ആദ്യ ചുംബനം…? [VECTOR] 209

 

“ഇനി ഓടി തുള്ളി നടക്കാൻ ഒന്നും പറ്റില്ലാട്ടോ ദേവൂട്ടിയെ നമ്മടെ പൊടിക്ക് വേനിക്കും…”കൊച്ച് കുഞ്ഞിനോട് എന്ന പോൽ അവൻ പറഞ്ഞതും ദേവൂന്റെ കണ്ണുകൾ വികസിച്ചു…അവൾ തന്റെ വയറിലേക്ക് ഒന്ന് നോക്കി…

 

“ആണോ വാവേ… ദേവൂന്റെ കുട്ടിക്ക് വേനിക്കോ…?” വയറിൽ തലോടി കൊണ്ട് അവൾ ചോദിച്ചതും കാശി അവളുടെ മാറിൽ പതുങ്ങി കൂടി ഒപ്പം തന്നെ കൈകൾ അണിവയറിൽ മെല്ലെ തലോടി കൊണ്ടിരുന്നു…

 

“ആടി പെണ്ണേ… വാവക്ക് വേദനിക്കും… ഇനി തൊട്ട് പടികൾ ഒക്കെ ശ്രദ്ധിച്ച് വേണം കയറാനും ഇറങ്ങാനും… മാവിൽ ഒന്നും കയറരുത്…ഭക്ഷണം കഴിക്കാൻ മടി കാണിക്കരുത് കേട്ടോ…??”കവിളിൽ പിടിച്ച് ആട്ടി കൊണ്ട് അവൻ ചോദിച്ചതും ദേവു അവനെ നോക്കി പല്ല് കാട്ടി കൊണ്ട് തലയാട്ടി…

 

_______________________•••

 

“ദേ പെണ്ണേ ഞാൻ ഒറ്റ കുത്ത് വെച്ച് തന്നാൽ ഉണ്ടല്ലോ… മര്യാദക്ക് വാ തുറക്കെടി…!!”കയ്യിൽ ചോറും പാത്രം വെച്ച് ദേവൂനെ ഊട്ടുന്ന തിരക്കിൽ ആണ് ജലജ… കൂടെ ചിരിയോടെ വല്യമാമയും ഉണ്ട്…അവരെ ഒന്ന് കൂർപ്പിച്ച് നോക്കി കൊണ്ട് ദേവു വാ തുറന്നു.. ഒരു ഉരുള ചോറെടുത്ത് വായിൽ വെച്ച് കൊടുത്ത് കൊണ്ട് അവർ അവളുടെ ചുണ്ടിൽ പറ്റി പിടിച്ച വറ്റെടുത്ത് കളഞ്ഞു..

 

 

“എന്താടി നോക്കി പേടിപ്പിക്കുന്നെ…?? രാവിലെ തുടങ്ങും അവൾ പൂവ് പൂമ്പാറ്റ എന്നും പറഞ്ഞ് ഒരു തുള്ളി വെള്ളം വയറ്റിൽ ആക്കില്ല…അകത്ത് ഒരാളുണ്ട് എന്ന കാര്യം ഒന്നും അവൾക്ക് അറിയണ്ടല്ലോ…അങ്ങ് തെണ്ടി നടന്നോണം…!!”ദേവൂന്റെ തുടയിൽ ഒന്ന് പിച്ചി കൊണ്ട് ചെറിയമ്മ പറഞ്ഞു…

 

“Aww… നിക്ക് വേനിച്ചു…”ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ പറഞ്ഞു..

 

“വേദനിക്കണം അതിനാ പിച്ചിയെ…”പറയുന്നതിനൊപ്പം വീണ്ടും ഒരു ഉരുള കൂടി അവളുടെ വായിൽ വെച്ച് കൊടുത്തു…

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.