ആദ്യ ചുംബനം…? [VECTOR] 209

“കണ്ണാപ്പി ഇങ്ങ് വന്നോട്ടെ ഒറ്റൊന്നിനും തരില്ല ഞാൻ…!!”പറയുമ്പോൾ വായിൽ തേനൊലിച്ചു…

 

“ഓഹ് നീയും നിന്റെ ഒരു കണ്ണാപ്പിയും…വാ തുറക്ക് പെണ്ണേ…”പറഞ്ഞ് തീർന്നതും മുറ്റത്ത്‌ കാശിയുടെ വണ്ടി വന്ന് നിന്നു…ജലജയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ടവൾ അവന് അരികിലേക്ക് ഓടി ചെന്നു..

 

“എന്താ ദേവു എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് പയ്യെ വന്നാൽ മതിയെന്ന്…”തോളിൽ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ച് കൊണ്ട് സ്നേഹത്തിൽ കാശി ശാസിക്കുമ്പോഴും കണ്ണുകൾ മുഴുവനും അവന്റെ കയ്യിൽ ഉള്ള പൊതിയിൽ ആയിരുന്നു…അത് മനസ്സിലായ പോലെ കാശി പൊതി അവൾക്ക് നേരെ ചിരിയോടെ നീട്ടി… കിട്ടേണ്ട താമസം അതും കൊണ്ട് അവൾ കുണുങ്ങി കുണുങ്ങി സിറ്റ്ഔട്ടില് ഇരിക്കുന്ന ജലജയുടെ അടുത്ത് ചെന്നിരുന്നു..

 

 

“ഐസ്സ്….!!”നാവ് കൊണ്ട് ചുണ്ട് മുഴുവൻ നനച്ച് കൊണ്ടവൾ പൊരിച്ച ചോളം ഒരു കടി കടിച്ചു…കൊച്ച് കുഞ്ഞിനെ പോലെ അത് വായിലിട്ട് നുണഞ്ഞ് കൊണ്ടവൾ വീണ്ടും വീണ്ടും തിന്ന് കൊണ്ടിരുന്നു..ചിരിയോടെ എല്ലാവരും അത് കഴിക്കുന്നതും നോക്കി ഇരുന്നു…

 

 

“ഈ അടുത്തായി കുറുമ്പും കൊതിയും ഇച്ചിരി കൂടുന്നുണ്ട് ഇവൾക്ക്…”തലയിൽ വാത്സല്യത്തോടെ തലോടി കൊണ്ട് ചെറിയമ്മ പറഞ്ഞതും അവരെ നോക്കി കണ്ണിറുക്കി കാണിച്ചു കൊടുത്തു അവൾ…

 

“കുഞ്ഞാവക്കാ…!!”പല്ലിളിച്ച് കൊണ്ടവൾ പറഞ്ഞതും എല്ലാവരും ചിരിച്ച് പോയി…

 

“ഏത് കുഞ്ഞാവക്കാ എന്ന് ആർക്കറിയാം…”ചെറിയമ്മ ചിരിയോടെ പറഞ്ഞതും അവിടെ കൂട്ടച്ചിരി ഉയർന്നു… കാര്യം എന്താണെന്ന് അറിയില്ലെങ്കിലും ദേവുവും ഒപ്പം കൂടി… ഓരോന്ന് പറഞ്ഞ് കളിച്ചും ചിരിച്ചും ഒരു രാവ് കൂടി പൊലിഞ്ഞു.

 

 

______________________•••

 

“ഇനി എത്ര നാൾ ആവും കുഞ്ഞാവ വരാൻ…”അല്പം വീർത്ത് ഉന്തിയ വയറിൽ തലോടി കൊണ്ട് ദേവു ചോദിച്ചതും കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ടിരുന്ന കാശി അവൾക്ക് അരികിൽ ചെന്നിരുന്നു…

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.