ആദ്യ ചുംബനം…? [VECTOR] 209

 

“ഇന്നെങ്കിലും നിനക്ക് എന്നോട് ഒന്ന് സംസാരിക്കാൻ തോന്നിയല്ലോ… ഓരോ നിമിഷവും കാത്തിരിക്കുകയായിരുന്നു ഞാൻ… നീയൊന്ന് മിണ്ടാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ…?? നിന്റെ അമ്മയെ ഞാനാണ് കൊന്നതെന്ന് ഒരു പത്ത് വയസ്സുകാരൻ എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ തകർന്ന് പോയിരുന്നു ഞാൻ…അന്ന് മുതൽ ഇന്ന് വരെ നീ എന്നോട് മിണ്ടിയിട്ടില്ല…അതിന്റെ കുഞ്ഞ് പരിഭവം ആണ് നിന്നെ അവഗണിച്ച് കൊണ്ട് ഞാൻ തീർത്തത്…എന്നിട്ടും എന്നോട് മിണ്ടാൻ തോന്നിയില്ലല്ലോ നിനക്ക്…”കരച്ചിലിന് ഇടയിൽ ഓരോന്ന് പതം പറഞ്ഞ് കൊണ്ടിരുന്നു അവർ…

 

 

“കുറ്റബോധം ആയിരുന്നു ചെറിയമ്മാ എനിക്ക്… സാധാ ഒരു മരണത്തെ ചൊല്ലി നിങ്ങളെ കൊലപാതകി ആയി മാറ്റിയതിൽ ഉള്ള കുറ്റബോധം…!! അതാ ഞാൻ…” അവന്റെ തല താണ് പോയി…

 

“സാരമില്ല മോനേ ഇപ്പോഴെങ്കിലും മിണ്ടാൻ തോന്നിയല്ലോ നിനക്ക്… നിക്ക് സന്തോഷം ആയി…”

 

“ദേഷ്യം ഉണ്ടോ എന്നോട്…??”അവരുടെ താടി തുമ്പിൽ പിടിച്ച് കൊണ്ട് അവൻ ചോദിച്ചതും അവർ അവന്റെ കൈകൾ തട്ടി മാറ്റി…

 

“ഹാ ഉണ്ട്..അത് മാറണം എങ്കിൽ ഞാൻ പറയുന്നത് നീ ചെയ്യണം…”ദേഷ്യത്തിൽ അവർ പറഞ്ഞതും എന്താണെന്ന ഭാവത്തിൽ അവൻ അവരെ നോക്കി..

 

“ജന്മം തന്ന് ഞാൻ നിനക്ക് അമ്മ അല്ലെങ്കിലും കർമ്മം കൊണ്ട് ഞാനാ നിനക്ക് അമ്മ…നിന്റെ അമ്മ മരിക്കുന്നതിന് മുന്പും ശേഷവും ഞാൻ തന്നെയാ നിന്നെ പൊന്നുപോലെ നോക്കിയിരുന്നത്…എന്നിട്ടും ഇന്ന് വരെ നീ എന്നെ അമ്മ എന്ന് വിളിച്ചിട്ടില്ല.. ഇന്ന് തൊട്ട് ചെറിയമ്മ എന്ന വിളി മാറ്റി നീ എന്നെ അമ്മാ എന്ന് വിളിക്കണം…”മുഖം കനപ്പിച്ച് കൊണ്ട് അവർ പറഞ്ഞതും കാശി അവരെ പിറകിൽ നിന്നും കെട്ടിപിടിച്ച് കവിളിൽ ചുണ്ട് ചേർത്തു…

 

ചിരിയോടെ അവരുടെ സ്നേഹ പ്രകടനം നോക്കി വല്യമ്മാമയും… കാര്യം എന്താണെന്ന് അറിയില്ലെങ്കിൽ പോലും അവരെ നോക്കി കൈ കൊട്ടി ചിരിച്ച് കൊണ്ട് ദേവൂട്ടിയും…!!!

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.