“വല്യമാമ ആ ചെറിയമ്മ പെണ്ണിനോട് ഞാൻ എന്താ അരിയുന്നെ എന്ന് ചോദിച്ചതിന് എന്നെ ചീത്ത പറഞ്ഞ് ഓടിച്ചു വിട്ടു…”പറഞ്ഞ് തീർന്നതും കള്ളക്കരച്ചിൽ കരയാൻ തുടങ്ങി ദേവു…!!
“ഡീ പെണ്ണേ കള്ളം പറയുന്നോ…??”അടുക്കള വാതിൽക്കൽ നിന്ന് ചെറിയമ്മ കയ്യിൽ തവി പിടിച്ച് ചോദിച്ചതും നാവ് കടിച്ച് കൊണ്ട് അവൾ വല്യമ്മാമയുടെ പിറകിലേക്ക് ഒളിച്ചു…
“ന്നേ പേടിപ്പിക്കുന്നത് കണ്ടോ…”അയാളുടെ മറവിൽ നിന്ന് കൊണ്ട് തന്നെ അവൾ പറഞ്ഞതും രണ്ടുപേർക്കും ചിരി ഇങ്ങെത്തിയിരുന്നു…
“നിന്നെ ഇന്ന് ഞാൻ…!!”തവിയും പിടിച്ച് അവൾക്ക് പിറകെ അവർ ചെന്നതും ദേവു ഓടാൻ തുടങ്ങിയിരുന്നു…ഹാള്‍ മുഴുവനും അവരെ കൊണ്ട് ഓടിപ്പിച്ചിട്ട് സ്റ്റെയർ ഇറങ്ങി വരുന്ന കാശിയുടെ അടുത്ത് ചെന്ന് അവന്റെ ഷിർട്ടിൽ തൊരുത് പിടിച്ച് കൊണ്ട് അവൾ ജലജയെ നോക്കി കൊഞ്ഞനം കുത്തി… കാശിയെ കണ്ടതും കളി മതിയാക്കി അവർ നേര്യതിന്റെ തുമ്പ് അരയിൽ തിരുകി കൊണ്ട് അവർ അടുക്കളയിലേക്ക് ചെന്നു…
കാശിക്ക് വല്ലാത്ത സങ്കടം തോന്നി…വല്യമാമയെ നോക്കിയതും ഒന്ന് ചിരിച്ച് കൊണ്ട് കണ്ണ് ചിമ്മി കാണിച്ച് കൊടുത്തു…ദേവൂനെ അയാളുടെ അടുത്ത് ആക്കി കൊണ്ട് അവൻ അടുക്കളയിലേക്ക് ചെന്നു…ഓരോന്ന് പിറുപിറുത്ത് കൊണ്ട് ജോലി ചെയ്യുന്ന ചെറിയമ്മയെ കണ്ടതും ഒന്ന് നീട്ടി ശ്വാസം വലിച്ച് കൊണ്ട് അവൻ അവർക്ക് അരികിൽ ചെന്ന് നിന്നു…
കാശി വന്നത് ഇടം കണ്ണ് കൊണ്ട് അവർ കണ്ടെങ്കിലും കൂടുതൽ ശക്തിയിൽ പാത്രം മുട്ടിയും ഉരസിയും അവർ പണി എടുത്തു…
*ചെറിയമ്മക്ക് എന്നോട് ദേഷ്യം ആണോ…??* പതിമൂന്ന് വർഷങ്ങൾക്ക് ഇപ്പുറം തന്നോട് ആദ്യമായി കാശി സംസാരിച്ചു…അവരുടെ ഹൃദയം വിങ്ങി പൊട്ടി…കണ്ണുകളുടെ ഓരത്ത് നീർത്തിളക്കം…!! എങ്കിലും കേട്ട ഭാവം പോലും നടിക്കാതെ അവർ പണി തുടർന്നു.
“ന്നോട് ക്ഷമിക്കണേ ചെറിയമ്മേ…അന്ന് കുഞ്ഞായിരുന്നപ്പോൾ… അറിയാതെ…”വാക്കുകൾക്കായവൻ പരതി… അവൻ പറയുന്നത് എന്താണെന്ന് കേൾക്കാൻ ജലജ ശ്രദ്ധയോടെ ചെവി കൂർപ്പിച്ചു…
“എന്നോട് പൊറുക്കണം…”പറഞ്ഞ് തീർന്നതും അവൻ അവരുടെ കാലിൽ വീണ് പോയിരുന്നു… ഞെട്ടി പോയിരുന്നു ജലജ… പിന്നെ ഒട്ടും സമയം കളയാതെ കാശിയെ എണീപ്പിച്ച് അവനെ ഇറുക്കി പുണർന്ന് കൊണ്ട് അലറി കരഞ്ഞു..ഉറക്കെ ഏറെ ഉറക്കെ.. !! കാശിയും കരയുകയായിരുന്നു…
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤