അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

പെട്ടെന്ന്‌ ഹൃദ്യ ഞെട്ടിതിരിഞ്ഞ് ഡോക്ടറെ നോക്കി… ആ നോട്ടത്തില്‍ അറിയാതെ അവന്റെ കൈ പിന്‍വലിഞ്ഞു…

“സോറി…” ഡോക്ടർ പറഞ്ഞു… മറുപടി ഇല്ല… അവൾ ഇരു കണ്ണുകളും തുടച്ചു… ഡോക്ടർ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു.

“ഞാൻ എന്റെ കഥ പറഞ്ഞ്‌ ഡോക്ടറേ ബോറടിപ്പിച്ചു ലെ…” അവൾ മുഖത്ത് നോക്കാതെ ചോദിച്ചു…

“എയ്… പക്ഷേ തന്റെ ഈ നിലയ്ക്കാത്ത ഉറവ ആണ്‌ സഹിക്കാന്‍ പറ്റാത്തത്…” ഡോക്ടർ അവളോട് പറഞ്ഞു. അവൾ കളിയാക്കിയാക്കിയതാണോ സത്യം പറഞ്ഞതാണോ എന്ന് അറിയാതെ അവനെ നോക്കി. അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി…

“നോക്കണ്ട… കാര്യം പറഞ്ഞതാണ്. തന്റെ ചിരി കാണാന്‍ എന്ത് രസമാണ് എന്ന് അറിയുമോ…” അവന്‍ അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു. ആ കണ്ണുകളെ തീഷ്ണത താങ്ങാന്‍ കഴിയാതെ അവൾ തന്റെ കണ്ണ് പിന്‍വലിച്ചു. തന്നെ കുറിച്ച് കേട്ട അഭിനന്ദനത്തിന് ഒരു പുഞ്ചിരി ആ മുഖത്ത് ജനിച്ചു…

“ഞാൻ വീട്ടില്‍ പോവുകയാണ്‌…” ഡോക്ടർ ബെഡിൽ നിന്ന് എണീറ്റു.

“ഞാൻ നേരത്തെ പറഞ്ഞത് കൊണ്ടാണോ? അതോ എന്റെ കഥ കേട്ടിട്ടോ…?” അവൾ അവന്‍ പോവുന്നതിന്റെ കാരണം ചോദിച്ചു…

“ഞാൻ ഇവിടെ നില്‍ക്കുന്നതിൽ മാഡത്തിന് വല്ല വിരോധം ഉണ്ടോ?” രാഹുല്‍ തിരിഞ്ഞ് നിന്ന് ചോദിച്ചു.

“ഇല്ല…” അവൾ മറുപടി നല്‍കി.

“എന്നാലേ ഞാൻ വീട്ടില്‍ പോയി ഡ്രെസ് മാറി വരാം… ഇതാകെ മുഷിഞ്ഞു.” രാഹുല്‍ ഉടുത്തിരുന്ന ഷർട്ട് പിടിച്ചു പറഞ്ഞു. അവള്‍ അത് കേട്ട് അറിയാതെ സ്വന്തം ചുരിദാറിലേക്ക് നോക്കി. ശേഷം അവന്റെ മുഖത്തേക്ക് തിരിച്ച് വന്നു. അവന്‍ അത് കണ്ടു എങ്കിലും എന്തോ ആലോചിച്ച പോലെ തുടർന്നു..

“…പിന്നെ മുടങ്ങി പോയ ആ കല്യാണ സദ്യ ഇവിടെ വെച്ച് കഴിക്കാം. ഇനി അത് വിചാരിച്ച് കരയാന്‍ നിക്കണ്ട… കേട്ടോ…”

ഒരു തല കുലുക്കി അവൾ സമ്മാനിച്ചു.

“അപ്പൊ എന്റെ സ്റ്റേതസ്കോപ്പും ഓവർകോട്ടും ഇവിടെ വെച്ചിട്ടുണ്ടേ ഒരു ധൈര്യത്തിന്… എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അതിനോട് തീര്‍ക്കരുത്…” രാഹുല്‍ ഒരു ചിരിയോടെ പറഞ്ഞു.

അവൾ അവളുടെ മാസ്റ്റർപീസ് ചിരി പുറത്തെടുത്തു. ഒരു നിമിഷം അതിൽ മയങ്ങി നിന്ന രാഹുല്‍ സ്വബോധം വീണ്ടെടുത്ത് വാതിലിയിലേക്ക് നടന്നു…

അവന്‍ വാതിൽ തുടർന്ന് പുറത്തേക്ക്‌ ഇറങ്ങിയതും പിറകില്‍ വാതിൽ അടക്കുന്നതും ഉള്ളില്‍ നിന്ന് കുറ്റിയിടുന്നതും രാഹുല്‍ അറിഞ്ഞു.

അവന്‍ ഹോസ്പിറ്റലിന് പുറത്തേക്ക്‌ നടന്നു. മനസില്‍ അവളുടെ ചിരിക്കുന്ന മുഖവും അവൾ പറഞ്ഞ കഥയും മാത്രം… വേറെ ആരോടും തോന്നാത്ത ഒരു ഫീൽ അവളോട് തോന്നുന്നു. കൂടുതൽ നേരം അവളുടെ കുടെ നിൽക്കാൻ തോന്നുന്നു.

ഈ സമയം വാതിൽ അടച്ച് കുറ്റിയിട്ട് വാതിൽ ചാരി നിന്ന് അവളും ചിന്തകളില്‍ ആയിരുന്നു. ഡോക്ടറിന്റെ ചിരിക്കുന്ന മുഖം എന്തോ ഒരു ആകര്‍ഷണം പോലെ… ഇത്രയും നാള്‍ തോന്നാത്ത ഒരു പ്രത്യേക ഒറ്റപ്പെട്ടൽ ഇപ്പൊ ഡോക്ടർ പോയപ്പോ തോന്നുന്നു… അവൾ ഒരുപാട് ചിന്തകളുമായി കുറെ നേരം അവിടെ അങ്ങനെ നിന്നു.

ടിക്… ടിക്… ടിക്… പെട്ടെന്ന് വാതിലിൽ ഒരു മുട്ടൽ കേട്ടു.

ഇങ്ങേര് ഇതുവരെ പോയില്ലേ… അവൾ മനസില്‍ ആലോചിച്ച് ഡോര്‍ തുറന്നു. പക്ഷേ ആവേശം വെറുതെ ആയിരുന്നു. മുന്നില്‍ നേരത്തെ കണ്ട നേഴ്സ്. രേണുക നേഴ്സ്…

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best??????

    1. ബ്രോ ❤️??

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.