എന്റെ മാറോട് നീ അണയുമ്പോൾ നമ്മിലേ സിരകളും ധമനികളും ഹൃദയവും പ്രണയം എന്ന നൂലിനാൽ കോർത്തിണക്കണം…*
വിയർപ്പ് കൊണ്ട് രോമം ഒട്ടി കിടക്കുന്ന തന്റെ നെഞ്ചിൽ തല ചായ്ച്ച് ഉറങ്ങുന്ന ദേവൂനെ നോക്കി കൊണ്ടവൻ പതിയെ മൊഴിഞ്ഞു…
ശരീരത്തിൽ പൊതിഞ്ഞ പുതപ്പ് മാറ്റി അവൻ അവളുടെ നഗ്ന മേനിയിൽ കണ്ണോടിച്ചു…ശരീരത്തിൽ ഉടനീളം ഉള്ള പാടുകൾ കണ്ടപ്പോൾ കണ്ണുകൾ തിളങ്ങി…കണ്ണുനീർ അവളുടെ മേനിയിൽ വീണ് ചിതറി…ഒരിക്കൽ നോവ് സമ്മാനിച്ച ആ മുറിപ്പാടുകളിൽ വേദനയോടെ അവൻ ചുണ്ടുകൾ ചേർത്തു.. വീണ്ടും വീണ്ടും അവയിൽ ചുംബനങ്ങൾ വീണുടഞ്ഞു…ഒന്ന് കുറുകി കൊണ്ട് ദേവു അവനിലേക്ക് കൂടുതൽ പറ്റി ചേർന്ന് കിടന്നു.. !!
__________________•••
“ദേവൂട്ടിയെ നീച്ചേ…”സുഗമായി കിടന്നുറങ്ങുന്ന ദേവൂനെ തട്ടി വിളിച്ച് കൊണ്ട് കാശി പറഞ്ഞതും ഒന്ന് ചിണുങ്ങി കൊണ്ടവൾ ബെഡിലേക്ക് ഒന്നുകൂടി ചുരുണ്ട് കൂടി…
“ദേ പെണ്ണേ മര്യാദക്ക് എണീറ്റോ ഇല്ലേൽ ഞാൻ വെള്ളം കോരി തല വഴി ഒഴിക്കും…”
“നിക്ക് മേലാകെ നോവുന്നു കണ്ണാപ്പി..”കണ്ണുകൾ തുറക്കാതെ തന്നെ അവൾ കാശിയോട് പറഞ്ഞതും തല തുവർത്തിയ ടവൽ ഹാങ്ങറിൽ കൊളുത്തിട്ടു കൊണ്ട് അവൻ ചിരിയോടെ അവൾക്ക് അരികിൽ ചെന്ന് കിടന്ന് കൈകളിൽ പൊതിഞ്ഞ് പിടിച്ചു…
“ന്റെ കുട്ടിക്ക് നൊന്തോ…??ഹ്മ്മ്..??”ആദ്രമായിരുന്നു ആ സ്വരം!!
“ഒത്തിരി…!!’ചുണ്ട് പുറത്തേക്ക് ഉന്തി അവൾ അവനിലേക്ക് കൂടുതൽ പറ്റിച്ചേർന്നു..
“ദേവൂട്ടിക്ക് അല്ലേ കുഞ്ഞാവ വേണം എന്ന് പറഞ്ഞെ…അതുകൊണ്ടല്ലേ…”കാശി പറഞ്ഞതും വേഗം പുതപ്പ് മാറ്റി അവൾ എഴുന്നേറ്റിരുന്നു…
“എന്നാ കണ്ണാപ്പി കുഞ്ഞാവ വരാ…”നിഷ്കളങ്കമായ ചോദ്യം കേട്ടതും അവൻ അവളുടെ മുഖത്ത് വീണ കുറുനരികൾ പിറകിലേക്ക് മാടി ഒതുക്കി..
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤