ആദ്യ ചുംബനം…? [VECTOR] 209

“ഞാൻ പിണക്കാ…”ചുണ്ട് പിളർത്തി കൊണ്ട് അവൾ കൈ പിണച്ച് കെട്ടി തിരിഞ്ഞിരുന്നു..

 

“അയ്യേ ദേവൂട്ടി പിണങ്ങിയോ…”നേർത്ത സ്വരത്തിൽ അവൻ ചോദിച്ചതും ഇടം കണ്ണ് കൊണ്ട് അവനെ നോക്കി കൊണ്ട് അവൾ ഒന്നുകൂടി ചുണ്ട് പിളർത്തി തിരിഞ്ഞിരുന്നു…കാശിക്ക് ചിരി ഇങ്ങെത്തി എങ്കിലും ഒരു വിധം അവൻ ഉള്ളിൽ ഒതുക്കി…

 

“ഓഹോ എന്നാൽ വേണ്ട.. വാങ്ങി വെച്ച കോലുമിട്ടായി ഇനിയിപ്പോ എന്ത് ചെയ്യും…”ഇടം കണ്ണ് കൊണ്ട് അവളെ നോക്കി അവൻ വല്യ ആലോചനയിൽ ഏർപ്പെട്ടു…കോലുമിട്ടായി എന്ന് കേട്ടപ്പോൾ തന്നെ ദേവൂന്റെ വായിൽ തേനൊലിക്കാൻ തുടങ്ങിയിരുന്നു…കള്ള പരിഭവം എല്ലാം മാറ്റി വെച്ച് അവൾ വേഗം അവന്റെ കീശയിൽ കയ്യിട്ടു…അത് മുന്നേ മനസ്സിലാക്കിയത് കൊണ്ട് തന്നെ കാശി എണീറ്റ് നിന്നു കൊണ്ട് കീശയിലെ മിട്ടായി എടുത്ത് അവൾക്ക് കാണിച്ച് കൊടുത്ത് കോക്രി കാണിച്ചു…മിട്ടായി കിട്ടാത്തതിന്റെ ദേഷ്യത്തിൽ ദേവു അവന് പിറകെ വെച്ച് പിടിച്ചു…അവൾക്ക് പിടി കൊടുക്കാതെ കാശിയും ഓടി…

 

ഒരുപാട് നേരം ഓടി ക്ഷീണിച്ചത് കൊണ്ട് ദേവു മുറ്റത്തെ പുല്ലിൽ മലർന്ന് കിടന്നു.. അവളെ നോക്കി ഒന്ന് ചിരിച്ച് കൊണ്ട് കാശിയും അവൾക്ക് അരികിൽ ചെന്ന് കിടന്നു.

 

“ന്നാ തിന്നോ.. “കയ്യിലെ മിട്ടായി അവൾക്ക് നേരെ നീട്ടി കൊണ്ട് കാശി പറഞ്ഞതും അവൾ വേഗം തന്നെ അത് തട്ടിപ്പറിച്ച് തൊലി പൊട്ടിച്ച് വായിലിട്ട് നുണഞ്ഞു.. അവളുടെ ഓരോ പ്രവർത്തിയും നോക്കി കൊണ്ട് ചിരിയോടെ അവൾക്ക് നേരെ കാശി തിരിഞ്ഞ് കിടന്നു…

 

“കണ്ണാപ്പി നിക്ക് ഉമ്മ വേണം.. “മിട്ടായി നുണയുന്നതിന് ഇടയിൽ അവൾ പറഞ്ഞതും അവൻ സംശയത്തോടെ കണ്ണ് കൂർപ്പിച്ചു…

 

“എന്തിനാ…” ഭംഗിയോടെ അവൻ ഒന്ന് ചിരിച്ചു…

 

“നിക്കും വേണം സിനിമയിൽ ഒക്കെ കാണുന്നത് പോലെ കുഞ്ഞാവയെ…എന്നിട്ട് ദേവൂട്ടിക്ക് കുഞ്ഞാവയെ കുളിപ്പിക്കണം പൊട്ട് തൊടീപ്പിക്കണം അമ്മിഞ്ഞ കൊടുക്കണം…പിന്നെ ഉവ്വാവു ഉറക്കണം…കൊറേ കളിക്കണം…”എണ്ണി എണ്ണി പറയുന്ന ദേവൂനെ കണ്ടതും അവൻ മൂക്കത്ത് വിരൽ വെച്ച് പോയി…

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.