“അച്ചേ അവിടെ കുറേ പൂക്കൾ ഉണ്ട്…പിന്നെ കണ്ണാപ്പി എന്നെ ഇന്ന് കടിച്ചു ദേ നോക്കിയേ ഇവിടെ.. നിക്ക് കോലുമിട്ടായി വാങ്ങി തന്നില്ല അച്ചേ…”എണ്ണി എണ്ണി പരാതി പറയുന്ന ദേവൂനെ നോക്കി അവൻ അരുമയായി ഒന്ന് ചിരിച്ചു…വാതിൽക്കൽ നിൽക്കുന്ന കാശിയുടെ നേരെ പ്രഭാകരന്റെ നോട്ടം പതിഞ്ഞതും വരണ്ട ഒരു ചിരി അയാൾ അവന് നേരെ സമ്മാനിച്ചു…അത് കണ്ട ഭാവം പോലും നടിക്കാതെ പുച്ഛത്തോടെ അവൻ മുഖം തിരിച്ചു…ഹൃദയം പൊള്ളി പിടഞ്ഞെങ്കിലും തനിക്ക് കിട്ടേണ്ടത് ആണെന്ന് കരുതി അയാൾ സമാധാനിച്ചു..
ഏറെ നേരം അവിടെ തൊടിയിലും മറ്റും ദേവു കാശിയെ കൂട്ടി ഓരോന്ന് കാണിച്ച് കൊടുത്തു..എല്ലാം തനിക്ക് ഏറെ പരിചിതം ആണെങ്കിലും ഒന്നും അറിയാത്ത പോലെ ആദ്യമായി കാണുന്നതുപോലെ അവൻ കൗതുകത്തോടെ എല്ലാം നോക്കി കണ്ടു..
“അച്ചേ ദേവൂട്ടി പോവാ പിന്നെ വരാവേ..”കൊഞ്ചി കൊണ്ട് പറയുന്ന ദേവൂന്റെ തലയിൽ വാത്സല്യത്തോടെ തലോടി കൊണ്ട് അയാൾ സമ്മതം അറിയിച്ചതും ചാടി തുള്ളി അവൾ പുറത്തേക്ക് ഇറങ്ങി…
“കാശി മോനേ…”അവൾക്ക് പിറകെ യാത്ര പോലും പറയാൻ തുനിയാതെ ഇറങ്ങി പോവുന്ന കാശിയെ അയാൾ വിളിച്ചതും എന്തേ എന്ന നിലക്ക് അവൻ തിരിഞ്ഞ് നോക്കി…
“തെറ്റ് ചെയ്തിട്ടുണ്ട്… ക്ഷമിക്കണം…!!വേണം എന്ന് കരുതി അല്ല മോനെ… എനിക്ക് അതിന് കഴിയോ..?? ”
“ചെയ്ത തെറ്റിൽ വേദന തോന്നുന്നുണ്ടല്ലേ…ഹ്മ്മ് !!…”അയാളെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് അവൻ ദേവൂനെ ശ്രദ്ധയോടെ വണ്ടിയിൽ കയറ്റി അവിടുന്ന് പുറപ്പെട്ടു…ആ വൃദ്ധന്റെ കണ്ണുകൾ സജലമായി തീർന്നിരുന്നു… വേദനയോടെ അയാൾ ഓർക്കാൻ പോലും ഇഷ്ട്ടപ്പെടാത്ത ആ ഓർമകളെ ഓർത്തു പോയി…
_________________•••
“ഇവന് ദേവികയെ നല്ല വണ്ണം പിടിച്ചിട്ടുണ്ട്… കണ്ടത് മുതൽ ഇവളെ പറ്റിയാണ് ഈ ചെക്കന് പറയാൻ ഉള്ളത്..”കിഷോറിന്റെ തോളിൽ ഒന്ന് അടിച്ച് കൊണ്ട് ആ സ്ത്രീ പറഞ്ഞതും അവൻ വാതിലിന്റെ മറവിൽ നിന്ന് തന്നെ നോക്കുന്ന ദേവൂനെ പ്രണയത്തോടെ നോക്കി..നാണം കൊണ്ട് അവൾ പിന്നിലേക്ക് മറഞ്ഞു..
Superb
നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.
തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?
Outstanding man, outstanding ????
മനോഹരം ?
മനോഹരം❤️
വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…
മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??
Superb!!!!
????
കഥ ഒരുപാട് ഇഷ്ടായി
????
പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല
Yes❤
അടിപൊളി കഥ…!!!
ചുമ്മാ ഹെവി….!!!
അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…
എന്നാലും,
കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ് വിധിക്കുന്ന കോടതികളും ഉണ്ടോ..??
എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!
ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്
Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!
ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ
ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട് കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!
( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )
ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
കമന്റ് ആയി ഒരു സ്മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
തെറ്റാണെകിൽ അത് തുറന്ന് പറയണം ????
വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…
ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…
“കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”
വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…
സത്യം
❤❤❤❤❤❤