ആദ്യ ചുംബനം…? [VECTOR] 209

*കാശിയേട്ടാ…!!* ദേവൂന്റെ വിറയലോടെ ഉള്ള വിളി കേട്ടതും ഹൃദയം അലറി വിളിക്കാൻ തുടങ്ങി…!!നെഞ്ചകം ചുട്ട് പൊള്ളി..!! കഴുത്തിലാരോ പിടിച്ച് ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി അവന്…!!

 

“ദേവു…!!”അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് പൊട്ടി വന്ന കണ്ണുനീരിനെ അടക്കി പിടിച്ച് കൊണ്ട് അവൻ വിളിച്ചു…

 

“അച്ഛ എവിടെ…??”

 

“”വീട്ടിലാ…??”

 

“എനിക്കെന്താ പറ്റിയെ…??” തലയിലെ കെട്ടിൽ തൊട്ട് കൊണ്ട് ചോദിച്ചപ്പോൾ വേദന കൊണ്ട് മുഖം ചുളിഞ്ഞ് പോയി…

 

“ഒന്ന് വീണതാ നീ.. ഇപ്പൊ കുഴപ്പം ഒന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞത്…”

 

“എനിക്ക് വീട്ടിൽ പോവണം…”

 

“ഹ്മ്മ് ഞാനൊന്ന് ഡോക്ടറെ കാണട്ടെ…”അത്രയും പറഞ്ഞ് കൊണ്ട് കാശി പുറത്തേക്ക് ഇറങ്ങി… പ്രതീക്ഷയോടെ തന്നെ നോക്കുന്ന അമ്മയ്ക്കും വല്യമ്മാമക്കും അരികിൽ ചെന്നു..

 

“അവൾക്ക് ഒന്നും ഓർമ ഇല്ല അമ്മാ.. ഞാൻ അവളുടെ ഭർത്താവ് ആണെന്നോ ഞങ്ങടെ വാവ അവളുടെ വയറ്റിൽ ഉണ്ടെന്നോ ഒന്നും…!! അവളിപ്പോ പഴയ ദേവു ആണ്…”ജലജയെ മുറുക്കി പുണർന്ന് കൊണ്ട് കാശി പൊട്ടിക്കരഞ്ഞു..

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.