അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

പോക്ക് മുടങ്ങും…” രാഹുല്‍ വാതിൽ തുറക്കുമ്പോള്‍ അവളോട് പറഞ്ഞു. ശേഷം അവർ പുറത്തേക്ക്‌ ഇറങ്ങി. അമ്മാവന്‍ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

“അവിടെ എത്തിയിട്ട് വിളിക്കാവേ…” അവൾ അവനോട് പറഞ്ഞു. അതിന്‌ ഇരു കണ്ണുകളും ഒന്ന് ചിമ്മി കാണിച്ച് ചിരിച്ചു. പിന്നെ അധികം നില്‍ക്കാതെ രണ്ട് പേരും രണ്ട് ദിശയിലേക്ക് നടന്നു.

ബഡായി നായരുടെ റൂം ലക്ഷ്യമാക്കി അവന്‍ നടന്നു. രണ്ടടി വെച്ച ശേഷം ഒന്ന് നിന്ന് തിരിഞ്ഞ് നോക്കി. അമ്മാവന്റെ പിറകിലായി മന്ദം മന്ദം നടന്ന് നിങ്ങുന്ന ഹൃദ്യയെ ഒരു മന്ദഹാസത്തോടെ അഞ്ച് സെക്കന്റ് നോക്കി നിന്നു. പിന്നെ തിരിഞ്ഞ് സ്വന്തം ലക്ഷ്യസ്ഥാനത്തേക്ക് നടന്നു.

എന്തോ ഉള്‍പ്രേരണ മൂലം ഹൃദ്യയും ആ നിമിഷം തിരിഞ്ഞ് നോക്കി. എന്നാൽ നടന്നാകലുന്ന രാഹുല്‍ ആയിരുന്നു അവളുടെ കണ്ണുകളില്‍ അപ്പോൾ. അവളും ഒരു ചിരിയ്ക്ക് ശേഷം തിരിച്ച് നടന്നു.

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿
ആറ് മാസങ്ങൾക്ക് ശേഷം
✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

ഇന്ന്‌ ഡോക്ടർ രാഹുലിന്റെയും ഹൃദ്യയുടെയും വിവാഹമാണ്. ആറ് മാസത്തെ പ്രണയത്തിന് ഒടുവില്‍ അവർ ഇന്ന്‌ ഒന്ന് ചേര്‍ന്നു.

കഴിഞ്ഞ ആറ് മാസം ഇരുവര്‍ക്കും സന്തോഷത്തിന്റെ ആയിരുന്നു. അവർ അകലങ്ങളില്‍ നിന്ന് കൂടുതൽ അടുത്തു. എല്ലാ മാസവും ആദ്യ ഞായറാഴ്ച രാഹുല്‍ ബാംഗ്ലൂരില്‍ എത്തും. അന്ന് ഹോസ്റ്റലില്‍ നിന്ന് അവളെ ഇറക്കി ബാംഗ്ലൂർ നഗരം ചുറ്റി കാണിക്കും. പാർക്ക്, മെട്രോ, സിനിമ, ഷോപ്പിംഗ്, റസ്റ്റോറന്റ്, കുൾബാര്‍, അങ്ങനെ ആറ് മാസം കൊണ്ട്‌ അവർ പോകാത്ത ഇടം ബാംഗ്ലൂർ ഇല്ലത്തെയായി. ആദ്യ പോക്കിൽ തന്നെ അവള്‍ക്ക് ഒരു സ്മാർട്ട് ഫോൺ അവന്‍ വാങ്ങി കൊടുത്തിരുന്നു. അതിനാൽ പിന്നിലുള്ള ദിവസങ്ങൾ പ്രണയം വാട്സാപ്പിലേക്ക് മാറി.

അവളെ കാണാന്‍ ചെല്ലുന്ന ദിവസം അവൾ വേണ്ട ഡ്രെസ്സും മറ്റും അവന്‍ വാങ്ങി കൊടുത്തു. അദ്യം അവൾ എതിര്‍ത്തെങ്കിലും അതൊന്നും അവന്റെ മുന്നില്‍ വില പോവില്ല എന്നറിഞ്ഞ് അവൾ വാങ്ങി കൂട്ടി… ഇതിനിടെ അവളുടെ അമ്മാവന്‍ രാഹുലിനെ പറ്റീ അന്വേഷിച്ച് സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനാൽ മറ്റ് ആരുടെയും അനുവാദം ഹൃദ്യക്ക് അവശ്യം ഉണ്ടായിരുന്നില്ല.

എക്സാം കഴിഞ്ഞ് അവളെ കൊണ്ടുവരാന്‍ അവന്‍ തന്നെ അണ് പോയത്. വന്നതിന്‌ പിറ്റേന്ന്‌ ആയിരുന്നു അവർ തമ്മിലുള്ള വിവാഹം. തിരിച്ച് വന്ന അവളെ വില്ലുമംഗലത്തേക്ക് അയക്കാൻ അവന് താല്‍പര്യം ഉണ്ടായിരുന്നില്ല. അതിനാൽ അന്ന് അവളെ ഒരു ഹോട്ടലിലാക്കി. അച്ഛന്റെയും അമ്മയുടെയും അമ്മമ്മയുടെയും അനുഗ്രഹം വാങ്ങണം എന്ന് അവൾ പറഞ്ഞപ്പോ പിറ്റേന്ന്‌ രാവിലെ തന്നെ വന്ന് അവളെ പിക് ചെയ്ത് അവർ ഓരോരുത്തരുടെയും കുഴിമാടത്തിൽ കൊണ്ട്‌ പോയി അനുഗ്രഹം വാങ്ങിച്ചു.

അമ്മമ്മയുടെ അനുഗ്രഹം വാങ്ങാന്‍ വില്ലുമംഗലത്ത് വന്നപ്പോള്‍ ആണ്‌ സുശീല ആദ്യമായി ഇവരുടെ അടുപ്പവും കാര്യങ്ങളും അറിയുന്നത്. ഒന്നുമറിയാതെ പൂമുഖത്ത് ഇരുന്നിരുന്ന ആ തടാക മുറ്റത്ത്‌ വന്ന രാഹുലിന്റെ കാറിൽ നിന്ന് കല്യാണപെണ്ണിനെ പോലെ ഇറങ്ങിയ ഹൃദ്യയെയും അവളുടെ ചെക്കനെയും കണ്ട് അന്ധാളിച്ചു നിന്ന് പോയി. അവർ വന്ന ആവശ്യം തീര്‍ത്ത് തിരിച്ച് പോയ ശേഷം പിറകെ കല്യാണം കുടാൻ ഇറങ്ങിയ വിദ്യാസാഗറോടും അനന്യയോടും അഖിലിനോടും ചോദിച്ചപ്പോഴാണ് കക്ഷി എല്ലാം അറിയുന്നത് തന്നെ…

വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ആയിരുന്നു. കോട്ടും കൊരവ യും ഇല്ലാതെ ആ ചടങ്ങ് അങ്ങ് കഴിഞ്ഞു. ഉച്ചക്ക് രാഹുലിന്റെ വീട്ടില്‍ ചെറിയ സദ്യയും വൈകിട്ട് സഹപ്രവര്‍ത്തകര്‍ക്ക് ഒരു പാര്‍ട്ടിയും നടത്തി ആഘോഷം പൂര്‍ത്തിയാക്കി.

രാത്രി കൂട്ടുകാരെ പറഞ്ഞച്ച് രാഹുല്‍ തന്റെ മണിയറയിലേക്ക് വന്നു. വേറെ പണിയൊന്നും ഇല്ലാത്തതിനാല്‍ ഹൃദ്യ ആദ്യമെ അവിടെ സ്ഥാനം പിടിച്ചിരുന്നു. കതക്‌ തുറന്ന് അകത്തേക്ക് വന്നപ്പോ ഹൃദ്യ എഴുന്നേറ്റ് നിന്നു.

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best??????

    1. ബ്രോ ❤️??

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.