ആദ്യ ചുംബനം…? [VECTOR] 209

സ്വപ്നം ആണെന്ന് കരുതി മനസ്സിൽ തോന്നിയത് പറഞ്ഞ് കൊണ്ടിരിക്കെയാണ് മുഖത്തെ നനച്ചു കൊണ്ട് അവളുടെ കണ്ണുനീർ അവന്റെ മുഖത്ത് തട്ടിയത്… ഞെട്ടി പിടഞ്ഞ് കൊണ്ട് അവൻ എണീറ്റതും ദേവു അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു…

 

സത്യമാണോ മിഥ്യയാണോ എന്നറിയില്ലെങ്കിലും അവന്റെ കൈകളും അവളിൽ വലയം തീർത്തിരുന്നു…

 

___________________•••

 

“ദേവു…!!”മുറിയിലേക്ക് വന്ന പ്രഭാകരൻ അവളെ വിളിച്ചതും ക്ഷീണം കൊണ്ട് അടയാൻ വെമ്പുന്ന കണ്ണുകൾ അവൾ വലിച്ച് തുറന്നു.

 

“അച്ചേ…ഇതെങ്ങെനെയാ പറ്റിയെ…??”അയാളുടെ കാലിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചതും ദേവൂന്റെ തലയിൽ കെട്ടിയ മുറിവിൽ അയാൾ ഒന്ന് തലോടി…

 

“അതെല്ലാം പറയാം…നിനക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ ഒന്നും ഓർമയിൽ ഇല്ലേ…??”

 

“ഇല്ല അച്ചേ ഒരു ഉറക്കിൽ നിന്നും എണീറ്റത് പോലെ ഉണ്ട്…ആട്ടെ ഇന്നെന്താ ദിവസം..?? ആ കിഷോർ എവിടെ…?? എനിക്ക് കൊല്ലണം അവനെ, സ്നേഹം നടിച്ച് എന്നെ വഞ്ചിച്ച ആ പിശാചിനെ…”കണ്ണുകളിൽ കോപാഗ്നി ആളിക്കത്തി…

 

“അതിന്റെ ഒന്നും ആവശ്യം ഇല്ല മോളേ…നിന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരാൾ തന്നെ ആ കർത്തവ്യം ചെയ്തു…ഇതൊന്നും നിന്നോട് പറയണ്ടാ എന്നാ പറഞ്ഞത്… ഇനിയും ഞാൻ ഇതൊക്കെ മറച്ച് വെച്ചാൽ വീണ്ടും അവനോട് ചെയ്യുന്ന മഹാപാപം ആയി തീരും…”ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് അയാൾ ദേവൂനെ നോക്കി ഒന്നും മനസ്സിലാവാതെ സംശയത്തോടെ തന്നെ നോക്കുന്ന ദേവൂനെ നോക്കി അയാൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…

 

“നിന്റെയും കാശിയുടെയും കല്യാണം കഴിഞ്ഞു…ദേ ഇപ്പോൾ അവനിൽ നിന്റെ ഉദരത്തിൽ ഒരു തുടിപ്പും വളരുന്നുണ്ട്…”പുഞ്ചിരി ഒട്ടും കളയാതെ അവളെ നോക്കി അയാൾ പറഞ്ഞതും നടുങ്ങി പോയിരുന്നു ദേവു..!!കൈകൾ അല്പം വീർത്ത് ഉന്തിയ വയറിൽ ഒന്ന് തലോടി…

 

“ഇല്ല… ഞാൻ വിശ്വസിക്കില്ല… ഞാൻ ചീത്തയാ…എന്നെ… എന്നെ ആരും സ്നേഹിക്കില്ല..!!” വാക്കുകൾക്കായവൾ പരതി കൊണ്ടിരുന്നു…

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.