അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

“കാത്തിരുന്നു എന്റെ ഹൃദ്യകുട്ടി മുഷിഞ്ഞോ?” രാഹുല്‍ അവളുടെ കവിളിൽ കൈ വെച്ച് ചോദിച്ചു… അതിന്‌ മറുപടിയായി അവൾ കണ്ണുകൾ ചിമ്മി ഇല്ല എന്ന് അറിയിച്ചു.

“അങ്ങനെ ഞാൻ എന്റെ ഹൃദ്യയേ സ്വന്തമാക്കി… ഇനി എനിക്ക് വേണം ഈ ജന്മം മുഴുവന്‍….” രാഹുല്‍ അവളുടെ നെറ്റിയില്‍ ഒരു ഉമ്മ നല്‍കി കൊണ്ട്‌ പറഞ്ഞു. അവൾ അത് ഏറ്റു വാങ്ങി ഇമവെട്ടാതെ തന്റെ പ്രാണേശ്വരനെ നോക്കി…

“എന്തെങ്കിലും മിണ്ട് പെണ്ണേ…”

“രാഹുലേട്ടൻ വന്ന് കിടന്നേ…” ഹൃദ്യ അവനില്‍ നിന്ന് വിട്ട് മാറി പറഞ്ഞു.

“ഇപ്പൊ തന്നെയോ…!!!” അവന്‍ ചോദിച്ചു.

“അങ്ങ് കിടക്ക് ഡോക്ടർ സാറേ….” അവൾ വശ്യമായ ഒരു ചിരിയോടെ പറഞ്ഞു. അതോടെ അവന്‍ അവളുടെ ആവശ്യത്തിൽ വഴുതി വീണു… അവന്‍ ബെഡിൽ കയറി തന്റെ ഇടത് കൈപ്പത്തി തലക്ക് താഴെ വെച്ച് കിടന്നു.

അവന്‍ കിടന്നതും തലയണയ്ക്ക് താഴെ ഒളിപ്പിച്ച് വെച്ച അവന്റെ സ്റ്റേതസ്കോപ്പ് അവൾ പുറത്തെടുത്തു…

“ഡീ എന്റെ സ്റ്റേതസ്കോപ്പ്…!!!” രാഹുല്‍ അതിശയത്തോടെ ചോദിച്ചു.

“ഇനി എന്റെ എല്ലാം നിന്റെയാണ് എന്ന് പറഞ്ഞില്ലേ…” അവൾ ചോദിച്ചു…

“ഹാ… അതിന്‌…?”

“അപ്പൊ ഇതും എന്റെയാ…” അവൾ കൊഞ്ചി കൊണ്ട്‌ പറഞ്ഞു. അവന്‍ അതിന്‌ ഒരു പുഞ്ചിരി നല്‍കി. അവൾ സ്റ്റേതസ്കോപ്പ് ചെവിയില്‍ വെച്ച് ബട്ടണ്‍ ഓണാക്കി. പിന്നെ അവന്റെ ഹൃദയ ഭാഗത്ത് വെച്ച് പരിശോധിച്ചു.

“എന്താ നോക്കുന്നത്…?” അവന്‍ ചോദിച്ചു…

“പിവി കുട്ടന്റെ ഈ ചങ്കിൽ വല്ല പെണ്‍പിള്ളേരും ഉണ്ടോ എന്ന് നോക്കിയതാ…” അവൾ ചിരിയോടെ പറഞ്ഞു…

“എന്നിട്ട് അറിഞ്ഞോ…?”

“മ്ച്ചും…” അവൾ ഇല്ല എന്നർത്ഥത്തിൽ ശബ്ദമുണ്ടാക്കി…

“അങ്ങനെ വരാൻ വഴി ഇല്ലല്ലോ… അമ്മായിയുടെ വാക്കും കേട്ട് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു ശനിദശക്കാരി ഉണ്ടായിരുന്നല്ലോ…. ഒഴിഞ്ഞ് പോയോ…?” രാഹുല്‍ ചിരിയോടെ പറഞ്ഞു…

“ഹാ… പോയി… അവൾ ഒരു പൂവാലൻ ഡോക്ടറുടെ കുടെ പോയി… പാവം…” ഹൃദ്യ തിരിച്ചടിച്ചു…

“ഡീ… ഇങ്ങോട്ട് വാടീ…” രാഹുല്‍ അവളെ വലിച്ച് നെഞ്ചിലേക്കിട്ടു…

ഈ രാത്രി ഹൃദ്യ അവനില്‍ അലിഞ്ഞു ചേരുകയായിരുന്നു. ജീവിതത്തില്‍ വരാനിരിക്കുന്ന സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും സങ്കടത്തിലും അവന് കുട്ടായി അവളും അവള്‍ക്ക് കുട്ടായി അവനും…

◆◆ ❃ ◆◆…അവസാനിച്ചു… ◆◆ ❃ ◆◆

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും

രണ്ട് വാക്ക്  കമന്‍റ് ഇട്ട് പ്രചോദനം

നല്‍കുമെന്ന് വിശ്വസിക്കുന്നു.

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best??????

    1. ബ്രോ ❤️??

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.