അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

ഇന്നലെ ആ മുറിയില്‍ ദൈവത്തിന് പോലും തന്നെ വേണ്ടല്ലോ എന്ന് ചിന്തിച്ചു കിടന്നുറങ്ങി അവള്‍ക്ക് ഇന്ന്‌ സംസാരിക്കാനും ആവശ്യങ്ങള്‍ നിറവേറ്റി തരാനും അതിലുപരി തന്നെ മനസ്സറിഞ്ഞ് സ്നേഹിക്കാനും ഒരു ഡോക്ടർ പയ്യന്‍ ഉണ്ട്. ഒരുപക്ഷേ എന്നോ മരിച്ച് തുടങ്ങിയ ഹൃദ്യയെ ജീവിക്കാൻ കൊതിപ്പിച്ചത് ആ ഡോക്ടർ ആണ്‌… അങ്ങനെ ഒരുപാട്‌ ചിന്തകൾക്കിടയിൽ അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വീണു.

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

പിറ്റേന്ന്‌ രാവിലെ എന്തോ പാട്ട് കേട്ടാണ് ഹൃദ്യ ഉറക്കത്തിൽ നിന്ന് ഉണരുന്നത്… അവൾ പാട്ട് കേട്ട ദിശയിലേക്ക് നോക്കി. അവിടെ ഒരു ചെയറിലിരുന്ന് മേശയിൽ തല വെച്ച് കിടക്കുന്നുറങ്ങുന്ന രാഹുലേട്ടനെയാണ്. ഫോൺ കിടന്ന് അടിച്ചിട്ടും കക്ഷി അറിഞ്ഞ മട്ടില്ല. രാത്രി ജോലി കഴിഞ്ഞ് എപ്പോഴോ വന്ന് കിടന്നതാവും പാവം…

ഫോൺ ഒരു വട്ടം അടിച്ചു നിന്ന് വീണ്ടും അടിക്കാന്‍ തുടങ്ങി. ഹൃദ്യ എന്ത് ചെയ്യണമെന്നറിയാതെ എണീറ്റിരുന്നു. പിന്നെ രണ്ടും കല്പിച്ച് എണീറ്റു അവനരികിൽ ചെന്ന് നിന്നു. അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ ഉറങ്ങുന്ന രാഹുലിനെ കണ്ടു ആവേശത്തോടെ നോക്കി. അവൾ പതിയേ അവന്റെ നെറ്റിയില്‍ തലോടി.

തണുത്ത കരങ്ങള്‍ നെറ്റിയില്‍ കുളിരേകിയപ്പോൾ അവന്‍ പതിയെ കണ്ണ് തുറന്നു. മുന്നില്‍ ചിരിയോടെ നില്‍ക്കുന്ന ഹൃദ്യ. ഇന്നലെ രാത്രി ആക്സിഡന്റ് ആയി വന്നവർക്ക് വേണ്ട ചികിത്സ നല്‍കി കഴിഞ്ഞ് റൂമിൽ വരുമ്പോ രാത്രി ഒരു മണി ആയിരുന്നു. ബെഡിൽ ശാന്തമായി കിടക്കുന്ന ഹൃദ്യയെ ഒരുപാട്‌ നേരം നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോ എങ്ങനെയോ ഉറക്കത്തിലേക്ക് വഴുതി വീണതാണ്. ഇപ്പൊ ഇന്ന്‌ കണിയും അവൾ തന്നെ…

“ങും…” ചെസ്റ്റും കഴുത്തും ഇന്ന്‌ അനക്കി അവളോട്‌ എന്താ എന്ന അര്‍ത്ഥത്തില്‍ ചോദിച്ചു.

“എന്ത് ഉറക്കമാണീത് ഡോക്ടറെ… ദേ ഫോണ് അടിക്കുന്നത് കേള്‍ക്കുന്നില്ലേ…” ഹൃദ്യ ചിരിയോടെ പറഞ്ഞു. അവന്‍ മേശയിൽ ഇരുന്ന ഫോൺ എടുത്ത് കോൾ വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചു.

“ഹാ……… ഡോക്ടറാ……… ഇവിടെ ഉണ്ട്………….. ദാ ഇപ്പൊ വരാം……….” രാഹുല്‍ ഫോൺ വെച്ച് ഹൃദ്യയെ നോക്കി.

“എപ്പോഴാ നിന്റെ ബസ്…?”

“ഒമ്പതരയ്ക്ക്…”

“അമ്മാവന്‍ വരുമോ…?”

“ഉണ്ടാവും…”

“എനിക്ക് ഇപ്പൊ കുറച്ച് തിരക്ക് ഉണ്ട്… നീ പോവും മുന്നേ ഞാൻ വരും… ഞാൻ വന്നിട്ടെ പോകാവു… നീ ഫ്രഷായി ഇരിക്ക്…” രാഹുല്‍ അവളുടെ കൈ പിടിച്ച് പറഞ്ഞു. അവൾ എല്ലാം കേട്ട് തലയാട്ടി. അവന്‍ അവളുടെ കൈ വിട്ട് ഒന്ന് മുഖം കഴുകി റൂമിന് പുറത്തേക്ക്‌ പോയി.

ഹൃദ്യ ഫ്രഷായി അവനെ കാത്തിരുന്നു. ഇടക്ക് രാഹുല്‍ പറഞ്ഞ്‌ ഏല്‍പ്പിച്ചത് അനുസരിച്ച് ഒരു നേഴ്സ് വന്ന് അവൾക്കുള്ള ഭക്ഷണം നല്‍കി പോയി. ഹൃദ്യ അതും മരുന്നും കഴിച്ചു. അപ്പോഴേക്കും അമ്മാവന്‍ വന്നു. പോകാം എന്ന് അമ്മാവന്‍ പറഞ്ഞെങ്കിലും ഡോക്ടർ വന്നിട്ട് പോവാം എന്ന് പറഞ്ഞ്‌ അവിടെ നിർത്തി.

കുറച്ച് കഴിഞ്ഞപ്പോ ഓടിപിടിച്ചു രാഹുല്‍ 12-ാം നിലയില്‍ എത്തി. കിതച്ച് കൊണ്ട്‌ അവന്‍ ഹൃദ്യയെ നോക്കി. ഹൃദ്യ എണീറ്റ് നിന്നു. അവളുടെ അടുത്ത് ഇരിക്കുന്ന അമ്മാവന്‍ വന്ന് കയറിയ അവനെ നോക്കിയപ്പോ രാഹുല്‍ അദ്ദേഹത്തിന് ഒരു ചിരി നല്‍കി. അവരുടെ ഇടയിലേക്ക് അമ്മാവന്‍ ഒരു കട്ടുറുമ്പായി അവന് തോന്നി.

“അങ്കിളെ ഒരു അഞ്ച് മിനിറ്റ് ഞാൻ ഹൃദ്യയോട് തനിച്ച് സംസാരിച്ചോട്ടെ…”

അമ്മാവന്‍ ഹൃദ്യയെ നോക്കി. അവിടെ നിന്ന് എതിര്‍പ്പ് ഒന്നും ഇല്ലാത്തത് കൊണ്ട്‌ അമ്മാവന്‍ എണീറ്റ് വാതിലിലേക്ക് നടന്നു…

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best??????

    1. ബ്രോ ❤️??

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.