ആദ്യ ചുംബനം…? [VECTOR] 209

 

“ഞാൻ ദൂരെ നിന്ന് ഒന്ന് കണ്ട് പൊക്കോളാം പെണ്ണേ..” കുറേ എതിർത്തെങ്കിലും അവന്റെ പ്രേമം നിറഞ്ഞ വാക്കുകളിൽ അവൾക്ക് സമ്മതം അറിയിക്കേണ്ടി വന്നു…വാതിൽ കൊളുത്ത് അഴിച്ച് പുറത്തേക്ക് ഇറങ്ങിയതും തന്നെയും കാത്ത് ബൈക്കിന്മേൽ ചാരി ഇരിക്കുന്ന കിച്ചുവിനെ കണ്ടതും അവൾ അവന് ഒന്ന് ചിരിച്ചു കൊടുത്തു… ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി കിഷോർ വേഗം തന്നെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറിയതും ദേവു പേടി കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കണ്ണുകൾ പായിച്ചു…

 

“ഒരാൾ വന്നാൽ പുറത്ത് തന്നെ നിർത്തുകയാണോ ചെയ്യുക അകത്തേക്ക് ക്ഷണിക്കുക ഒന്നും ചെയ്യില്ലേ നീ…”

 

“കിച്ചേട്ടാ ആരെങ്കിലും കാണും..!”വാക്കുകളിൽ ഭയം…

 

“ആരും കാണില്ലെടി…”പറഞ്ഞ് കൊണ്ട് തന്നെ അവൻ അകത്തേക്ക് കയറി..ദേവൂന് പേടി കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ അവന് പിറകെ അവളും കയറി… വെപ്രാളം കൊണ്ട് ഡോർ ചാരിയാതെ ഒള്ളു…ഇടം കണ്ണ് കൊണ്ട് അത് കണ്ട കിഷോർ ഉള്ളിൽ ഊറി ചിരിച്ചു…

 

 

__________________••••

 

*തെക്കേതിലെ പ്രഭാകരന്റെ മകളെ ആരെക്കെയോ വീട്ടിൽ കയറി പീഡിപ്പിച്ചു പോലും…പാവം കുട്ടി രണ്ടീസം ആയി ബോധം പോയി കിടക്കുകയാ…കെട്ടാൻ പോവുന്ന ചെക്കനും കൂട്ടുകാരും ആ വീട്ടിൽ നിന്നും ഇറങ്ങി പോവുന്നത് തെങ്ങ് കയറ്റക്കാരൻ രാമു കണ്ടത്രേ…!!* വഴിയിലൂടെ നടന്ന് പോവുന്ന രണ്ട് സ്ത്രീകൾ പരസ്പരം പറയുന്നത് കേട്ട് കലുങ്കിൽ കിടന്ന് തലക്ക് മീതെ കൈ വെച്ച് കിടക്കുന്ന കാശി ഞെട്ടി പിടഞ്ഞ് എണീറ്റു…കേട്ടത് ഒന്നും സത്യം ആവരുതേ എന്ന് പ്രാർത്ഥിച്ച് കൊണ്ടവൻ ദേവൂന്റെ വീട് ലക്ഷ്യം വെച്ച് ഓടി..

 

 

 

 

കുറേ വയറുകൾക്കിടയിൽ മരണത്തോട് മല്ലിട്ട് കിടക്കുന്ന തന്റെ പ്രണയത്തേ കണ്ടതും ഹൃദയം കൊത്തി മുറിച്ചത് പോലെ തോന്നി അവന്…അനുസരണ കാട്ടാതെ കണ്ണുകൾ പെയ്ത് കൊണ്ടിരുന്നു..ചുവരിൽ ചാഞ്ഞ് കൊണ്ട് നിലത്തേക്ക് ഊർന്ന് ഇരുന്ന് കൊണ്ടവൻ കൊച്ച് കുഞ്ഞുങ്ങളെ പോലെ തേങ്ങി കരഞ്ഞു..

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.