ആദ്യ ചുംബനം…? [VECTOR] 209

“അതേ സ്നേഹിക്കില്ല…സാധാരണ ഒരു പുരുഷനും ഒരു കൂട്ടം ആളുകൾ പിച്ചി ചീന്തിയ പെണ്ണിനെ സ്വീകരിക്കില്ല.. എന്നാൽ ജീവിതം നിന്നിൽ മാത്രം ഒതുക്കിയ കാശിക്ക് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല…ഹോസ്പിറ്റലിൽ ജീവച്ഛവം പോലെ കിടന്ന നിന്നെ നോക്കി അലറി കരഞ്ഞിട്ടുണ്ടവൻ…അതിന് കാരണമായവരെ വേദന എന്തെന്ന് അറിയിച്ച് കൊല്ലുമ്പോൾ ജ്ഞാനിയായ ശിവനിൽ നിന്നും കാലഭൈരവനിലേക്കുള്ള മാറ്റം ആയിരുന്നു…ഏഴ് വർഷത്തെ ജയിൽ വാസത്തിന് ശേഷം അവന്റെ കൈകളിൽ നീ സുരക്ഷിതം ആയിരിക്കും എന്ന് കരുതി ആവാം മാനസിക നില തെറ്റിയ നിന്നെ പിറ്റേന്ന് തന്നെ കല്യാണം കഴിച്ച് കൂടെ കൂട്ടിയത്… ഒരു കൊച്ച് കുഞ്ഞിനെ പോലെ ആയിരുന്നു അവൻ നിന്നെ നോക്കിയിരുന്നത്…അവസാനം നിനക്ക് ഒരു കുഞ്ഞിനെ വേണം എന്ന് വാശി പിടിച്ചപ്പോൾ നിന്റെ സങ്കടം കാണാൻ കഴിയാതെ ദേ ഒരു കുഞ്ഞിനെ തന്നു…

 

ഞാനാ എല്ലാറ്റിനും കാരണം…അവന് നീയെന്നാൽ ജീവൻ ആയിരുന്നു…അല്പം പണം കണ്ടപ്പോൾ മകളുടെ ജീവിതം സുരക്ഷിതമാണോ എന്ന് പോലും നോക്കാതെ ഞാൻ… ” പറഞ്ഞ് തീർന്നതും വിതുമ്പി പോയി അയാൾ.

 

 

ദേവൂന്റെ കൈകൾ വയറിൽ തലോടി കൊണ്ടിരുന്നു.. കാശിയോട് വല്ലാത്ത ഒരു ബഹുമാനം തോന്നി അവൾക്ക്… ഒരു നോക്ക് കാണാൻ വല്ലാതെ ഹൃദയം തുടിച്ചു..

 

“നിക്ക് കാശിയേട്ടനെ കാണണം.. “കണ്ണുനീരോടെ അവൾ അയാളെ നോക്കി പറഞ്ഞു…

 

“സമയം രാത്രി ആയി മോളേ.. നീ ഇപ്പൊ കിടന്നോ… വിശ്രമം നിനക്ക് ഇപ്പോൾ അത്യാവശ്യം ആണ്…രാവിലെ നിന്നെ അവിടെ കൊണ്ട് വിടാൻ ഞാൻ ഏൽപ്പിക്കാം…” പുതപ്പ് കഴുത്തറ്റം ഇട്ട് കൊടുത്ത് കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി…

 

ദേവൂന്റെ കൈകൾ വയറിൽ തലോടി കൊണ്ടിരുന്നു…അവ്യക്തമായി ദേവൂട്ടിയെ എന്ന് സ്നേഹത്തോടെ വിളിക്കുന്ന കാശിയുടെ മുഖം മുന്നിൽ തെളിഞ്ഞു… കവിളുകളിൽ വേലി തീർത്ത് കണ്ണുനീർ ചാലിട്ടൊഴുകി…

 

_______________________••

 

“രാവിലെ തന്നെ ദൃതി പിടിച്ച് ഓടി വന്നതാ ഈ കള്ളക്കാമുകനെ കാണാൻ…!!”അവന്റെ താടിയിൽ വിരലോടിച്ച് അവൾ പറഞ്ഞതും കാശി അവളുടെ വയറിൽ മുഖം അമർത്തി…പൊള്ളി പിടഞ്ഞു പോയവൾ…!!

 

“നീ എന്തെങ്കിലും കഴിച്ചോ…??”

 

“ഈൗ ഇല്ല…”ഇളിച്ച് കൊണ്ട് അവൾ പറഞ്ഞതും കാശി അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് അവളെയും കൂട്ടി അടുക്കളയിലേക്ക് ചെന്നു..തങ്ങളെ ചിരിയോടെ നോക്കി നിൽക്കുന്ന അമ്മയ്ക്കും വല്യമാമക്കും നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് കൊണ്ട് ഒരു പ്ലേറ്റിൽ രണ്ട് ദോശ ഇട്ട് അവൻ അവൾക്ക് വാരി കൊടുത്തു…നാണം കൊണ്ട് അവളുടെ മുഖം ചുവന്ന് തുടുത്തു പോയിരുന്നു…

 

_______________________•••

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.