അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

ഡോക്ടർ കൈയിലെ വാച്ചിൽ നോക്കി. സമയം ഒമ്പതര കഴിഞ്ഞിരുന്നു. അവന്‍ അവളുടെ അടുത്ത് നിന്ന് പിന്നിലേക്ക് തിരിഞ്ഞു. വെള്ള ഓവർകോട്ടും കഴുത്തിലെ സ്റ്റേതസ്കോപ്പും ഊരി അവിടെത്തെ മേശയ്ക്ക് മുകളിലെ വെച്ചു. പിന്നെ തിരിഞ്ഞ് ഹൃദ്യയോടായി പറഞ്ഞു.

“ഡോ… തന്റെ ബോഡി ഇപ്പോഴേ വീക്കാണ്. മരുന്ന് ഇങ്ങനെ ആയാൽ ശരീരത്തില്‍ പിടിക്കില്ല… ഞാൻ പോയി തനിക്കുള്ള ഫുഡ് വാങ്ങി വരാം…”

“ഡോക്ടർ അത്…”

ഹൃദ്യ അത് കേട്ട് എതിര്‍പ്പ് പറയാന്‍ തുടങ്ങവേ രാഹുല്‍ ഇടയില്‍ കയറി പറഞ്ഞു.

“താന്‍ ഒന്നും പറയണ്ട… ഞാൻ വരുന്നത് വരെ നേരത്തെ പോലെ ഓരോന്ന് ചിന്തിച്ച് വിഷമിച്ച് കരഞ്ഞ് ഇരിക്കാതെ സന്തോഷിച്ച് ഇരുന്നോണ്ടു…”

പിന്നെ മറുപടിക്ക് നില്‍ക്കാതെ ഡോക്ടർ വാതില്‍ തുറന്നു പുറത്തേക്ക്‌ പോയി. എന്തോ അവളുടെ മുഖം അവനെ ആകര്‍ഷിക്കുന്ന പോലെ. മറ്റാരിലും കാണാത്ത ഒരു കാന്ത ശക്തി അവളുടെ കണ്ണില്‍ ഉള്ളത് പോലെ…

ഡോക്ടർ ലിഫ്റ്റ് വഴി താഴെ എത്തി. നേരെ ക്യാന്റിനിലേക്ക് പോയി. രാവിലെ അവനും ഒന്നും കഴിച്ചിട്ടില്ല. അവിടെ ദോശ കഴിഞ്ഞിരുന്നു പിന്നെ ഉള്ളത് ഇഡ്ഡലി ആണ്‌. തനിക്ക് പതിവ് നാലെണ്ണവും അവള്‍ക്ക് മൂന്നെണ്ണവും പിന്നെ ആവശ്യത്തിന് ചട്ണിയും സാബാറും ആയി രണ്ട് പാഴ്സൽ വാങ്ങി. ബില്ല്‌ അടച്ച് തിരിച്ച് ഇറങ്ങി.

പക്ഷേ അതിൽ അവന്‍ തൃപ്തനായിരുന്നില്ല. അവള്‍ക്ക് വേണ്ടി ഇനിയും എന്തെങ്കിലും ചെയ്യണമെന്ന് അവന് തോന്നി. അവന്‍ ചുറ്റും നോക്കി. അവിടെ കുട്ട നിറയെ പല തരം പഴങ്ങള്‍ ഉള്ള ഒരു ഫ്രൂട്ട് സ്റ്റാള്‍ അവന്റെ കണ്ണില്‍ പെട്ടു. അവന്‍ അങ്ങോട്ട് നീങ്ങി. ഒരു കിലോ ഓറഞ്ചും ഒരു കിലോ ആപ്പിളും വാങ്ങി. പിന്നെ തിരിച്ച് 12-ാം നിലയിലേക്ക് കയറി.

ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്ന് അകത്തേക്ക് കയറി. ബെഡിൽ ഇരിക്കുന്ന ഹൃദ്യയുടെ പ്രവൃത്തി കണ്ട് രാഹുലിന്റെ മുഖത്ത് ഒരു പുഞ്ചിരി ജനിച്ചു… ഡോക്ടർ മേശപ്പുറത്ത് വെച്ചു പോയ സ്റ്റേതസ്കോപ്പ് എടുത്ത് ചെവിയില്‍ വെച്ച് സ്വന്തം ഹൃദയസ്പദം നോക്കുകയാണ് കക്ഷി. പക്ഷേ ഒന്നും കേള്‍ക്കാത്തതിന്റെ വിഷമം മുഖത്ത് ഉണ്ട്.

“എഹ്… ഇഹ്…” ഡോക്ടര്‍ ഒരു കൃത്രിമ ചുമ ഉണ്ടാക്കി താൻ വന്ന കാര്യം അവളെ അറിയിച്ചു… കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ സ്റ്റേതസ്കോപ്പ് കൈയിൽ പിടിച്ചിരുന്ന അവൾ തല ഉയർത്തി. ഡോക്ടറിനെ കണ്ട് അവൾ ഇതെങ്ങനെ എന്റെ കൈയിൽ വന്നു എന്ന ഭാവത്തില്‍ ചെവിയില്‍ നിന്ന് സ്റ്റേതസ്കോപ്പ് എടുത്തു. പിന്നെ ഒന്നുമറിയാത്ത ആളെ പോലെ ആ കുന്ത്രാണ്ടം എടുത്തിടത്ത് വെച്ചു. പിന്നെ ഡോക്ടർക്ക് മുഖം കൊടുത്തതെ പുറത്തേക്ക്‌ നോക്കി നിന്നു…

രാഹുല്‍ കൈയിലെ കവറുകൾ മേശപ്പുറത്ത് വെച്ച് അവളുടെ മുന്നിലേക്ക് വന്ന് കൈ കെട്ടി നിന്നു. അധികം ഒളിപ്പിച്ചു വെക്കാൻ കഴിയാതെ ഒരു കുറ്റവാളിയെ പോലെ അവൾ അവന് നേരെ തിരിഞ്ഞു…

“സോറി… ഞാ… ഞാൻ ഒരു കൗതുകത്തിന്….” അവൾ കുറ്റം ഏറ്റുപറഞ്ഞു. എന്നാല്‍ അവളുടെ മുഖഭാവങ്ങളും അതിൽ വരുന്ന ചെറിയ ചെറിയ മാറ്റങ്ങളും അവനെ സന്തോഷിപ്പിച്ചു…

“എന്നിട്ട് അതിലൂടെ കേട്ടോ…” രാഹുല്‍ ചോദിച്ചു…

“മ്ച്ചും…” അവൾ വിഷമഭാവത്തിൽ ഇരു തോളും കുലുക്കി ഇല്ല എന്ന് അറിയിച്ചു.

അവന്‍ അവൾ തിരിച്ചു വെച്ച സ്റ്റേതസ്കോപ്പ് കൈയിൽ എടുത്തു. പിന്നെ അവളുടെ അനുവാദം ഒന്നും വാങ്ങാതെ ഇരു ചെവിയിലും വെച്ച് കൊടുത്തു… അവൾ എന്താണ്‌ നടക്കുന്നത് എന്ന് അറിയാതെ അവന്റെ മുഖത്തേക്ക് നോക്കി. അത് അവളെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ച് കാണിച്ചു. പിന്നെ അവളുടെ മുന്നില്‍ വെച്ച് സ്റ്റേതസ്കോപ്പിന്റെ സൈഡിലെ സ്വിച്ച് ഓണാക്കി. അവൾ അവന്‍ ചെയ്യുന്നത് സസൂക്ഷ്മം വീക്ഷിച്ചു. അവന്‍ അവളുടെ ഹൃഭയഭാഗത്ത് സ്റ്റേതസ്കോപ്പ് പതിപ്പിച്ചു.

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best??????

    1. ബ്രോ ❤️??

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.