ആദ്യ ചുംബനം…? [VECTOR] 209

മുറിയിൽ കയറി കണ്ണിൽ കണ്ട എല്ലാം എറിഞ്ഞ് ഉടച്ച് കൊണ്ടിരുന്നു കാശി…ചെവിയിൽ *കണ്ണാപ്പി..*എന്ന് കൊഞ്ചലോടെ വിളിക്കുന്ന ദേവൂന്റെ ശബ്ദം മുഴങ്ങി കേട്ട് കൊണ്ടിരുന്നു…ഭ്രാന്ത് പിടിച്ചവനെ പോലെ മുടികൾ പിച്ചി വലിച്ചു…

 

“എനിക്ക് പറ്റുന്നില്ല ദേവൂട്ടിയെ… ഞാൻ മരിച്ച് പോവും അത്രക്കും നീയെന്നിൽ വേരൂന്നി പടർന്ന് പന്തലിച്ചു… എന്തിനാ എന്നെ ഇങ്ങനെ നോവിക്കുന്നത് അന്നും ഇന്നും ഇനിയൊരിക്കലും നീയെന്നെ മനസ്സിലാക്കില്ലേ… എന്റെ പ്രണയം നിനക്ക് ഉണരാൻ കഴിയുന്നില്ലേ…

 

ഞാനാ എല്ലാത്തിനും കാരണം…!! എല്ലാം എന്നെ കൊണ്ടാ… ന്റെ പെണ്ണിന് ഇന്ന് എന്തോരം നൊന്ത് കാണും ഞാനാ… ദുഷ്ടനാ ഞാൻ…!!” ഓരോന്ന് പിച്ചും പേയും പറഞ്ഞ് കൊണ്ട് കാശി തല ചുമരിൽ ശക്തിയിൽ ഇടിച്ച് കൊണ്ടിരുന്നു…തല പൊട്ടി ചോര ഒലിക്കാൻ തുടങ്ങി…

 

വാഡ്രോബിൽ നിന്നും സിഗരറ്റിന്റെ ഒരു പാക്കറ്റ് എടുത്ത് കൊണ്ട് ബാൽക്കണിയിൽ ചെന്നിരുന്നു…തെളിഞ്ഞ മാനത്തെ നോക്കി കൊണ്ട് ഓരോ സിഗരറ്റും എടുത്ത് പുകച്ചു… കണ്ണുകൾ തോരാതെ പെയ്ത് കൊണ്ടിരുന്നു…

 

*അത് ഇച്ചിരി വല്യ പേരല്ലേ…ഞാനെയ് കണ്ണാപ്പി എന്ന് വിളിച്ചോളാം.. *

 

*കണ്ണാപ്പി നിക്ക് കോലുമിട്ടായി വേണം…!!*

 

*പോടാ കള്ളകണ്ണാപ്പി…*

 

കുറുമ്പും വാശിയും നിറഞ്ഞ ദേവൂന്റെ ശബ്ദം ചെവിയിൽ പ്രതിധ്വനിച്ച് കൊണ്ടിരുന്നു…വീണ്ടും വീണ്ടും തല ചുമരിൽ അടിച്ച് കൊണ്ടവൻ സ്വയം വേദനിപ്പിച്ച് കൊണ്ടിരുന്നു..

 

“നിക്ക് വയ്യാ ദേവൂട്ടിയെ… ന്റെ വാവയെ കാണണം നിക്ക്…”വേദന കൊണ്ട് ബോധം അറ്റ്‌ തറയിൽ കവിളുകൾ അമരുമ്പോൾ വ്യക്തമല്ലാതെ ചുണ്ടുകൾ മൊഴിഞ്ഞ് കൊണ്ടിരുന്നു…

 

_____________________•••

 

മുഖത്ത് എന്തോ വെള്ളം വീണപ്പോൾ ആണ് കാശി കൂമ്പി അടഞ്ഞ കണ്ണുകൾ വലിച്ച് തുറന്നത്…തലക്ക് വല്ലാത്ത ഭാരം പോലെ…കണ്ണുകൾ മെല്ലെ തുറന്നതും തന്നെ നോക്കി കണ്ണിൽ വെള്ളം നിറക്കുന്ന ദേവൂനെ കണ്ടതും അവന്റെ കണ്ണുകളും നിറഞ്ഞ് തൂവി…

 

“നിക്ക് പറ്റില്ലെടി പെണ്ണേ ഇനിയും… ഉരുകി തീരുവാ ഞാൻ… നമ്മടെ വാവാച്ചി എന്നെ ചോദിക്കുന്നുണ്ടോ…??”അവളുടെ കവിളിൽ കൈകൾ കൊണ്ട് മെല്ലെ തഴുകി അവൻ ചോദിച്ചതും വീണ്ടും ഒരു തുള്ളി കണ്ണുനീർ കൂടി അവന്റെ മുഖത്ത് വീണ് ചിതറി…

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.