“ഉം… ഉം…” വീണ്ടും ഒരു ആക്കിയ മൂളല്‍ നല്‍കി രേണുക സ്ഥലം വിട്ടു.
സ്വഭാവത്തില്‍ ചെറിയ കോഴിത്തരമുള്ളതിനാൽ ആണോ അതോ ജോലിയിൽ ഉള്ള ആത്മാര്‍ത്ഥത കൊണ്ടാണോ എന്ന് അറിയില്ല ഒറ്റയ്ക്ക് അവളെ അവിടെ വിട്ടു പോവാന്‍ അവന് തോന്നുന്നില്ല. അവന്‍ രണ്ടും കല്പിച്ച് വാതിൽ തുറന്ന് അകത്ത് കയറി.
“ഹലോ… ഗുഡ് മോണിംഗ്…” ഡോക്ടർ അവളെ അഭിവാദ്യം ചെയ്തു…
എന്തോ ചിന്തിച്ചിരുന്ന ഹൃദ്യ ഞെട്ടി ഉണര്‍ന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. മുന്നില്‍ നില്‍ക്കുന്നത് ഒരു ഡോക്ടർ ആണെന്ന് മനസ്സിലാക്കിയപ്പോൾ അവൾ ആശ്വാസത്തോടെ ഒരു ദീര്‍ഘ ശ്വാസം വിട്ടു. അവളുടെ തല താഴേക്ക് കുനിഞ്ഞു. പിന്നെ ജനലിൽ നിന്ന് വിട്ട് ബെഡിൽ വന്ന് ഇരുന്നു…
താൻ വന്ന് കേറിയതിൽ പകച്ച് നോക്കിയതും ശേഷം ആശ്വാസത്തോടെ ശ്വാസം വിടുന്നതും കുറ്റബോധം കൊണ്ടോ നാണം കൊണ്ടോ തല കുനിയുന്നതും ഒരു കുട്ടിയെ കാണുന്നപോലെ അവന്‍ നോക്കി നിന്നു. പിന്നെ അവളുടെ ബെഡിനടുത്തേക്ക് ചെന്നു…
ഡോക്ടർ അവളുടെ മുറിവ് ഇല്ലാത്ത കൈ പിടിച്ചു പൾസ് നോക്കി. അവൾ അതിന് എതിര്‍പ്പൊന്നും കൂടാതെ നിന്നു കൊടുത്തു. പിന്നെ ഡോക്ടർ അവളുടെ മുഖം പിടിച്ചു ഉയർത്തി. അവൾ അത് പ്രതിക്ഷിക്കാത്ത കാര്യം ആയതിനാല്‍ ഡോക്ടറുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി…
ഡോക്ടർ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണിലേക്ക് ഒരു വേള നോക്കി നിന്നു. വികസിച്ച് നില്‍ക്കുന്ന വെളുത്ത കണ്ണിന് നടുവിലെ കറുത്ത കൃഷ്ണമണിയിൽ അവന്‍ അവന്റെ പ്രതിബിംബം തന്നെ കണ്ടു…
അധികം സുഖിച്ചു നില്‍ക്കാതെ അവന്റെ സ്വതസിദ്ധമായ ചിരിയിൽ അവളുടെ ഇരു കണ്ണിനും താഴെ പിടിച്ചു താഴേക്ക് വലിച്ച് പരിശോധിച്ചു. പെട്ടെന്ന് അവന്റെ മുഖത്തെ സന്തോഷം അണഞ്ഞു പോയി.
“ഇന്നലെ എപ്പോഴാ ഇങ്ങോട്ട് കൊണ്ട് വന്നത്?” ഡോക്ടർ ഗൗരവത്തോടെ ചോദിച്ചു.
“വൈകിട്ട്…” അവൾ പേടിയോടെ പതിഞ്ഞ സ്വരത്തില്‍ മറുപടി നല്‍കി.
പിന്നെ ഇപ്പോഴും അവളുടെ ശരീരം ക്ഷീണത്തിലാണെന്നുള്ള കാര്യം ആദ്യ പരിശോധനയില്‍ തന്നെ അവന് മനസ്സിലായി. ഇന്നലെ വൈകിട്ട് എത്തിയ ആൾ ഇതുവരെ അതിന്റെ ക്ഷീണം മാറാതെയിരിക്കാൻ വഴിയില്ല.
“താൻ രാവിലെ വല്ലതും കഴിച്ചോ?” ഡോക്ടർ ചോദിച്ചു.
ഡോക്ടർ ഉയർത്തിയ മുഖം അറിയാതെ താഴേക്ക് തന്നെ കുനിഞ്ഞു…
“കഴിച്ചോന്ന്?” ഡോക്ടറുടെ ശബ്ദം ഒന്നുടെ ഉയർന്നു.
അതിന് മറുപടിയായി ഇല്ല എന്ന അര്‍ത്ഥത്തില്‍ അവളുടെ തല ഇരുവശത്തേക്കും ആട്ടി.
ഡോക്ടർക്ക് വിഷമവും ദേഷ്യവും വന്നു. ഇവളെ ഇങ്ങനെ ഒരു അവസ്ഥയില്‍ ഇവിടെ കൊണ്ട് വന്ന് ആക്കിയിട്ട് തിരിഞ്ഞ് പോലും നോക്കാത്തവർ. പാവം ഇന്നലെ ഉച്ചക്ക് വല്ലതും കഴിച്ചതാവും, വൈകിട്ട് വന്നതിന് ശേഷം ട്രിപ്പിട്ടത് മാത്രം ആശ്വാസം. കുടെ ആരും ഇല്ല. ഒറ്റക്ക് പോയി കഴിക്കാനും വയ്യ. അവന്‍ ഓരോന്ന് ചിന്തിച്ചു…
Nice story mahn❕
Happy ending ❤️
Thank You Mahn ♥️?❤️
യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ് 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Good luck all the best??????
ബ്രോ ❤️??
ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…
ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???
❤️❤️❤️❤️❤️❤️❤️❤️
??♥️❤️
ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…
നാളെ (01-07-2021) 10th Part വരും
❤️❤️❤️