അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

“അതേയ് താൻ പോയി കുളിച്ച് വാ… വേണ്ടതൊക്കെ ആ കവറില്‍ ഉണ്ട്. അത് കഴിഞ്ഞിട്ട് വേണം നമ്മുക്ക് നമ്മുക്ക് സദ്യ കഴിക്കാന്‍… പിന്നെ ആ കൈ നനക്കണ്ടട്ടോ…” അവന്‍ അവളോടായി പറഞ്ഞു…

അവൾ അത് കേട്ട് തലയാട്ടി. പക്ഷേ നിന്നിടത്ത് നിന്ന് അനങ്ങിയില്ല…

“മ്ഹ്… എന്താ…” അവളുടെ പരുങ്ങൽ കണ്ട് അവന്‍ ചോദിച്ചു…

“അത് ഡോക്ടർ…” അവൾ തപ്പിത്തടഞ്ഞു…

“ഓ… ഞാൻ ഇവിടെ നിന്ന തമ്പുരാട്ടിക്ക് കുളിക്കാന്‍ പറ്റില്ലലേ… ഞാൻ പോയി തരണമായിരിക്കും അല്ലേ…” അവന്‍ ചോദിച്ചു… അവൾ അതേ എന്നർത്ഥത്തിൽ തലയാട്ടി.

“ശെരി… എന്നാലേ ഞാൻ ഈ ഫ്ലോറിലെ തന്നെ 119-ാം നമ്പര്‍ റൂമിൽ കാണും. അവിടെ പഴയ ഒരു പട്ടാളക്കാരന്‍ ഉണ്ട്. കുറച്ച് നേരം അയാളുടെ ബഡായി സഹിച്ചിരിക്കാം. ഞാൻ അര മണിക്കൂര്‍ കഴിഞ്ഞ് വരാം… താൻ ഫ്രഷാവ്… ഒകെ…?”

“മ്…” അവൾ സമ്മതം ഒരു മൂളലിൽ ഒതുക്കി.

അവന്‍ പുറത്തേക്ക്‌ നടന്നു. പിന്നെ ബഡായി നായരുടെ അതിർത്തിയിലെ വീരസാഹസിക കഥകൾ കേട്ടിരുന്ന് എകദേശം മൂക്കാൽ മണിക്കൂര്‍ കഴിഞ്ഞാണ് ഹൃദ്യയുടെ റൂമിലെത്തിയത്.

വാതിൽ പതി തുറന്ന് അകത്തേക്ക് നോക്കിയപ്പോ ആദ്യം അവളെ കണ്ട അതേ ജനലില്‍ പുറത്തേക്ക്‌ നോക്കി ആലോചിച്ചിക്കുകയായിരുന്നു. നേരത്തെ പോലെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ആകെ ഒരു മാറ്റം അവൾ ചുരിദാർ മാറ്റിയിട്ടുണ്ട്. രാഹുല്‍ നല്‍കിയ പുതിയ നീലയിൽ മഞ്ഞ ഡിസൈനുള്ള ഒരു ചുരിദാർ അണ് ഇപ്പോൾ…

അവൾ വീണ്ടും കരഞ്ഞിരിക്കുന്നത് കണ്ട് രാഹുലിന്റെ സൗമ്യത നഷ്ടമായി. പതി തുറന്ന വാതിൽ അവൾ പൂര്‍ണമായി തള്ളി തുറന്നു. വാതിൽ ചുമരില്‍ പോയി ഇടിച്ച ശബ്ദം കേട്ട് ജനലിന്റെ അടുത്തിരുന്നിരുന്ന ഹൃദ്യ ഞെട്ടി തിരിഞ്ഞു. വാതിലിൽ ഇതുവരെ കാണാത്ത ഭാവവുമായി നിന്ന രാഹുലിനെ അവൾ ഒരു ഭയത്തോടെ അവനെ നോക്കി. അവൾ അറിയാതെ തല കുനിച്ച് നിന്ന് പോയി…

“ഹൃദ്യേ… നീ പിന്നെയും പഴയതൊക്കെ ആലോചിച്ച് കരഞ്ഞോ….” അവന്‍ ദേഷ്യത്തോടെ ചോദിച്ചു. അതിന്‌ അവൾ മറുപടി ഒന്നും പറഞ്ഞില്ല.

“ചോദിച്ചത്‌ കേട്ടില്ലേ…” രാഹുലിന്റെ ശബ്ദം ഉയർന്നു…

“പഴയത് ആലോചിച്ചല്ല…” അവൾ ചുരുങ്ങിയ വാക്കില്‍ മറുപടി ഒതുക്കി.

“പിന്നേ…?”

“അത്, ഡോക്ടർ എന്തിനാ മണിക്കൂര്‍ മാത്രം പരിചയമുള്ള എനിക്ക് വേണ്ടി ഇത്രേ ഒക്കെ ചെയ്തത്… കൊല്ലങ്ങളായി അറിയുന്നവര്‍ പോലും ഈ ശനിദശക്കാരിയെ തിരിഞ്ഞ് നോക്കുന്നില്ല…” ഇടറിയ ശബ്ദത്തില്‍ അവൾ പറഞ്ഞ്‌ ഒപ്പിച്ചു… അവന്‍ അവളുടെ ചോദ്യം കേട്ട് അവളുടെ അടുത്തേക്ക് വന്ന് നിന്നു.

“ഹൃദ്യ ഞാൻ ദിവസവും നൂറിലധികം ആളുകളെ ഇവിടെ കാണുന്നുണ്ട്. പക്ഷേ പതി ചാരിയ വാതിലിലൂടെ ഒരു കൂട്ടിലിട്ട കിളിയെ പോലെ ഒരു കുട്ടിയെ കരഞ്ഞിരിക്കുന്നത് കണ്ടപ്പോ എന്തോ അവളുടെ കണ്ണുകളില്‍ ഒരു ആകര്‍ഷണം തോന്നി. അവളുടെ വെള്ളി മൂക്കുത്തിയോട് ഒരു പ്രണയം തോന്നി. തനിച്ചിരുന്ന് കരയുന്ന അവള്‍ക്ക് ഒരു തണലാവാൻ കൊതിയായി.” രാഹുല്‍ പറഞ്ഞ്‌ നിർത്തി. അതുവരെ തല കുനിഞ്ഞു നിന്നിരുന്ന ഹൃദ്യയുടെ കണ്ണുകൾ ഇപ്പോള്‍ അവന്റെ മുഖത്തേക്ക് മാറിയിരുന്നു.

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best??????

    1. ബ്രോ ❤️??

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം ?? ? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️???

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.