ആദ്യ ചുംബനം…? [VECTOR] 209

 

_____________________•••

 

 

“ദേവൂട്ടിയെ ഇപ്പ്രാവശ്യം മാസക്കുളി ആയില്ലല്ലോ…?? എന്തെങ്കിലും വയ്യായ്ക ഉണ്ടോ ന്റെ പെണ്ണിന്…!!” തന്റെ മടിയിൽ കിടന്ന് നഖത്തിന്റെ ഭംഗി നോക്കുന്ന ദേവൂന്റെ തലയിൽ തടവി കൊണ്ട് കാശി ചോദിച്ചു…അത്രയും മനസ്സിലാക്കിയിരുന്നു കാശി തന്റെ പെണ്ണിനെ കുറിച്ച്.

 

“ഉംച്ചും…”ചുണ്ട് പുറത്തേക്ക് ഉന്തി പ്രത്യേക ഭാവത്തിൽ ദേവു പറഞ്ഞു…

 

തെന്നി മാറിയ ദാവണി തുമ്പിന് ഇടയിലൂടെ അവന്റെ കൈകൾ അവളുടെ വയറിൽ തൊട്ടു..

 

“കുഞ്ഞാവ വരാറായോ ദേവൂട്ടിയെ…??” കേൾക്കേണ്ട താമസം അവൾ ചാടി എണീറ്റു. .

 

 

“ആണോ കണ്ണാപ്പി…!!” കണ്ണിൽ ആശ്ചര്യം നിറച്ച് കൊണ്ട് അവൾ ചോദിച്ചതും അറിയില്ലെന്ന ഭാവേന അവൻ തലയനക്കി…

 

ദേവൂനെ അമ്മയുടെ അടുത്ത് ആക്കി കൊണ്ട് അവൻ മെഡിക്കൽ ഷോപ്പിലേക്ക് ചെന്നു… സാധനം വാങ്ങി വീട്ടിലേക്ക് ചെന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കി…ആ പത്ത് മിനിറ്റുകൾ പത്ത് യുഗത്തിന്റെ ദൈർഗ്യം പോലെ തോന്നി അവന്… അവസാനം പ്രെഗ്നൻസി ടെസ്റ്റിൽ തെളിഞ്ഞ് വന്ന രണ്ട് ചുവന്ന വരകൾ കണ്ടതും ഉള്ളിലെ സന്തോഷം അടക്കാൻ ആയില്ല.. ബെഡിൽ വെച്ച പാവക്കുട്ടിയും ഒത്ത് കളിക്കുന്ന ദേവൂന്റെ അടുത്ത് ചെന്ന് തുരുതുരെ മുത്തങ്ങൾ കൊണ്ട് മൂടി…അവസാനം ദാവണി മാറ്റി വയറിൽ ഒന്ന് മുത്തി… കാര്യം അറിയാതെ നിൽക്കുന്ന ദേവൂനെ നോക്കി അവൻ മനോഹരമായി ഒന്ന് ചിരിച്ചു…

 

*ദേവൂട്ടിക്കും കണ്ണാപ്പിക്കും കുഞ്ഞാവ വരാൻ പോവാ….*

 

 

 

“ആണോ കണ്ണാപ്പി…!!?”കണ്ണുകളിൽ കൗതുകം നിറച്ച് കൊണ്ട് അവൾ ചോദിച്ചതും നിറകണ്ണുകളോടെ കാശി അതെയെന്ന് തലയനക്കി…

 

സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ നിന്ന പെണ്ണിനെ കൈകളിൽ അടക്കി പിടിച്ച് കൊണ്ട് അവൻ ആ കഴുത്തിടുക്കിൽ മുഖം അമർത്തി… ഇക്കിളി കൊണ്ട് മുഖം കുറുക്കി കൊണ്ടവൾ കിലുങ്ങി ചിരിച്ചു…

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.