ആദ്യ ചുംബനം…? [VECTOR] 209

കാശിക്ക് അവന്റെ അമ്മയുടെ അനിയത്തി ആയ നീയല്ലേ ആകെ തുണ… സ്വന്തം അമ്മയെ പോലെ അല്ലേ അവൻ നിന്നെ കരുതുന്നത്… നാണം തോന്നുന്നില്ലേ നിനക്ക്… ഉണ്ട ചോറിന് നന്ദി കാണിക്കാത്തവൾ…!!!” തോളിലെ മുണ്ട് എടുത്ത് കൊണ്ട് അയാൾ ദേഷ്യത്തിൽ പറഞ്ഞ് പുറത്തേക്ക് ഇറങ്ങി… അവർ പോവുന്നതും നോക്കി ജലജ ഒട്ടും താല്പര്യം ഇല്ലാതെ മുഖം തിരിച്ചു…

 

 

________________________________•••

 

 

പിറ്റേന്ന് തന്നെ കല്യാണം നടത്താൻ വേണ്ടതൊക്കെ മാധവൻ ഏർപ്പാട് ചെയ്തിരുന്നു… ഭഗവതിയെ സാക്ഷി നിർത്തി ഒരു മഞ്ഞ ചരട്…!! അടുത്തുള്ള സ്നേഹ വീട്ടിലെ അമ്മമാർക്ക് ഒരു നേരത്തെ അന്നം…!! അത്രയേ ഉണ്ടായിരുന്നുള്ളു ആഘോഷം…

 

തലയിൽ ഭംഗിയോടെ പിൻ ചെയ്ത് വെച്ച മുല്ലപ്പൂവിൽ കൗതുകത്തോടെ തൊട്ട് കളിക്കുകയാണ് *ദേവിക* ഇന്ന് തന്റെ കല്യാണം ആണെന്നോ,, ചുറ്റും എന്താ നടക്കുന്നത് എന്നോ അവൾ ചിന്തിക്കുന്നുണ്ടായിരുന്നില്ല… ചിന്തകൾക്ക് അപ്പുറം മനോഹരമായ അവൾ കെട്ടിപ്പടുത്ത ഒരു കൊച്ച് സ്വർഗത്തിൽ ആയിരുന്നു അവൾ…!!!

 

 

തന്റെ മുന്നിൽ കൊച്ച് കുഞ്ഞിനെ പോലെ കുറുമ്പ് കാട്ടി നിൽക്കുന്ന തന്റെ ദേവൂനെ കണ്ടതും കാശിയുടെ ഉള്ളിൽ പ്രണയം അലതല്ലി…വാത്സല്യത്തോടെ ആ കുഞ്ഞ് മുഖത്തിൽ മിഴികൾ പതിപ്പിച്ചു….

 

കഴുത്തിൽ താലി ചാർത്തുമ്പോൾ അവൾ കൗതുകത്തോടെ എല്ലാം നോക്കി നിന്നു.. കൊച്ച് കുഞ്ഞുങ്ങളെ പോലെ അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു… താലി കെട്ട് കഴിഞ്ഞ് വീട്ടിലേക്ക് യാത്രയാവുമ്പോൾ വീൽചെയറിൽ ഇരുന്ന് തന്നെ നന്ദിയോടെ നോക്കുന്ന ദേവൂന്റെ അച്ഛന്റെ മുഖം അവൻ അറപ്പോടെ അവഗണിച്ചു… കുറ്റബോധം കൊണ്ട് അയാളുടെ തല താണ് പോയിരുന്നു…!!!

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.