“അങ്കിളെ… അകത്ത് നിന്നെ അങ്കിന് പലതും മനസ്സിലായി എന്ന് വിചാരിക്കുന്നു. എനിക്ക് ഹൃദ്യയെ ഇഷ്ടമാണ്. ഞങ്ങൾക്ക് കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കണം എന്ന് ഉണ്ട്.”
“മോനെ…. നിങ്ങൾ എങ്ങനെ…?” അമ്മാവന്‍ പറഞ്ഞത് വിശ്വാസം വരാതെ ചോദിച്ചു.
“അങ്കിള് ഉദ്ദേശിച്ചത്. മനസിലായി. അങ്കിള് അവളുടെ ഇപ്പോഴത്തെ സന്തോഷം കണ്ടോ ? അവൾ ഈ അടുത്ത കാലത്ത് ഇത്രേയും സന്തോഷത്തോടെ ഇരിക്കുന്നത് അങ്കിള് കണ്ടിട്ടുണ്ടോ…?” രാഹുല്‍ ചോദിച്ചു.
വിദ്യാസാഗര്‍ കുറച്ച് ആലോചിച്ചെങ്കിലും ഒരു മറുപടി കിട്ടിയില്ല.
“ഉണ്ടാവില്ല അല്ലെ… ഞാൻ അവളെ ഇന്ന് രാവിലെ ആണ് കാണുന്നത്. ജനലിലുടെ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ച് കരയുന്ന ഒരു പെണ്‍കുട്ടിയായ്… പക്ഷേ എന്തോ അവളോട് അടുത്തപ്പോ ഞാൻ കണ്ടത് ആറോ ഏഴോ വര്‍ഷം മുന്‍പുള്ള എന്നെ തന്നെ ആണ്. മിണ്ടാനും പറയാനും ആരുമില്ലാതെ എന്തിനോ വേണ്ടി ജീവിക്കുന്ന പോലെ… ഞാൻ അവള്‍ക്ക് ബേസിക് നീഡായാ ഫുഡും ഡ്രെസും മാത്രമേ നല്കിയിട്ടുള്ളു. പിന്നെ രണ്ടോ മൂന്നോ മണിക്കൂര്‍ അവൾ പറയുന്നത് കേള്‍ക്കാന്‍ ഇരുന്ന് കൊടുത്തു. അത് മതിയായിരുന്നു അവള്‍ക്ക് ആ സമയത്ത്….
ഇനിയും അവളെ ഒറ്റപ്പെടുത്തിയും കുറ്റങ്ങള്‍ പറഞ്ഞ് കുത്തി നോവിക്കുകയും ചെയ്താൽ ഡിപ്രഷനടിച്ച് വീണ്ടും അവൾ സ്വയം മരിക്കാൻ ഒടുങ്ങും. നിങ്ങള്‍ക്കൊന്നും വേണ്ടെങ്കിൽ അവളൊരു ഭാരമായി തോന്നുകയാണെങ്കിൽ എനിക്ക് തന്നേക്ക്… വില്ലുമംഗലം പോലെ വലിയ തറവാടൊന്നുമില്ലെങ്കിലും എനിക്കും ഉണ്ട് ഒരു വീട്. അവള്‍ക്കും എനിക്കും കഴിയാന്‍ അത് മതി.” മനസില്‍ ഇത്രേയും നേരം കെട്ടി കിടന്ന വിഷമവും ദേഷ്യവും എല്ലാം രാഹുല്‍ അയാളോട് പറഞ്ഞു.
“അല്ലാ മോനെ…. അവള് പഠിക്കുകയല്ലേ… അതിനിടെ കല്യാണം എന്നൊക്കെ പറഞ്ഞാൽ….”
“അങ്കിളെ ഞാൻ വേഗം കല്യാണം നടത്തണം എന്നൊന്നും പറയുന്നില്ല. ആറ് മാസം കുടെ ഉണ്ട് അവളുടെ എക്സാമിന്. അത് കഴിഞ്ഞ് മതി കല്യാണം. അത് വരെ ഞങ്ങൾക്ക് ഒന്നുടെ അടുക്കമല്ലോ… പിന്നെ അങ്കിളിന് വേണമെങ്കിൽ എന്നെ കുറിച്ച് അന്വേഷിക്കുകയും ചെയ്യാം. പിന്നെ അതുവരെ അവളെ ഇങ്ങോട്ട് വിളിച്ച് ബുദ്ധിമുട്ടിക്കരുത്. അവള് പറഞ്ഞു ഈ അമ്മാവന്റെ അനുവാദം വേണം എന്ന്… അതുകൊണ്ട് മാത്രമാണ് ഞാൻ ഇത്രേയും പറഞ്ഞത്. അങ്കിളിന് വിരോധം ഒന്നും ഇല്ലല്ലോ…” രാഹുല്‍ ചോദിച്ചു.
അതിന് മറുപടി ഒരു കെട്ടിപിടുത്തത്തിൽ വിദ്യാസാഗര്‍ ഒതുക്കി. നല്ലോരു ആളുടെ കൈയിൽ അനിയത്തിയുടെ മകളെ ഏല്പിച്ചു എന്ന സന്തോഷത്തോടെ…
രാഹുല്‍ അവന്റെ നമ്പറും അഡ്രസ്സും എല്ലാം വിദ്യാസാഗറിന് നല്‍കി. പിന്നെ തിരിച്ച് റൂമിലേക്ക് ചെന്നു. റൂമിൽ സംസാരിച്ചിരുന്ന അനന്യയും അഖിലും രാഹുലിനെ കണ്ടു ഒന്ന് പുഞ്ചിരിച്ചു. കാര്യങ്ങൾ എല്ലാം ഹൃദ്യ പറഞ്ഞ് കാണും എന്ന് രാഹുല്‍ നിനച്ചു.
അധികം വൈകാതെ വന്ന മൂന്ന് പേരും തിരിച്ച് പോയി. രാവിലെ ഇവിടെ നിന്ന് ബാംഗ്ലൂരിലേക്ക് പോയാൽ മതി എന്ന് വിദ്യാസാഗര്‍ പറഞ്ഞിരുന്നു. പിന്നെ രാത്രി ഇങ്ങോട്ട് വരണോ എന്ന് ചോദ്യത്തിന് രാഹുലും ഹൃദ്യയും ഒരേ സ്വരത്തില്‍ എതിര്‍പ്പ് പറഞ്ഞു.
ഹൃദ്യയും രാഹുലും പിന്നെയും അവരുടെ ലോകത്തേക്ക് കയറി. കളിയും ചിരിയുമായി സമയം നീങ്ങി തുടങ്ങി. അന്ന് അവന് ഡ്യൂട്ടി സമയം ആയപ്പോൾ അവളോട് പോയി വരാം എന്ന് പറഞ്ഞ് അവന്‍ പോയി. പിന്നെ ഇടക്കിടക്ക് ഒഴിവിനനുസരിച്ച് അവന്‍ അങ്ങോട്ട് വന്നു. ഏകദേശം ഒമ്പത് മണിയായപ്പോൾ ഒന്നിച്ച് ഭക്ഷണം കഴിച്ചു.
അപ്പോഴാണ് ഒരു ആക്സിഡന്റ് കേസ് അങ്ങോട്ട് വന്നത്. അതോടെ അവൾക്കുള്ള മരുന്ന് നല്‍കി കിടന്നോളാൻ പറഞ്ഞ് ശുഭരാത്രിയും നേർന്ന് അവന്‍ പോയി. ഹൃദ്യ അന്നത്തെ തന്റെ മാറ്റത്തെ കുറിച്ച് ചിന്തിച്ച് കിടന്നു.
Nice story mahn❕
Happy ending ❤️
Thank You Mahn ♥️?❤️
യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ് 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Good luck all the best??????
ബ്രോ ❤️??
ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…
ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???
❤️❤️❤️❤️❤️❤️❤️❤️
??♥️❤️
ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…
നാളെ (01-07-2021) 10th Part വരും
❤️❤️❤️