ബാസ്റ്റിൻ സാർ ആരാണന്നല്ലേ  പുള്ളി നമ്മുടെ ആന്റിയുടെ ഹസ്ബൻഡ് ആണ് .അങ്ങനെ അവിടുന്ന് രക്ഷപെട്ടു പോരുമ്പോളാണ് ബാക്കിയുള്ളവന്മാരെ അവർ നിർത്തി പൊരിക്കുകയായിരുന്നു.എന്നാൽ ആ ചേട്ടൻ അറിഞ്ഞിരുന്നില്ല അടുത്ത ദിവസം നല്ല മുട്ടൻ പണി ചേട്ടന് വരാൻ പോകുന്നുണ്ടെന്നു

     അടുത്ത ദിവസം ഇൻസ്റ്റിറ്റിയൂട്ടിലെ അസ്സംബ്ലി ആയിരുന്നു .അന്ന് രാവിലെ അസ്സെംബ്ലിയിൽ നിൽക്കുന്ന സമയത്താണ് ഇന്നലെ ഞങ്ങളെ രാജി ചെയ്യാൻ നിന്ന മലയാളി ചേട്ടനെ പ്രിൻസിപ്പലും മാനേജ്മെന്റും വിളിക്കുന്നത് കണ്ടത്.പിന്നെ അവിടെ നടന്നത് മനസ്  നടുങ്ങുന്ന കാഴ്ചയായിരുന്നു.ആ ചേട്ടനെ എല്ലാവരുടെയും മുന്നിൽ വെച്ച് മുഖത്തടിക്കുന്നതും റാഗിങ് ചെയ്തതിന്റെ പണിഷ്മെന്റ് ആയി രാവിലെ മുതൽ വൈകുന്നേരം വരെ ഗ്രൗണ്ടിൽ കൂടെ തവള ചാട്ടം ചാടുവാനുമായിരുന്നു.ഇത് കർണ്ണാടകയിലെ മിക്ക കോളേജുകളിലും മലയാളികളായ വിദ്യാർത്ഥികളെ മാനസികമായി ഉപദ്രവിക്കാറുണ്ട് കന്നടകാർ.എന്നാൽ ഇവർക്കെതിരെ ഒരു ശബ്ദവുമുയർത്താൻ ആർക്കും ധൈര്യമില്ല .കാരണം പൊളിറ്റിക്സിലുള്ള പിടിപാടുകൾ കൊണ്ടുതന്നെയാണ്.അതുകൊണ്ടു ആരും ആക്ഷൻ എടുക്കാൻ ധൈര്യം കാണിക്കാറില്ല.എല്ലാം സഹിച്ചു നിൽക്കും.അന്നത്തെ ക്ലാസും കഴിഞ്ഞു ഞാൻ പോയി വരുവാനുള്ള സുഖത്തിനു അവന്മാരുടെയൊപ്പം കോളേജിനടുത്തു ഒരു വീട് വാടകക്കെടുത്തു.

            അങ്ങനെ ക്ലാസുകൾ മുന്നോട്ടു പോയികൊണ്ടിരിക്കുമ്പോൾ കുറച്ചു പെൺ  സുഹൃത്തുക്കളെ കിട്ടി. പക്ഷെ എനിക്കപ്പോഴും പെൺകുട്ടികളോട് മിണ്ടാൻ മടിയായിരുന്നു.അങ്ങനെയിരിക്കെ ഞാനൊഴികെ എല്ലാവന്മാർക്കും ലൈൻ സെറ്റായിട്ടുണ്ടായിരുന്നു.എനിക്കാണെങ്കിൽ എത്രയും പെട്ടന്ന് പഠനം കഴിഞ്ഞു ജോലിക്കു കയറുവാനുള്ള പ്ലാനിംഗ് ആയിരുന്നു.അതുകൊണ്ടു ഈ  കാര്യത്തെ കുറിച്ച് അധികം ചിന്തിച്ചിരുന്നില്ല.

അങ്ങനെ ഒരു വീക്കെൻഡിൽ ജോബിന്റെ  ലൗവറിന്റെ വക ഒരു ട്രീറ്റ്  ഉണ്ടായിരുന്നു.ബാക്കിയുള്ളവരാണെങ്കിൽ നാട്ടിലുംപോയിരുന്നു.അതുകൊണ്ടു വീട്ടിൽ വെറുതെ പോസ്റ്റടിച്ചു ഇരിക്കെണ്ടാന്നു കരുതി ജോബിന്റെ  കൂടെ അവന്റെ ലൗവറിന്റെ അടുത്തേക്ക് വിട്ടു.പക്ഷെ ഞാൻപോലും വിച്ചാരിച്ചിരുന്നില്ല ഇവിടെ നിന്നുമാണ് എന്റെ പുതിയ അദ്ധ്യായം തുടങ്ങുന്നതെന്ന്.

 

കുറച്ചു സമയങ്ങൾക്കു ശേഷം  ഞാനും അവനും അവന്റെ ലൗവറിന്റെയും അവളുടെ ഫ്രണ്ട്സിന്റെ കൂടെ അടുത്തുള്ള സി.സി.ഡി യിൽ കയറി.അപ്പോഴും അവർ ഒരാളെകൂടെ വെയിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ്  ഒരു ഓട്ടോയിൽ നിന്നു ഒരു സുന്ദരിയായ പെൺകൊച്ചു ഇറങ്ങിവരുന്നത് കണ്ടത്.

അത് കണ്ടപ്പോൾ എനിക്കെന്തോ അവളെ കണ്ടപ്പോൾ ഒരു സ്പാർക്കു  വന്നു തുടങ്ങി.കാരണമെന്തെന്ന് വെച്ചാൽ മറ്റുള്ള ഇവളുടെ കൂട്ടുക്കാരികൾ മോഡേൺ ഡ്രെസ്സിലാണ് വന്നതെങ്കിൽ ഇവൾ നല്ല നോർമൽ ഡ്രെസ്സിൽ കുറിയും തൊട്ടു മുഖത്തൊരു ചെറു പുഞ്ചിരിയുമായിട്ടാണ് വന്നത്.പെട്ടന്നായിരുന്നു അത് സംഭവിച്ചത്

21 Comments

  1. നൈസ്

  2. നിധീഷ്

    ♥♥♥

  3. തുടക്കം വളരെ നന്നായിട്ടുണ്ട്.
    കുറച്ച് സ്പീഡ് ഉണ്ട് കഥക്ക്. വരുംഭാഗങ്ങളിൽ അത് നന്നാക്കാൻ ശ്രമിക്കുക.
    ആശംസകൾ♥️♥️

  4. തുടക്കാരന്റെ എൻഡിങ്

  5. ❤️

  6. തുടക്കം നന്നായി പക്ഷെ ഓട്ടത്തിന്റെ സ്പീഡ് കുറച്ച് ഓരോന്നും വിശദീകരിച്ചു എഴുതിയാൽ കൂടുതൽ മിഴിവേകും,
    അധികം വൈകാതെ പുതിയ ഭാഗങ്ങൾ തരിക ആശംസകൾ…

    1. Thank you.പരമാവധി ശ്രമിക്കുന്നതാണ്

  7. ഹായ് കൊള്ളാം പൊളി ?
    തുടക്കം കലക്കി,ആദ്യമായിട്ടു എഴുതുവാണെന്നു തോന്നിയതേയില്ല.
    ബാക്കി ഉള്ളതുകൂടി വേഗം പോരട്ടെട്ടോ?.
    All the very best?.

    Comrade

    1. @Comrade വളരെ നന്ദി പരമാവധി വൈകിപ്പിക്കാതെ അടുത്ത ഭാഗം ഇടുന്നതാണ്

  8. ഐവാ..തുടക്കം ജോറായിട്ടുണ്ട്.. നല്ല തീം.ബാക്കി പോന്നോട്ടെ. ആശംസകൾ പുള്ളെ??

    1. Thank you bro

  9. കൊള്ളാം സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തന്നെ പോരട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank you.അധികം വൈകിപ്പിക്കില്ല അടുത്ത ഭാഗം

  10. Pettennenthanu sambavichath….? Nxt part korach lengthy aayokote bro …. take time…. pettenn theerumbol vayikanulla intetest poyipovum atha…. nice start✌

    1. ഓകെ പരമാവധി ശ്രമിക്കാം

  11. Ith full indo… Last Missing ula pole

    1. ഇതു മുഴുവൻ ഇല്ല.അടുത്ത ഭാഗത്തോടെ ഉണ്ടാവും

  12. ❤️

    1. കാർത്തിവീരാർജ്ജുനൻ

      Kidu ayittund?❤️

Comments are closed.