“ദേവൂട്ടി എണീറ്റെ..കളി ഒക്കെ മതി… എണീക്ക് എണീക്കാൻ…നോവുന്നെടാ കണ്ണാപ്പിക്ക് എണീക്ക്…”പറയുന്നതിനൊപ്പം മിഴികൾ കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു…
“മോനെ… മോളെ എടുക്ക് വേഗം ഹോസ്പിറ്റലിൽ പോവാം…”ചെറിയമ്മ പറഞ്ഞതും കാശി വേഗം അവളെയും കോരി എടുത്ത് കാറിൽ കയറി….കണ്ണുനീർ കാഴ്ചയെ മറക്കുമ്പോഴും വാശിയിൽ അവയെ തുടച്ച് മാറ്റി കൊണ്ട് ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് വണ്ടി ഓടിച്ചു…ഫ്രന്റ് മിററിലൂടെ പിറകിൽ ചെറിയമ്മയുടെ മടിയിൽ ബോധം ഇല്ലാതെ കിടക്കുന്ന ദേവൂനെ കണ്ടതും മനസ്സിന്റെ നിയന്ത്രണം പാടെ നഷ്ടപ്പെടുന്നത് പോലെ തോന്നി അവന്…
സ്ട്രെക്ച്ചറിൽ കിടത്തി എമർജൻസി ഡിപ്പാർട്മെന്റിലേക്ക് അവളെ കയറ്റുമ്പോൾ ഹൃദയം പറിഞ്ഞ് പോവുന്നത് പോലെ തോന്നി അവന്…താൻ കാരണം ആണ് എല്ലാം എന്ന് സ്വയം പഴിച്ച് കൊണ്ട് സ്വയം ഉരുകി കൊണ്ടിരുന്നു…തുടരെ തുടരെ അങ്ങോട്ടും ഇങ്ങോട്ടും ഡോക്ടർ പോവുമ്പോൾ പ്രതീക്ഷയോടെ അവൻ എഴുന്നേറ്റ് നിൽക്കും…അവസാനം കഴുത്തിൽ ഇട്ട സ്തേതസ്കോപ്പ് കഴുത്തിൽ നിന്നും ഊരി ഡോക്ടർ അവന് അരികിൽ വന്ന് നിന്നു… ദയനീയമായി അവൻ അയാളുടെ വാക്കുകൾക്കായി കാതോർത്തു… ഹൃദയതുടിപ്പ് വർധിച്ചു…
“The baby is fyn… but…!? ”
“But…. her memories are back to her…!! She does not remember the things she has lived for since she was gone..”
ഡോക്ടറുടെ വാക്കുകൾ കാശിയിൽ വല്ലാതെ സന്തോഷം ഉളവാക്കി എങ്കിലും അകാരണം ആയ ഭയം അവനിൽ വന്ന് നിറഞ്ഞു…
“ഡോക്ടർ ആളെ ഒന്ന് കാണാൻ കഴിയോ…?? “ഉള്ളിലെ വേദന പുറമെ കാണിക്കാതെ അവൻ ചോദിച്ചതും അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് അയാൾ സമ്മതം അറിയിച്ചു…
തന്നെ നോക്കി നിൽക്കുന്ന അമ്മയ്ക്കും വല്യമാമക്കും വരണ്ട ഒരു ചിരി നൽകി കൊണ്ട് അവൻ അകത്തേക്ക് കയറി…ബെഡിൽ തളർന്ന് കിടക്കുന്ന ദേവൂന്റെ അരികിൽ ചെന്നിരുന്നു… പതിയെ അവളുടെ തലയിൽ വിരലോടിച്ചതും മേനി ആകെ നുറുങ്ങുന്ന വേദനയിലും അവൾ ആയാസപ്പെട്ട് കണ്ണുകൾ വലിച്ച് തുറന്നു..മുന്നിൽ തന്നെയും നോക്കി ഇരിക്കുന്ന കാശിയെ കണ്ടതും മനസ്സിൽ ഒരു ആശ്വാസം വന്ന് നിറഞ്ഞു…
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤