ആദിഗൗരി 3 [VECTOR] 370

ആദിഗൗരി 3

Author : VECTOR

[ Previous Part ]

 

എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഒന്ന് കളിച്ചതാ….ഓഫീസിലെ മാനേജർ പ്രോപോസ് ചെയ്തുന്ന് പറഞ്ഞ്. പോരാത്തതിന് ഞാൻ മുന്നേ നോക്കിയിരുന്ന ചേട്ടനില്ലെ അങ്ങേരുടെ ഫോട്ടോ കാണിച്ച് കൊടുത്തു.മണ്ടൻ വിശ്വസിച്ച മട്ടുണ്ട്.

 

ഓഫ്‌സിലെ പുതിയ പ്രോജക്ട് ഡയറക്ടർ എന്നെ ഏൽപ്പിച്ച സന്തോഷത്തിൽ വന്നതാ…പറയാനായിട്ട് വന്നപ്പോൾ അമ്മയും ഇല്ല ഇവിടെ. അപ്പോഴാ അവന്റെ ഒരു ചോദ്യവും പറച്ചിലും.

 

എന്തായാലും ഒന്ന് കളിക്കാൻ തന്നെ തീരുമാനിച്ചു….

 

 

എന്തായാലും ഒന്ന് കളിച്ചേക്കാംലെ….

 

“എന്നിട്ട് നീ എന്ത് പറഞ്ഞു….”

 

“ഞാൻ എന്ത് പറയാൻ. ആൾക്ക് എന്റെ വിവാഹം കഴിഞ്ഞതാണെന്ന് അറിയില്ല.”

 

“പറഞ്ഞൂടാർന്നോ…”

 

“എന്തിന്….അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല അപ്പോൾ പറഞ്ഞുമില്ല”

 

ഹി ഹി…. ആദിക്ക് ചെറുതായിട്ട് പേടി ഉണ്ടെന്ന് തോന്നുന്നു.

എന്റെ ആദീ….ഞാൻ തന്നേം കൊണ്ടേ പോകൂ….അതിന് യാതൊരുവിധ സംശയവുമില്ല.

 

“ഗൗരി…..”

“ദാ…വന്നു അമ്മേ”

 

“ദാ മോളേ പ്രസാദം”

 

“ഒരു ഇച്ചിരി നേരം കൂടെ നിങ്ങള് എന്നെ കാത്തിരുന്നേൽ ഞാൻ കൂടെ വരുമായിരുന്നല്ലോ…”

 

“നീ ഇന്ന് നേരത്തെ വരുമെന്ന് ആരു കണ്ടൂ…”

 

“അത് ശരിയാ…”

 

“അല്ല ആദി എവിടെ മോളേ….”

 

“റൂമിലുണ്ട് അച്ഛാ… ”

 

ഭക്ഷണം കഴിച്ച് റൂമിലോട്ട്‌ എത്തിയപ്പോളാണ് പ്രോജക്ടിന്റെ കാര്യം അമ്മയോട് പറയാൻ മറന്നുന്ന്‌ മനസ്സിലായത്.

 

“ഇനി എന്തായാലും ഒന്നൂടെ ക്ലിയർ ആയിട്ട് പറയാം”

69 Comments

  1. ഇന്നു വരുവല്ലോ അല്ലേ? കട്ട വെയിറ്റിങ്

  2. അടുത്ത ഭാഗത്തോടെ അവസാനിപ്പിക്കണോ. പിന്നെ എന്നത്തെക്ക് കാണും ഇന്നോ നാളെയോ വരോ?

    1. Nalle nokam bro
      Anikke class thudangii

      1. Epozha bro publishing time?vaikeette olloo?

        1. Ariyilla bro time veche nokkuvanengil 10 30 avum

Comments are closed.