“രാധേ…ഇങ്ങോട്ട് വന്നെ ദേ ആദി വന്നേക്കുന്നൂ…”
“ആ മോനെ കയറിയിരിക്ക്…എന്താ കുടിക്കാൻ വേണ്ടേ ചായ എടുക്കട്ടെ…അതോ കാപ്പി മതിയോ…വേറെ എന്തെങ്കിലും”
എന്നെ കണ്ട സന്തോഷത്തിൽ അമ്മക്ക് ആകെ വേപ്രാളമായിരുന്നൂ.അതോണ്ടല്ലേ റോമൻസിൽ പൊന്നമ്മചേച്ചി പറഞ്ഞ പോലെ ആയിപ്പോയത്. എന്താ ചെയേണ്ടതെന്ന് പോലും അറിയുന്നില്ല. ഞാൻ പതിയെ എഴുന്നേറ്റ് അമ്മയുടെ അടുത്ത് ചെന്ന് നിന്നു.
“ഒന്നും വേണ്ട അമ്മാ…ഞാൻ രണ്ടു ദിവസം ഇവിടെ കാണും അപ്പൊൾ വിസ്തരിച്ച് എല്ലാം കഴിക്കാം. ഇപ്പൊൾ ഒരു ഗ്ലാസ്സ് വെള്ളം മാത്രം മതി.”
അമ്മയുടെ കണ്ണുകൾ ഒക്കെ നിറയുന്നത് പോലെ തോന്നി. വളരെ പാവം അച്ഛനും അമ്മയും ആണ്…പക്ഷേ ഒന്നാലോചിച്ചിട്ട് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഇൗ പാവം പിടിച്ച അച്ഛനും അമ്മക്കുമെങ്ങിനെ ഗൗരിയെ പോലെ ഉള്ള മോൾ ഉണ്ടായി….മോൾ അല്ല മുളക് നല്ല അസ്സൽ കാന്താരിമുളക്.
ഞാൻ വന്നിട്ട് ഇതുവരെയും ഗൗരിയെ കണ്ടില്ല. റൂമിൽ കിടക്കുകയായിരിക്കുമെന്നാണ് കരുതിയത്. അമ്മ എനിക്ക് റൂം കാണിച്ച് തന്ന് താഴോട്ട് പോയി. ഞാൻ റൂമിൽ നോക്കിയപ്പോൾ ആൾ അവിടെയും ഇല്ല.
ഞാൻ ചുറ്റും കണ്ണോടിച്ചു. ഒരുപാട് പുസ്തകങ്ങൾ അടക്കിവച്ചിട്ടുള്ള ഷെൽഫ്, ചുമരിൽ നല്ല ഭംഗിയിൽ വരച്ച ചിത്രങ്ങൾ, ഒരുപാട് സമ്മാനങ്ങൾ……
ഇതൊക്കെ പ്രതീക്ഷിച്ച എനിക്ക് തെറ്റി…..ഷെൽഫിൽ നിറയെ പാവകളും പ്രതിമകളും…. ചുമരിലാകട്ടെ വിജയ്ഡെയും ധോണിയുടെയും ചിത്രങ്ങൾ…. റൂമെല്ലാം ആകെ അലങ്കോലായി കിടക്കാണ്.
അല്ലേലും ഞാൻ അങ്ങനെ ചിന്തിച്ചത് തന്നെ തെറ്റല്ലേ….വേറെ ആരെയും ആയിരുന്നേൽ ഒകെ. പക്ഷേ ഇവിടെ ആൾ ഗൗരി മേടം അല്ലേ….
ഞാൻ ജനൽ തുറന്നു നോക്കിയപ്പോൾ പേരമരത്തിൽ നിന്ന് പേരക്കകൾ വീഴുന്നു. കൊഴിഞ്ഞു വീഴാൻ തക്ക പാകമൊന്നും ആയിട്ടില്ല.
❤️❤️❤️❤️????
❤️❤️❤️
❤❤❤
ഇന്നു വരുവല്ലോ അല്ലേ? കട്ട വെയിറ്റിങ്
അടുത്ത ഭാഗത്തോടെ അവസാനിപ്പിക്കണോ. പിന്നെ എന്നത്തെക്ക് കാണും ഇന്നോ നാളെയോ വരോ?
Nalle nokam bro
Anikke class thudangii
Epozha bro publishing time?vaikeette olloo?
Ariyilla bro time veche nokkuvanengil 10 30 avum
Okay?