ആദ്യ ചുംബനം…? [VECTOR] 209

കൊണ്ട് തന്നെയാണ് ഏഴ് വർഷങ്ങൾക്ക് ഇപ്പുറം ജയിലിൽ നിന്ന് വന്ന അന്ന് തന്നെ കാശിക്ക് ദേവൂനെ കല്യാണം കഴിക്കണം എന്ന ആവശ്യവും ആയി വന്നപ്പോൾ പൂർണ്ണ മനസ്സോടെ സമ്മതിച്ചത്…നിറഞ്ഞ ചിരിയോടെ അയാൾ ഓരോന്നും ഓർത്തെടുത്തു…

 

_____________________••

 

“കണ്ണാപ്പി എന്ത് രസാലേ കാണാൻ…”രാത്രി മുറ്റത്തെ ഇരിപ്പിടത്തിൽ കാശിയുടെ തോളിൽ തല ചായ്ച്ച് പടർന്ന് കിടക്കുന്ന മുല്ല പൂക്കളുടെ മണം മൂക്കിലേക്ക് ആവാഹിച്ച് കൊണ്ട് ദേവു നിഷ്കളങ്കമായി പറഞ്ഞതും നീല നിലാവിന്റെ ശോഭയിൽ മിന്നി തിളങ്ങുന്ന തന്റെ പ്രണയത്തിൽ മാത്രം കണ്ണ് പതിപ്പിച്ചിരിക്കുന്ന കാശി നനവാർന്ന അവന്റെ ചുണ്ടുകൾ അവളുടെ സിന്ദൂരം മയങ്ങുന്ന വിരി നെറ്റിയിൽ അമർത്തി..

 

 

“നിക്ക് നാണം വരും കണ്ണാപ്പി ഇങ്ങനെ കാണിച്ചാൽ ഞാൻ സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ടല്ലോ..”ഒരു കൈ കൊണ്ട് പാതി മുഖം മറച്ച് നാണം അഭിനയിക്കുന്ന ദേവൂനെ കണ്ടതും അവൻ ചിരിച്ച് പോയി…

 

 

“വേറെ എന്തെല്ലാം ദേവൂട്ടി സിനിമയിൽ കണ്ടിട്ടുണ്ട്…ഹ്മ്മ്..!!?” ചിരി ഒരു വിധം അടക്കി പിടിച്ച് കൊണ്ട് കാശി ചോദിച്ചതും ദേവു ആലോചിക്കാൻ തുടങ്ങി.. അവളെ തന്നെ നോക്കി കൊണ്ട് കാശിയും.

 

“പിന്നെ തല്ല് കൂടുന്നത് കണ്ടിട്ടുണ്ട്…പിന്നെ പാട്ട് പാടുന്നത്,, ഡാൻസ് കളിക്കുന്നത്… പിന്നെ….”പറഞ്ഞ് നിർത്തി കൊണ്ട് അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു…ഒരു കള്ളച്ചിരി…!!

 

“പിന്നെ…”ആകാംഷയോടെ കാശി ചോദിച്ചു…

 

“പിന്നെ ഉമ്മ വെച്ചാൽ കുഞ്ഞാവ ഉണ്ടാവുന്നതും…”ഒരു പ്രത്യേക താളത്തിൽ അവൾ പറഞ്ഞതും കാശിക്ക് ചിരി അടക്കാൻ ആയില്ല…

 

 

“അമ്പടി കള്ളി അപ്പൊ ഇതൊക്കെ ആണല്ലേ കാണുന്നത്…”ചിരിയിനിടയിൽ കാശി പറഞ്ഞതും ആ മഞ്ചാടി അധരങ്ങൾ കൂർത്ത് വന്നു…

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.