അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

“ഡോക്ടർക്ക് ഡ്യൂട്ടി ഒന്നും ഇല്ലേ….” അവൾ വീണ്ടും സംശയം ചോദിച്ചു…

“നൈറ്റ് ഡ്യൂട്ടി ആയിരുന്നു… ഇനി വൈകിട്ട് കയറണം…” കൈയിലെ മരുന്നും വെള്ളവും അവള്‍ക്ക് നല്‍കി പറഞ്ഞു. അവൾ അത് വാങ്ങി കഴിച്ചു. പിന്നെ ഗ്ലാസ്സ് അവന് നല്‍കി.

“അപ്പൊ ഉറക്കം ക്ഷീണം കാണുമല്ലോ… വീട്ടില്‍ പോയി ഉറങ്ങികൂടെ…” അവൾ ചോദിച്ചു… പക്ഷേ അത് അവന് അത്രേ പിടിച്ചില്ല…

“തനിക്ക് ഞാൻ ഇവിടെ നില്‍ക്കുന്നത് ശല്യം ആയിലേ…” അവന്‍ ഇത്തിരി സങ്കട ഭാവത്തില്‍ പറഞ്ഞു…

“അയ്യോ അങ്ങനെ വിചാരിച്ചു അല്ല… ഞാൻ കാരണം അത് ഡോക്ടറുടെ ജോലിയെ ബാധിക്കുമല്ലോ എന്ന് വെച്ച്…” അവൾ ഇടക്ക് വെച്ച് നിർത്തി.

“അത് ഞാൻ സഹിച്ചു… ഞാൻ ഒരു കാര്യം ചോദിച്ച താന്‍ സത്യം പറയുമോ?”

“മ്…?” എന്താ എന്ന അര്‍ത്ഥത്തില്‍ അവൾ ഒന്ന് മൂളി.

“എന്താ തന്റെ പ്രശ്നം? എന്തിനാ താൻ ഇത് ചെയ്തത് ? വിരോധം ഇല്ലെങ്കില്‍ താൻ പറ…” ഡോക്ടർ ചോദിച്ചു. അവളുടെ മുഖം വാടി തുടങ്ങി. അവന്‍ ആകാംഷയോടെ അവളെ നോക്കി. അത് താങ്ങാന്‍ ആവാതെ അവൾ പറഞ്ഞ്‌ തുടങ്ങി

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿
(ഹൃദ്യയുടെ കഥയിലേക്ക്)

വിനല്ലൂർ എന്ന ഗ്രാമത്തിലെ ഒരു പ്രശസ്തമായ തറവാട് വില്ലുമംഗലം. അവിടെത്തെ ഗംഗാധരനും ശാരദാമ്മയ്ക്കും രണ്ട് മക്കള്‍ വിനയയും വിദ്യാസാഗറും. പഠനത്തിന് പട്ടണത്തിൽ പോയ വിനയ അവിടെ വെച്ച് ഒരാളുമായി സ്നേഹത്തിലായി. ഹരിദാസന്‍ അതായിരുന്നു അയാളുടെ പേര്. ഒരു വ്യവസായി. വീട്ടുകാർ എതിര്‍ത്തതിനാൽ ഒരിക്കല്‍ വിനയ വില്ലുമംഗലം വിട്ട് ഹരിദാസന്റെ കുടെ ഇറങ്ങി.

എന്നാൽ വിനയ വന്നതോടെ ഹരിദാസന്‍ വളരുകയായിരുന്നു. അവന്റെ ബിസിനസ്സ് വളര്‍ന്ന് പന്തലിച്ചു. അവരുടെ സ്നേഹത്തിന്റെ ബാക്കിപത്രം എന്ന പോലെ വിനയ ഗര്‍ഭിണിയായി. എന്നാൽ ആ സന്തോഷം പ്രസവത്തോടെ അവസാനിച്ചു. പ്രസവത്തില്‍ അമിത രക്ത പ്രവാഹം മൂലം വിനയ മരണപ്പെട്ടു. അന്ന് ജനിച്ച ആ കുഞ്ഞാണ് ഹൃദ്യ.

അമ്മ ഇല്ലെങ്കിലും അതിന്റെ വിഷമം വരുത്താതെയാണ് ഹരിദാസന്‍ ഹൃദ്യയെ വളർത്തിയത്. മകളോട് സ്നേഹം കുറയാതിരിക്കാൻ മറ്റൊരു കല്യാണം പോലും അയാള്‍ ചിന്തിച്ചില്ല. എന്നാൽ വിധി അവിടെയും ഹൃദ്യയെ തനിച്ചാക്കി. ഒരു ദിവസം ഓഫിസിൽ നിന്ന് വരും വഴി മദ്യപിച്ച് കാര്‍ ഓടിച്ചു വന്ന ഒരാളുടെ മുന്നില്‍ ഹരിദാസന് ജീവൻ നഷ്ടമായി.

ഒന്നുമറിയാത്ത ഒരു മൂന്ന്‌ വയസ്സുകാരി ആ വീട്ടില്‍ അനാഥയായപ്പോൾ ദേവദൂതനെ പോലെ രണ്ട് പേർ അവിടെ അവതരിച്ചു. വില്ലുമംഗലം തറവാട്ടിലെ ശാരദാമ്മയും മകന്‍ വിദ്യാസാഗറും… അവർ അവളെ വില്ലുമംഗലത്തേക്ക് കൊണ്ട്‌ പോയി. എന്നാൽ ആ വരവില്‍ ഇഷ്ടം ഇല്ലാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു. വിദ്യാസാഗറിന്റെ ഭാര്യ സുശീല.

തങ്ങളുടെ ഏക മകള്‍ അനന്യയ്ക്ക് കിട്ടേണ്ട സ്വത്തിന് ഒരു ഭാഗത്തിന്റെ അവകാശിയായാണ് സുശീല ഹൃദ്യയെ കണ്ടത്. അതിനാൽ അവളോടുള്ള സുശീലയുടെ പക അനുദിനം കൂടി വന്നു. എന്നാൽ അമ്മായിയമ്മയുടെ സ്നേഹവാത്സല്യത്തിൽ കഴിയുന്ന ഹൃദ്യയെ എതിര്‍ക്കാൻ സുശീലയ്ക്ക് അന്ന് ആവുമായിരുന്നില്ല… അതിനാൽ ശാരദാമ്മയുടെ മരണം വരെ അവൾ സഹിച്ചിരുന്നു.

അതിന്‌ വേണ്ടി അവര്‍ക്ക് 7 കൊല്ലം കാത്തിരിക്കേണ്ടി വന്നു. അത്രയും നാള്‍ വില്ലുമംഗലത്തെ മുതിർന്ന രാജകുമാരിയായി അവൾ സന്തോഷത്തോടെ കഴിഞ്ഞു. സുശീല പല തവണ എതിര്‍ത്തെങ്കിലും അനന്യ സ്വന്തം ചേച്ചിയെ പോലെ ഹൃദ്യയെ സ്നേഹിച്ചു.

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best??????

    1. ബ്രോ ❤️??

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.