“ഹൃദ്യേ… രാഹുല്‍ ഡോക്ടർ പോയോ…?”
✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿
വീട്ടില്‍ പോയി രാഹുല്‍ തിരിച്ച് വന്നപ്പോഴേക്കും സമയം ഉച്ചയായി. കാറിൽ നിന്ന് രണ്ട് മൂന്ന് കവർ എടുത്ത് അവന്‍ ഹോസ്പിറ്റലിനുള്ളിലേക്ക് നടന്നു… റൂം നമ്പര്‍ 113 നെ വാതിലിന് മുന്നില്‍ എത്തിയ അവന്‍ വാതിലിൽ രണ്ട് മുട്ട് നല്‍കി. പിന്നെ വാതിൽ തുറക്കുന്നതിനായി കാത്തിരുന്നു…
അധികം വൈകാതെ വാതില്‍ തുറന്നു. പതി തുറന്ന് ഹൃദ്യ ആരാണ് വന്നത് എന്ന് നോക്കി. രാഹുല്‍ ഡോക്ടറാണ് എന്ന് അറിഞ്ഞപ്പോ മുഖം സന്തോഷത്താൽ ചിരിക്കുന്നതിന് പകരം കുനിഞ്ഞ് നില്‍ക്കുകയാണ് ചെയ്തത്… രാഹുല്‍ വാതിൽ മുഴുവനായി തുറന്ന് അകത്തേക്ക് കയറി. അവൾ വാതിലിനു അടുത്ത് നിന്ന് മാറി അവന് വാതിൽ തുറക്കാനും അകത്ത് കയറാനുള്ള വഴിയൊരുക്കി.
“ദാ ഇത് തനിക്കാണ്…” കൈയിലെ ഒരു കവർ അവന്‍ അവള്‍ക്ക് നേരെ നീട്ടി പറഞ്ഞു. എന്താണ് അത് എന്ന് അറിയാനുള്ള ആകാംഷയിൽ അവൾ അത് വാങ്ങി. ശേഷം തുറന്ന് നോക്കി.
“പിവി ഡോക്ടറേ എന്താ ഇത്…?” അവൾ കവറിലെ പുതിയ ചുരിദാറുകൾ കണ്ട് അതിശയത്തോടെ ചോദിച്ചു.
“അത് ഞാൻ ഇവിടെ നോക്കിയിട്ട് വേറെ ഡ്രെസ്സ് ഒന്നും കണ്ടില്ല… താനും എന്നെ പോലെ മുഷിഞ്ഞ് ഇരുപ്പായിരുന്നില്ലേ…” രാഹുല്‍ ചോദിച്ചു.
“എന്നാലും ഇത് കുറെ ഉണ്ടല്ലോ…!!!” അവൾ ചോദിച്ചു…
“ഏയ്… ആകെ മൂന്ന് ജോഡിയെ ഉള്ളു… ഏതാ കളറാണ് തനിക്ക് ഇഷ്ടം എന്ന് അറിയാത്തതിനാല്‍ മൂന്നെണ്ണവും വാങ്ങി…” രാഹുല്‍ ഒന്ന് പറഞ്ഞ് നിർത്തി. പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ അവളോട് ചോദിച്ചു…
“നിനക്കെങ്ങനെ എന്റെ ആ പേര് കിട്ടി?”
“അത്, ഡോക്ടർ പോയപ്പോ രേണുക ചേച്ചി വന്നിരുന്നു. ചേച്ചി പറഞ്ഞു എല്ലാം…” അവൾ ഒരു ചിരിയോടെ പറഞ്ഞു..
“എല്ലാം പറഞ്ഞോ…?”
“ഹാ… ഡോക്ടറിന്റെ സ്വഭാവവും ആ പേര് വന്ന വഴിയും എല്ലാം…”
രാഹുലിന്റെ മുഖത്ത് ഒരു ചമ്മിയ ചിരി വന്നു. ഏകദേശം നാടോടികാറ്റിൽ മണ്ണെണ്ണ വാങ്ങാൻ വന്ന ലാലേട്ടന്റെ ചിരി പോലെ…
“ഇതെങ്ങനെ !!!?” കിട്ടിയ കവറില്‍ നിന്ന് ഇന്നേഴ്സിന്റെ ബോക്സ് എടുത്ത് അവൾ അതിശയത്തോടെ ചോദിച്ചു…
“എന്തേയ്… അത് ഉപയോഗിക്കാറില്ലേ…?” രാഹുല്‍ ഒരു ചിരിയോടെ ചോദിച്ചു…
“അയ്യേ അതല്ല… ഈ സൈസ്…? ”
“ഹാ… അത് ആ ടെക്സ്റ്റേഴ്സിലെ തന്റെ ശരീരഘടനയോട് സാമ്യമുള്ള ഒരു സെയിൽസ്ഗേളിനോട് പറഞ്ഞ് എടുപ്പിച്ചതാ… അല്ലാതെ എനിക്ക് എങ്ങനെയാ ഇതൊക്കെ…” രാഹുല്‍ ഞാനൊരു പാവമാണേ എന്ന ഭാവത്തില്‍ പറഞ്ഞു…
“ഹാ… ഹാ… എന്തൊരു മാന്യന്‍… അല്ല ആ സെയിൽസ്ഗേൾ ആര്‍ക്ക് വേണ്ടിയാ എന്ന് ചോദിച്ചില്ലേ…?”
“അത് ഞാൻ എന്റെ കാമുകിക്കാണ് എന്ന് പറഞ്ഞ് ഒപ്പിച്ചു.” അത് കേട്ട് അവള്‍ക്ക് ചെറിയൊരു ചമ്മലും നാണവും വന്നു. അത് മനസ്സിലാക്കിയ അവന്‍ ഒന്ന് പുഞ്ചിരിച്ചു.
Nice story mahn❕
Happy ending ❤️
Thank You Mahn ♥️?❤️
യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ് 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Good luck all the best??????
ബ്രോ ❤️??
ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…
ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???
❤️❤️❤️❤️❤️❤️❤️❤️
??♥️❤️
ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…
നാളെ (01-07-2021) 10th Part വരും
❤️❤️❤️