ആദ്യ ചുംബനം…? [VECTOR] 209

 

“നമുക്ക് എല്ലാം പറയാടാ അവളോട്… ഇല്ലെങ്കിൽ വല്യ പ്രശ്നം ആവും ഇത്.. ” അവർക്കും സങ്കടം വന്നിരുന്നു…അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ച് കൊണ്ട് അവർ പറഞ്ഞതും വേണ്ടെന്ന ഭാവേന അവൻ തലയാട്ടി…സംശയത്തോടെ ജലജയും വല്യമാമയും മുഖത്തോട് മുഖം നോക്കി…

 

“വേണ്ട അമ്മാ… ഇപ്പൊ തന്നെ ഒന്നും പറയേണ്ടാ…എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ…അവളെ വീട്ടിൽ വിടാനാ പറഞ്ഞത്… വല്യമാമ അവളുടെ അച്ഛന് ഒന്ന് വിളിച്ച് പറയു…”അവരോടായി പറഞ്ഞ് കൊണ്ടവൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു…

 

______________________•••

 

“ദേവു മരുന്ന് ഒക്കെ ഇവിടെ വെച്ചിട്ടുണ്ട് മുടങ്ങാതെ കഴിക്കണം അച്ഛന് വയ്യാത്തത് ആണ്… എല്ലാം നേരത്തിന് കഴിക്കണേ..എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കണം..ഈ ഫോൺ കയ്യിൽ വെച്ചോ…” ഒരു ഫോൺ അവളുടെ കയ്യിൽ കൊടുത്ത് കൊണ്ട് കാശി പറയുമ്പോഴും കണ്ണുകൾ മുഴുവനും തന്റെ തുടിപ്പ് വളരുന്ന ഉദരത്തിൽ ആയിരുന്നു…

 

“കാശിയേട്ടാ അച്ഛന് എന്താ പറ്റിയെ..?? പിന്നെ ഞാ..ഞാൻ എങ്ങനെയാ രക്ഷപ്പെട്ടേ…?? മരിച്ചില്ലേ ഞാൻ…?? അവൻ എവിടെ ആ കിഷോർ…?? ഞാൻ ചീത്തയാ…”ആദ്യത്തേ വാക്കുകൾ പറയുമ്പോൾ ശബ്ദം ഒന്ന് ഇടറി…സ്നേഹം നടിച്ച് തന്നെ വഞ്ചിച്ചവനെ ഓർത്തപ്പോൾ കണ്ണുകൾ തിളച്ച് മറിഞ്ഞു വല്ലാത്തൊരു ഭാവം ആയിരുന്നു അവളിൽ…

 

“നീയിപ്പോ അതൊന്നും ആലോചിക്കേണ്ട ദേവു…കിടന്നോ… അല്ലെങ്കിൽ നീ വീട്ടിലേക്ക് വായോ…”ആവലാതി ആയിരുന്നു അവനിൽ..

 

“വേണ്ട ഞാൻ എങ്ങും ഇല്ല…നിങ്ങൾ പൊക്കോ..”

 

“ശ്രദ്ധിക്കണം ദേവു… ഭാരം ഉള്ളതൊന്നും എടുക്കരുത്… ഞാൻ രാവിലെ ഇങ്ങ് എത്തിക്കോളാം…”ഒരു അച്ഛന്റെ കരുതൽ…!!

 

അവളെ ബെഡിലേക്ക് പതിയെ കിടത്തി കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി…വണ്ടി അകലേക്ക്‌ മായുന്ന ശബ്ദം കേട്ടതും പ്രഭാകരൻ അകത്തേക്ക് കയറി..!!

 

_________________________••

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.