അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

ആ വനിത വാതിൽ പതിയ തുറന്ന് അകത്തേക്ക് നോക്കി. ബെഡിൽ സന്തോഷത്തോടെ ചമ്രംപടിഞ്ഞ് ഇരിക്കുന്ന ഹൃദ്യ. അവളുടെ മുന്നില്‍ അവള്‍ക്കായ് ആപ്പിൾ മുറിച്ച് കൊടുക്കുന്നത് സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അവന്‍ എന്തൊക്കെയോ അവളോട് പറയുന്നുണ്ട്. അത് കേട്ട് അവൾ നിര്‍ത്താതെ ചിരിക്കുന്നുണ്ട്.

“ഹൃദ്യേച്ചി…” വാതിൽ പൂര്‍ണമായി തുറന്ന് ആ വനിത വിളിച്ചു. ഹൃദ്യയും രാഹുലും വാതിലിലെക്ക് നോക്കി. വാതിലിൽ ഒരു വധു. കല്യാണവേഷത്തിലാണ് കക്ഷി. ദേഹത്ത് ചുവന്ന പട്ടുസാരിക്ക് മുകളില്‍ ആഭരണങ്ങളും മുഖത്ത് മേക്കപ്പും. പിറകില്‍ ഒരു വരാനും ഒരു മധ്യവയസ്സനും.

“അനുമോളെ…” ഹൃദ്യ ബെഡിൽ നിന്ന് ചാടി ഇറങ്ങി വാതിലിലെക്ക് ഓടി. വന്നത്‌ ഹൃദ്യയുടെ അമ്മാവനും മകളും മരുമകനുമാണെന്ന് രാഹുലിന് മനസ്സിലായി.

അനന്യ ഹൃദ്യയ്ക്ക് അടുത്തേക്ക് നീങ്ങി. അവർ പരസ്പരം കെട്ടിപിടിച്ചു. അല്പ സമയത്തിന്‌ ഉള്ളില്‍ അമ്മാവനും അവരുടെ അടുത്തെത്തി. അത്രയും നേരം അയാളുടെ കൈയിൽ ഉണ്ടായിരുന്ന ട്രാവല്‍ ബാഗ് മേശക്ക് അടുത്ത് വെച്ചിരുന്നു.

അനന്യയിൽ നിന്നും അടര്‍ന്നു മാറിയ ഹൃദ്യ നേരെ അമ്മാവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അയാളുടെയും…

“സോറി മോളെ… ഇവളുടെ കല്യാണം ആയത് കൊണ്ടാണ്‌. ഇല്ലെങ്കിൽ ഇവിടെ ഒറ്റക്കാക്കി അമ്മാവന്‍ പോവില്ലായിരുന്നു.”

“സാരമില്ല അമ്മാവാ… ഇത്രേയും നാളും ഒറ്റക്ക് അല്ലെ ജീവിച്ചേ… ഇപ്പൊ ഇതൊക്കെ ശീലമായി. എന്നാലും ഇവളുടെ കല്യാണം കൂടാൻ പറ്റിയില്ലലോ….” നിറഞ്ഞ കണ്ണുകളുമായി ഹൃദ്യ പറഞ്ഞു.

“ചേച്ചി ഇതാണ്‌ എന്റെ ഭർത്താവ് അഖില്‍.” അനന്യ തന്റെ വരനെ പരിചയപ്പെടുത്തി. ഹൃദ്യ അവന് ഒരു ചിരി നല്‍കി. അവന്‍ തിരിച്ചും.

“ഇതാരാ മോളെ…?” മേശയ്ക്ക് അടുത്ത് ചുമരില്‍ ചാരി നില്‍ക്കുന്ന രാഹുലിനെ നോക്കി അമ്മാവന്‍ ചോദിച്ചു.

“അയ്യോ പരിചയപ്പെടുത്താന്‍ മറന്ന് പോയി… ഇത് രാഹുലേട്ടൻ. ഇവിടത്തെ ഡോക്ടറാ…” ഹൃദ്യ വന്നവരോടായി പറഞ്ഞു. എല്ലാവരും അവനെ നോക്കി. അവന്‍ ഒരു ചിരി നല്‍കി എങ്കിലും തിരിച്ച് ആരും നല്‍കിയില്ല.

“ഹാ… മോള് വല്ലതും കഴിച്ചോ…?” അമ്മാവൻ രാഹുലിനെ വിട്ട് ഹൃദ്യയോടായി ചോദിച്ചു…

“ഹാ കഴിച്ചു അമ്മാവാ… രാഹുലേട്ടൻ വാങ്ങിത്തന്നു.” ഹൃദ്യ സന്തോഷത്തോടെ പറഞ്ഞു.

“ചേച്ചി ഇതെതാ ചുരിദാർ?” അനന്യ ഹൃദ്യയുടെ പുതിയ ചുരിദാർ നോക്കി ചോദിച്ചു.

“ഇതും രാഹുലേട്ടൻ വാങ്ങി തന്നതാ… നന്നായിട്ടില്ലേ….?” ഹൃദ്യ അനന്യയോടായി ചോദിച്ചു…

“ഹാ…” അനന്യ ഒറ്റ വാക്കില്‍ ഉത്തരം ഒതുക്കി. പക്ഷേ നോട്ടം പോയത് രാഹുലിന്റെ മുഖത്തേക്കു ആയിരുന്നു. അവളുടെ മാത്രം അല്ല. അവളുടെ അച്ഛന്റെയും ഭർത്താവിന്റെയും…

“അങ്കിളേ… എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്… ഒന്ന് പുറത്ത്‌ വരുമോ…?” എല്ലാരും തന്നെ തുറിച്ച് നോക്കുന്നത് കണ്ട് രാഹുല്‍ വിദ്യസാഗറിനോടായി ചോദിച്ചു.

വിദ്യാസാഗര്‍ ഒരുപാട്‌ സംശയത്തോടെ അവന് കുടെ പുറത്തേക്ക്‌ നടന്നു. അനന്യയും അഖിലും ദുരൂഹതയോടെ അവരെ നോക്കി. പുറത്തിറങ്ങിയവർ വരാന്തയിലുടെ നടന്നു. രാഹുല്‍ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best??????

    1. ബ്രോ ❤️??

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.