ആദ്യ ചുംബനം…? [VECTOR] 209

“ഏഹ് ഇതെന്താപ്പോ… അല്ലെങ്കിൽ കഥ പറഞ്ഞ് എന്നെ പോവാൻ വിടില്ല… ഇന്നെന്ത്‌ പറ്റി…??ഹാ പണി കാണും…”ആലോചനക്ക് തടസ്സം ഇട്ട് കൊണ്ട് കിഷോറിന്റെ മുഖം അവളിലേക്ക് പാഞ്ഞ് എത്തി…ചുണ്ടുകൾ ചിരിച്ചു..തലക്ക് ഒന്ന് സ്വയം അടിച്ച് കൊണ്ട് അവൾ വീട്ടിലേക്ക് നടന്നു…

 

 

________________••••

 

 

“വിട് വിടെന്നെ… നിക്ക് പേടിയാ… വിട്… അച്ഛാ…!!!”കതക് തുറക്ക്…ആാാ നോവുന്നു…!!” വേദന കൊണ്ട് അലറുന്ന ദേവൂന്റെ മുഖം ഓർമ വന്നതും ഞെട്ടി പിടഞ്ഞ് കൊണ്ടവൻ എഴുന്നേറ്റു… ടേബിളിൽ വെച്ച വെള്ളം ആർത്തിയോടെ കുടിച്ചു… കണ്ണുകൾ തന്റെ പ്രായത്തിന് വേണ്ടി ചുറ്റും പരതി…

 

 

ഒന്നും അറിയാതെ നിഷ്കളങ്കമായി തന്റെ അടുത്ത് ഉറങ്ങുന്ന ദേവൂനെ കണ്ടതും അവളെ തന്റെ നെഞ്ചിലേക്ക് വലിച്ച് അടുപ്പിച്ചു…ഭ്രാന്തമായി വീണ്ടും വീണ്ടും ആ കൈകൾ അവളെ കൂടുതൽ ശക്തിയിൽ ചുറ്റി വരിഞ്ഞു…

 

 

 

 

 

“അച്ചേ… അച്ചേ… നിക്ക് അച്ചയെ കാണണം…”കണ്ണ് തിരുമ്മി കണ്ണുനീർ വരുത്താൻ പാട് പെടുന്ന ദേവൂനെ കണ്ടതും കാശി തലയിൽ കൈ വെച്ച് പോയി..

 

“ഈ പെണ്ണിനെ കൊണ്ട്…കരയല്ലേ ദേവൂട്ടിയെ നമുക്ക് പിന്നെ ഒരിക്കെ പോവാം…ഇങ്ങനെ കരഞ്ഞാൽ തല വേനിക്കില്ലേ…??” താടി തുമ്പിൽ പിടിച്ച് വാത്സല്യത്തോടെ കാശി ചോദിച്ചതും അവന്റെ കൈ ഒറ്റ തട്ട് ആയിരുന്നു ദേവു….

 

 

“പോടാ കള്ള കണ്ണാപ്പി… ന്നോട് എല്ലാത്തിനും കൂടെ ഉണ്ടാവും അതിനാ ഈ സാധനം എന്ന് പറഞ്ഞിട്ട്… ദേവൂനെ പറ്റിക്കായിരുന്നുലേ…!!”വീണ്ടും ചുണ്ട് വിതുമ്പി കരഞ്ഞ് പോയി അവൾ… പറയാൻ തോന്നിയ സമയത്തെ പഴിച്ച് കൊണ്ട് കാശി സ്വയം തലക്ക് ഒന്ന് അടിച്ചു..

 

“എന്നാൽ പോയി ഉടുപ്പ് മാറി വാ പോവാം…”ഒട്ടും താല്പര്യം ഇല്ലെങ്കിൽ പോലും അവളുടെ നിറഞ്ഞ കണ്ണുകൾ കാണാൻ കഴിയാത്തത് കൊണ്ട് കാശി അവളോടായി പറഞ്ഞു…

 

“Aii…”കേൾക്കേണ്ട താമസം തുള്ളിചാടി കൊണ്ട് ദേവു അവനെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ചുണ്ട് ചേർത്തു…കാശിയുടെ ഹൃദയം വല്ലാതെ ഇടിച്ചു…

 

“കണ്ണാപ്പി കൊള്ളാവോ…..”നീലയിൽ മഞ്ഞ ബ്ലൗസ് ഉള്ള പാവാട ഇട്ട് കൊണ്ട് അങ്ങോട്ടും വിടർത്തി കാണിച്ച് കൊണ്ട് ദേവു ചോദിച്ചപ്പോ ആണ് നേരത്തെ കിട്ടിയ ഉമ്മയുടെ ഷോക്കിൽ നിന്നും കാശി പുറത്തേക്ക് വന്നത്…വേഗത്തിൽ കണ്ണുകൾ അവളിലേക്ക് പായിച്ചു…അടിമുടി ഒന്ന് നോക്കി കൊണ്ട് അവളെയും പിടിച്ച് കൊണ്ട് കണ്ണാടിക്ക് മുന്നിൽ കൊണ്ടിരുത്തി…സംശയത്തോടെ നോക്കുന്ന ദേവൂന് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…

65 Comments

  1. നല്ല ഒരു അവതനമായിരുന്ന്.കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വട്ടം പോലും എനിക്ക് ഇഷ്ട്ടകെട് തോന്നിയില്ല.

  2. വിഷ്ണു ⚡

    തുടങ്ങിയത് മുതൽ അവസാനം വരെ ദേവും, കണ്ണാപ്പിയും ആയിരുന്നു മുന്നിൽ.വാക്കുകളില്ല❤️?

  3. Outstanding man, outstanding ????

  4. മനോഹരം ?

  5. മനോഹരം❤️

    1. വായിക്കാൻ വൈകിയതിൽ ആദ്യമേ ഖേദം പ്രകടിപ്പിക്കുന്നു…

      മനോഹരമായ ഒരു കഥ… ഇങ്ങനെയും ചില പ്രണയങ്ങളുണ്ട്… അറിയും തോറും മനസിനെ സ്വാധീനിക്കുന്ന ചിലത്… ♥️??

  6. Superb!!!!

  7. കഥ ഒരുപാട് ഇഷ്ടായി

  8. പ്രേമം എന്നത് ഒരു വാക്കല്ല അത് നമ്മുടെ ജീവിതമാണ്… പ്രേമം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇല്ലാതിരികില്ല

  9. അടിപൊളി കഥ…!!!
    ചുമ്മാ ഹെവി….!!!

    അവരുടെ പ്രണയ രംഗങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.. ദേവൂട്ടിയുടെ കുസൃതികളൊക്കെ കണ്ടു പലപ്പഴും ചിരിച്ചുപോയി.. കൂട്ടത്തില്‍ പറഞ്ഞ ഭ്രാന്തിക്കും വികാരങ്ങളുണ്ട് എന്നത് വേദനാജനകമായ ഒരു സത്യമായി മനസ്സില്‍ കയറി..

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു…

    1. എന്നാലും,

      കാശിയെ ഇഷ്ടമില്ലാതിരുന്ന ജലജയ്ക്കെന്തേ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മനം വന്നത്..??
      ദേവൂട്ടിയെ ഒന്നനുഭവിക്കാന്‍ ഉള്ള കൊതി മാത്രമായിരുന്നേല്‍ കിഷോറെന്തേ അവളെ കല്യാണം ആലോചിച്ചു..??
      നാലഞ്ചു പേരെ വെട്ടിക്കൊന്നിട്ട് വെറും ആറു വര്‍ഷം മാത്രം തടവ്‌ വിധിക്കുന്ന കോടതികളും ഉണ്ടോ..??

      എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു..!!

      1. ഒരു പെൺകുട്ടിയെ മൃകിയമായി പിടിപ്പിച്ച നാലഞ്ചു പേരെ വെട്ടികൊന്നതിന് 6 വർഷം മാത്രം തടവ് വിധിക്കുന്ന കോടതി ഇന്ത്യയിൽ ഇല്ല ശരിയാണ്

        1. Anganeyalla.. Aval peedippikkappettu ennathu shariyaanu.. Ennum vachu niyamam kayyiledukkaan oru kodathiyum anuvadikkunnilla..!

          1. ഇത് എഴുതിയത് ജെഡ്ജി ഒന്നും അല്ലലോ
            ബ്രോ ആണെങ്കിൽ എന്ത് ചെയ്മായിരുന്നു ഇങ്ങനെ ഒരു കേസ് വന്നാൽ

          2. ഞാനായിരുന്നേല്‍ കാശിയ്ക്ക് ശിക്ഷ കൊടുക്കുന്നതിനു പകരം വല്ല അവാര്‍ഡു വല്ലോം മേടിച്ചു കൊടുക്കുവേ ഉണ്ടാവുമായിരുന്നുള്ളൂ.. ബട്ട്‌ കോടതി ഞാനല്ല, നിയമം എന്നെപ്പോലെയുമല്ല..!!

            ( ഞാന്‍ കഥയിഷ്ടപ്പെടാത്തത് കൊണ്ടല്ല ഇപ്പറഞ്ഞതൊക്കെ.. ഇത്രയ്ക്കിഷ്ടമായ കഥയില്‍ ലോജിക്കല്‍ ഇഷ്യൂസ് വരുന്നതിലുള്ള സങ്കടം കൊണ്ട് ശ്രദ്ധയില്‍ പെടുത്തിയതാ.. hope it won’t offended you and we can stop this here ✌ )

          3. ആയോ ഞാൻ അങ്ങനെ വിചാരിക്കുന്ന ഒരാള്ളലാ ?
            താൻ പറഞ്ഞതുപോലെ ലോജിക് പ്രോബ്ലെം എല്ലാ കഥകളിലും കാണും
            കമന്റ്‌ ആയി ഒരു സ്‌മൈലി ഇടത്തെ പോകുന്നവരെകാലും എനിക്ക് ഇഷ്ടം ഒരു വരിയിൽ എങ്കിലും കഥ മോശമാണെന്നു പറയുന്നവരോടാ
            തെറ്റാണെകിൽ അത് തുറന്ന് പറയണം ????

      2. ദ്രോണ നെരൂദ

        വെട്ടി കൊന്നത്.. പുണ്യാളന്മാരെ ഒന്നും അല്ലല്ലോ… ഒരു പെണ്ണിനെ പിച്ചി ചീനത്തിയവന്മാരെ അല്ലെ….ആറു വർഷം തന്നെ ഒരു പാട് കൂടുതലാണ്…

        ചില കാര്യങ്ങളിൽ കാടിന്റെ നിയമം ആണ് നല്ലത്. കണ്ണിനു കണ്ണ്… പല്ലിനു പല്ല്…

        “കൊല്ലാൻ വേണ്ടിയും കൊല്ലും.. തിന്നാൻ വേണ്ടിയും കൊല്ലും ”

        വേണ്ടത് നീതിയുടെ കാവലാളെ അല്ല… നീതിയുടെ ഭടൻ മാരെ ആണ്…

        1. സത്യം

    2. ❤❤❤❤❤❤

Comments are closed.