തോളിൽ ഒരു കരസ്പർശം ഏറ്റതും ചുവന്ന് കലങ്ങിയ മിഴികൾ ഉയർത്തി അവൻ അയാളിലേക്ക് നോക്കി..തന്നെ ദയനീയമായി നോക്കുന്ന ദേവൂന്റെ അച്ഛനെ കണ്ടതും പരിസരം മറന്നു കൊണ്ട് അവൻ അയാളുടെ കഴുത്തിൽ കുത്തി പിടിച്ചു…
“എനിക്ക് തന്നൂടായിരുന്നോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഞാൻ നോക്കില്ലേ…കണ്ടില്ലേ ബന്ധം നോക്കി ഇരുന്ന് ന്റെ പെണ്ണിനെ തന്നെ കൊലക്ക് കൊടുത്തില്ലേ താൻ..വിടില്ല ഞാൻ ഒന്നിനെയും…!?” കാശിയുടെ കണ്ണിൽ വിരിഞ്ഞ തീക്ഷ്ണത അയാളെ അടപടലം ചുട്ട് പൊളിക്കാൻ പാകം ഉള്ളതായിരുന്നു…തന്നെ ആഞ്ഞ് തള്ളി കൊണ്ട് അവൻ പുറത്തേക്ക് കാറ്റ് പോലെ പാഞ്ഞ് പോവുമ്പോൾ കുറ്റബോധം കൊണ്ട് അയാളിലെ അച്ഛൻ അലറി കരയുകയായിരുന്നു..
പിറ്റേന്ന് കാലത്ത് തന്നെ ചെവിയിൽ കേട്ട വാർത്ത അറിഞ്ഞ് അയാൾ നടുങ്ങി പോയിരുന്നു…തന്റെ മകളുടെ മാനം പിച്ചി ചീന്തിയ കിഷോർ ഉൾപ്പടെ ഉള്ള അഞ്ചാളുകളെ ഒരു ദയയും കാണിക്കാതെ വെട്ടി കൊന്നിരിക്കുന്നു…താനാണ് കുറ്റം ചെയ്തത് എന്ന് സ്വയം സമ്മതിച്ച് കൊണ്ട് കാശി പോലീസിൽ കീഴടങ്ങി…തന്റെ മക്കളോടുള്ള അവന്റെ സ്നേഹത്തിന് മുന്നിൽ അയാൾ വീണ്ടും കൊച്ചായത് പോലെ തോന്നി അയാൾക്ക്…ഹൃദയം വല്ലാതെ വിങ്ങി പൊട്ടി…
ദേവൂന് ബോധം വരുമ്പോൾ തികച്ചും മറ്റൊരു ദേവു ആയിരുന്നു അവൾ…മനസ്സിനും ശരീരത്തിനും ഏറ്റ മുറിവിന്റെ ആഘാതത്തിൽ ഓർമ വരെ നഷ്ട്ടപ്പെട്ട ഒരു ഭ്രാന്തി പെണ്ണ്..പൂക്കളോടും പൂമ്പാറ്റകളോടും ഇഷ്ട്ടം ഉള്ള ഒരു അഞ്ച് വയസ്സുകാരി പെണ്ണ്…
__________________________••••
അല്പം പണം കണ്ടപ്പോൾ മഞ്ഞളിപ്പ് ബാധിച്ച തന്റെ കണ്ണുകൾക്ക് മുന്നിൽ മകളുടെ ജീവിതം സുരക്ഷിതമാണോ എന്ന് അന്വേഷിക്കാൻ പോലുമുള്ള സമയം ഇല്ലായിരുന്നോ..!? അത് കൊണ്ടാവാം തനിക്ക് ദൈവം ഈ ഗതി വരുത്തിയത്… ആക്സിഡന്റിന്റെ രൂപത്തിൽ തന്റെ ചലനം നഷ്ട്ടപ്പെട്ട കാലുകളിലേക്ക് അയാൾ ഒന്ന് നോക്കി…ശേഷം അവയെ നോക്കി ഒന്ന് പുച്ഛിച്ചു…
താനെന്ന അച്ഛനോട് പുച്ഛവും കാശിയെന്ന മനുഷ്യനോട് അടങ്ങാത്ത ബഹുമാനവും തോന്നി അയാൾക്ക്… തന്റെ കയ്യിൽ ഉള്ളതിനേക്കാൾ സുരക്ഷിതവും സന്തോഷവതിയും ആയിരിക്കും കാശിയുടെ അടുത്ത് ദേവു എന്ന് തോന്നിയത്
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤