“ന്തേയ് തിടുക്കായോ ന്റെ പെണ്ണിന്…?!”
“നിക്ക് കൊതി തോന്നുന്നു കണ്ണാപ്പി…കുഞ്ഞവയും ഒത്ത് കളിക്കാൻ…”കണ്ണ് ചിമ്മി പ്രത്യേക ഭാവത്തോടെ ദേവു പറഞ്ഞതും അരുമയായി കാശി അവളുടെ നെറ്റിയിൽ ഒന്ന് മുത്തി..
“ഇനിയും ഉണ്ടല്ലോ പെണ്ണേ നമ്മടെ വാവ ഇങ്ങ് എത്താൻ…അത് വരെ എന്റെ കൂടെ കളിച്ചോ…”
“ന്നാ ബാ നമക്ക് ഒളിച്ചേ പിടിച്ചേ കളിക്കാം…കണ്ണാപ്പി എണ്ണിക്കോ ദേവൂട്ടി ഒളിക്കാം…”ഉത്സാഹത്തോടെ അവൾ പറഞ്ഞതും പറയാൻ തോന്നിയ നേരത്തെ ഓർത്ത് നാവ് കടിച്ച് പോയി കാശി…!!
“എനിക്ക് ഇപ്പൊ ഒരു പണി ഉണ്ട് ദേവൂട്ടിയെ… നീ പാവക്കുട്ടിയും ഒത്ത് കളിക്ക് ഞാൻ ഇപ്പൊ വരാം…”മെല്ലെ തടിയൂരാൻ നിന്ന കാശി ദേവൂന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി…
“എന്റെ കൂടെ കളിക്കാം എന്ന് പറഞ്ഞിട്ട്…??”ചുണ്ട് വിതുമ്പി…ഒരു തുള്ളി കണ്ണുനീർ തറയിൽ വീണ് ചിതറി…
“അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ ദേവൂട്ടി പോയി ഒളിച്ചോ ഞാൻ എണ്ണാം…”അവളുടെ കണ്ണുകൾ തുടച്ച് കൊടുത്തു കൊണ്ട് നെറ്റിയിൽ നെറ്റി മുട്ടിച്ച് അവൻ പറഞ്ഞതും അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് അവൾ ഒളിയാൻ സ്ഥലം നോക്കി നടന്നു…ദേവൂന്റെ ചുണ്ട് തട്ടിയ സ്ഥലത്ത് കൈ വെച്ച് ഒന്ന് തലോടി കൊണ്ട് ആ കൈ ചുണ്ടോട് ചേർത്ത് കൊണ്ടവൻ ചുമരിൽ മുഖം ഒളിപ്പിച്ച് എണ്ണാൻ തുടങ്ങി…
“ഒന്നേ… രണ്ടേ……. പത്തേ…ദേവു ഞാൻ വരാണെ…!!” തിരിഞ്ഞ് നിന്ന് കൊണ്ടവൻ ചുറ്റും നോക്കിയെങ്കിലും അവിടെ എങ്ങും അവളെ കണ്ടില്ല…റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അവൻ ദേവൂനെ വിളിച്ചു…
*ആാാാാ…*ഉയർന്ന് വന്ന ദേവൂന്റെ ശബ്ദം കേട്ടതും നെഞ്ചിടിപ്പോടെ അവൻ അങ്ങോട്ട് ഓടി..സ്റ്റെയറിന്റെ അങ്ങോട്ട് ചെന്നതും പടികൾ തെന്നി താഴേക്ക് ഉരുണ്ട് വീഴുന്ന ദേവൂനെ കണ്ടതും എന്ത് ചെയ്യും എന്നറിയാതെ അവൻ തറഞ്ഞ് നിന്നു..
താഴെ വീണ് ബോധം അറ്റ് തറയിൽ ആകെ ചോര പടർന്നു.. നിന്നിടത്ത് നിന്ന് ഒരടി പോലും അനങ്ങാൻ കഴിയാതെ കാശി അവിടെ തന്നെ നിന്നു…ഉച്ചത്തിൽ ഉള്ള ചെറിയമ്മയുടെ കരച്ചിൽ കേട്ടതും പകച്ച് കൊണ്ടവൻ പടികൾ ഓരോന്നും ദൃതിയിൽ ഇറങ്ങി ചോരയിൽ കിടക്കുന്ന തന്റെ പ്രാണനെ മടിയിൽ കിടത്തി കൊണ്ട് തട്ടി വിളിച്ചു..
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤