“ഇതൊക്കെ അശ്വതി ഡോക്ടറോടും സമ്പൂർണ്ണ സിസ്റ്ററോടും പറയുന്നേ പോലെ അല്ലെ… അനാഥയായ ഈ പെണ്ണിന്റെ പറഞ്ഞു പറ്റിക്കുകയല്ലേ…” അവൾ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
അത് കേട്ട രാഹുല്‍ അവളില്‍ നിന്ന് രണ്ട് അടി പിറകോട്ട് മാറി. പിന്നെ തിരിഞ്ഞ് വസതിയിലേക്ക് നടന്നു. അത് കണ്ട് നിന്ന അവളുടെ കണ്ണുകളില്‍ വീണ്ടും കാർമേഘം ഇരുണ്ട് കുടുകയായിരുന്നു.
അവന്‍ പക്ഷേ വാതിലിനടുത്തെത്തി നേരത്തെ തുറന്നിട്ട വാതിൽ പിടിച്ചു അടയ്ക്കുകയായിരുന്നു. എന്നിട്ട് വീണ്ടും അവളുടെ അടുത്തേക്ക് ചേര്‍ന്ന് നിന്നു. അവന്‍ അവളുടെ കവിളിൽ പിടിച്ചു എന്നിട്ട് തള്ളവിരലിനാൽ അവളുടെ കവിളിലേക്ക് ഒളിച്ചിരുന്ന കണ്ണുനീര്‍ തുടച്ചു…
“ഹൃദ്യയേ, ഇതുവരെ കണ്ട പെണ്‍കുട്ടികളെക്കാൾ എന്തോ ഒന്ന് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നു. നീ പറഞ്ഞ ആർക്കും ഇതുവരെ ഒരു നാരങ്ങ മിഠായി പോലും ഞാൻ വാങ്ങി കൊടുത്തിട്ടില്ല. പക്ഷേ നീ ഇവിടെ ഒന്നും കഴിക്കാൻ കിട്ടാതെ മാറ്റി ഉടുക്കാൻ ഒന്നുമില്ലാതെ ഇരിക്കുന്നത് കാണുമ്പോ എന്റെ മനസ്സ് ഇതുവരെ ഇല്ലാത്ത രീതിയില്‍ വേദനിക്കുന്നു. അത് പ്രണയമാണോ എന്ന് എനിക്ക് അറിയില്ല… പക്ഷേ നിന്റെ ഈ പാൽനിലാവ് പൊഴിയും പുഞ്ചിരി എന്നെ മയക്കി എടുക്കുന്നു…” കൈകൾ അവളുടെ കവിളിൽ തന്നെ വെച്ച് അവന്‍ പറഞ്ഞു കൊണ്ടിരുന്നു. അവൾ അതിശയത്തോടെ അവനെ നോക്കി കൊണ്ട് അത് കേട്ടിരുന്നു. കൈക്കുമ്പിളില്‍ ഒതുങ്ങി നില്ക്കുന്ന അവളുടെ മുഖത്തിന് ഇടയില്‍ തന്നെ അല്‍ഭുതത്തോടെ നോക്കുന്ന ആ കണ്ണുകളിൽ നോക്കി അവന്‍ തുടർന്നു.
“… ഇന്നലെ സ്വയം തീർക്കാൻ നോക്കിയ ഈ മനസ്സും ശരീരവും എനിക്ക് തന്നുടെ. നിന്നെ പോലെ ഒരു അനാഥന് സ്നേഹിക്കാനും കൊഞ്ചിക്കാനും പരിഭവം പറയാനും അങ്ങനെ അങ്ങനെ ഒരു ജീവിതത്തിലെ നല്ല ഒരുപിടി നിമിഷങ്ങൾ നല്‍കുന്നതിനായ്…” അവന്‍ പറഞ്ഞ് നിർത്തി… പിന്നെ കുറച്ച് നേരം അവളുടെ കണ്ണിലേക്ക് നോക്കി നിന്നു.
“പറയൂ ഹൃദ്യേ… എന്റെ സ്നേഹം നീ സ്വീകാരിക്കില്ലേ…” രാഹുല്‍ അല്പം പ്രണയാർദ്രമായി ചോദിച്ചു. അവന്‍ അവളുടെ മറുപടിയ്ക്കായ് കാത്തിരിക്കുന്നു… പക്ഷേ മൗനമായിരുന്നു അവിടം… അതോടെ അവന്റെ മുഖത്തേ പ്രസരിപ്പ് മാഞ്ഞു തുടങ്ങി… അവന്‍ അവളുടെ കവിളിൽ വെച്ചിരുന്ന കൈകൾ പിന്‍വലിച്ചു.
അവന്‍ അവളുടെ അരികില്‍ നിന്ന് വിട്ട് മാറി തിരിഞ്ഞ് നടക്കാൻ തുനിഞ്ഞ്. പെട്ടെന്ന് അവളുടെ കൈ അവന്റെ കൈയിൽ പിടിച്ചു. അവന്‍ അവളെ തിരിഞ്ഞ് നോക്കി. അവൾ പറഞ്ഞ് തുടങ്ങി.
“ഡോക്ടർക്ക് അറിയുമോ ജീവിച്ച് തുടങ്ങും മുമ്പ് എന്നും കുടെയുണ്ടാവും എന്ന് വിചാരിച്ച എല്ലാവരും എന്നെ തനിച്ചാക്കി പോയി. അതോടെ ഞാൻ ആരോടും അടുക്കാതെയും ഒന്നിനെയും ആഗ്രഹിക്കാതെയുമായി. കാരണം അങ്ങനെ പ്രതീക്ഷിച്ച ഒന്നും നേടിയെടുക്കാൻ ഇതുവരെ എനിക്ക് പറ്റിയിട്ടില്ല. ഇനി ഡോക്ടർക്കും അങ്ങനെ വല്ലതും പറ്റുമോ എന്ന പേടിയാണ് എന്നെ നിശബ്ദമാക്കുന്നത്…”
“ഇന്നലെ വരെ എന്തായിരുന്നാലും എനിക്ക് മാറ്റാൻ പറ്റില്ല. പക്ഷേ ഇനി എന്റെ കുടെയായാൽ നമ്മുക്ക് ആ പഴയ ആഗ്രഹങ്ങള്‍ ഓരോന്നായി സഫലമാക്കാം… ഞാനുണ്ടാവും എന്നാലാവും വിധം. എന്നാലും ഒന്ന് പറ ഹൃദ്യകുട്ടി… എന്നെ ഇഷ്ടമല്ലേ?” രാഹുല്‍ വീണ്ടും ചോദിച്ചു.
“മ്മ്… പക്ഷേ എനിക്ക് അമ്മാവനോട് ചോദിക്കണം…” മറുപടി പറയുമ്പോ അവളുടെ മുഖം നാണം കൊണ്ട് കുനിഞ്ഞിരുന്നു.
Nice story mahn❕
Happy ending ❤️
Thank You Mahn ♥️?❤️
യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ് 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Good luck all the best??????
ബ്രോ ❤️??
ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…
ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???
❤️❤️❤️❤️❤️❤️❤️❤️
??♥️❤️
ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…
നാളെ (01-07-2021) 10th Part വരും
❤️❤️❤️