“അതൊക്കെ നമ്മുക്ക് ചോദിക്കാം. സത്യം പറയാലോ എനിക്ക് ഈ ശനിദശ, തേങ്ങ മാങ്ങ എന്നൊക്കെ പറഞ്ഞ് നടക്കുന്നവരെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. എന്നാൽ ഇപ്പൊ ഈ വിശ്വാസിയോട് ഒരു ഇഷ്ടം ഒക്കെ തോന്നുന്നു. അതുകൊണ്ട് അല്ലെ എനിക്ക് തന്നെ കാണാന്‍ പറ്റിയത്…” ഇത്രേയും പറഞ്ഞ് അവന്‍ അവൾ കൈയിൽ സ്വയം ശിക്ഷിച്ച ആ മുറിവിൽ തുണിയ്ക്ക് മുകളിലൂടെ ഒരു മുത്തം നല്‍കി. അവൾ കിട്ടിയ മുത്തത്തിൽ ലയിച്ച് നിന്ന് പോയി.
പെട്ടെന്ന് വാതിലിൽ മുട്ടൽ കേട്ടു. രാഹുലും ഹൃദ്യയും പരസ്പരം വിട്ടുമാറി. അവന്‍ അവളെ അവിടെ നിർത്തി വാതിലിനു അരികിലേക്ക് ചെന്ന് കതക് തുറന്നു. മുന്നില്‍ വെള്ള കോട്ട് ഇട്ട് ഒരുത്തൻ.
“ഹാ നീയായിരുന്നോ… നീയെന്താ ഇവിടെ?” മുന്നില്‍ കണ്ട ഡോക്ടറോട് രാഹുല്‍ ചോദിച്ചു.
“അതുതന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്. പിവി കുട്ടൻ എന്താ ഇവിടെ? അതും ഞാൻ അഡ്മിറ്റ് ചെയ്ത പേഷ്യന്റിന്റെ റൂമിൽ…” പുറത്ത് നിന്ന ഡോക്ടർ ചോദിച്ചു.
“എന്നാലേ ഞാൻ നിന്റെ പേഷ്യന്റിനെ അങ്ങ് എടുത്തു. സ്വന്തമായി. അങ്ങോട്ട് ഉള്ള ചികിത്സയും മറ്റും ഞാൻ കൊടുത്തൊള്ളാം… വിഷ്ണു ഡോക്ടർ ചെല്ല്…” രാഹുല്‍ കാര്യങ്ങൾ പറയാതെ പറഞ്ഞു.
“അപ്പൊ നീ ഇവളെയും…?” വിഷ്ണു ഡോക്ടർ ചോദിച്ചു.
“ഇനി ഇവള്‍ മാത്രേമേ ഉള്ളു. ബാക്കി ഒക്കെ വിട്ടു. നിന്ന് ശല്യം ചെയ്യാതെ ഒന്ന് പോയി താടാ… ആ രേണുക അവിടെ കാത്തിരിക്കുന്നുണ്ടാവും…”
“പിന്നെയ് ഇന്നലെ ഇവിടെ എത്തിയപ്പോ ഒരുപാട് ബ്ലേഡ് പോയിരുന്നു. ഞാൻ വളരെ കഷ്ടപ്പെട്ടാണ് തിരിച്ച് കയറ്റിയത്. മോന്‍ ഇനി അത് ഊറ്റി കുടിക്കരുത്…”
“അല്ലടാ… ഇത് കേസൊന്നുമായില്ലേ…?” രാഹുല്‍ ചോദിച്ചു.
“ഡാ… ഇവളുടെ ബൈസ്റ്റന്റ് ആയി വന്ന ആള് എം.ഡി യെ ചാക്കിട്ട് പിടിച്ചു. അയാള്‍ക്ക് ഇന്ന് വീട്ടില്‍ എന്തോ ഫങ്കഷൻ ഉണ്ട് പോലും. അതോണ്ട് എം.ഡി ഇത് ഒതുക്കി തീര്‍ത്തു.”
“ശെരി ഡാ… നീ വിട്ടോ…” രാഹുല്‍ പോയിതരാനായി പറഞ്ഞു.
“ഉം… ഉം… നടക്കട്ടെ നടക്കട്ടെ….” വിഷ്ണു ഡോക്ടർ ഒരു ആക്കിയ ചിരിയോടെ പറഞ്ഞ് നടന്നകന്നു. രാഹുലും വിഷ്ണുവും എം.ബി.ബിഎസ് തൊട്ട് ഒന്നിച്ചാണ്. ഇരുവരും ചങ്ങാതിമാരാണ് അതുപോലെ പാരയും.
വിഷ്ണുവിനെ പറഞ്ഞയച്ച് വാതില്‍ അടച്ച് രാഹുല്‍ നോക്കുമ്പോ കാണുന്നത് തന്നെ വല്ലാത്തൊരു ഭാവത്തില്‍ നോക്കുന്ന ഹൃദ്യയേയാണ്. രാഹുല്‍ എന്താ അര്‍ത്ഥത്തിൽ തലയനക്കി.
“വെശക്ക്ണു…” ഹൃദ്യ വയറിൽ തടവി പറഞ്ഞു.
“ന്നാ ബാ… കഴിക്കാം…”
അവർ ഒന്നിച്ച് അവന്‍ കൊണ്ട് വന്ന സദ്യ കഴിച്ചു. കഴിക്കുമ്പോഴും അവൾ അവനെ ഇടംകണ്ണിട്ട് നോക്കികൊണ്ടിരുന്നു. ഇടക്ക് അവന്‍ നോക്കുമ്പോ അവൾ മുഖം വെട്ടിക്കും.
ഭക്ഷണത്തിന് ശേഷം അവർ ഒരുപാട് സംസാരിച്ചു. ഇതുവരെ ഉള്ള ജീവിതവും പഠനവും ഭാവിയും പിന്നെ ഒരു പാട് താമശകളും കളിയും ചിരിയും… അങ്ങനെ ആ റൂം ആകെ ഇരുവരുടെയും ശബ്ദത്താൽ കോലാഹലമായി.
✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿
മൂന്നര കഴിഞ്ഞപ്പോ മൂന്ന് പേർ 113-ാം നമ്പര്‍ റൂമിന് മുന്നില്‍ എത്തി. രണ്ട് പുരുഷന്മാരും ഒരു വനിതയും. അകത്ത് നിന്ന് ഒച്ചയും ബഹളവും കേട്ട് അവർ പരസ്പരം അല്‍ഭുതത്തോടെ നോക്കി.
Nice story mahn❕
Happy ending ❤️
Thank You Mahn ♥️?❤️
യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ് 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Good luck all the best??????
ബ്രോ ❤️??
ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…
ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???
❤️❤️❤️❤️❤️❤️❤️❤️
??♥️❤️
ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…
നാളെ (01-07-2021) 10th Part വരും
❤️❤️❤️