അയനത്തമ്മ❣️[Bhami] 45

കാലുകൾ വച്ചു വച്ചു  ആ വൃദ്ധൻ പടിവാതിൽ കടന്നു നടന്നു നീങ്ങുന്നത് ദേവി നോക്കി നിന്നു. ആകാശ സാനുവിൽ നിറഞ്ഞു നിന്ന രക്തവർണ്ണം പതിയെ ഇരുട്ട് വിഴുങ്ങാൻ തുടങ്ങിയിരുന്നു.

****** ************ ************* ******** **********

കട്ടികൂടി ഊഷ്മളമായ കറുത്ത അന്ധാകാരം കാവിനു ചുറ്റും പരന്നു. പതിവിലും നേരത്തേ തന്നെ സുര്യൻ അഭ്രപാളികൾക്കുള്ളിൽ മറഞ്ഞിരിക്കുന്നു.

    ദേവി കാവിനേ ലക്ഷ്യമാക്കി നടന്നു.

ഇരുട്ട് പരന്ന ചെറുവഴികളിൽക്കൂടി ചെമ്പക്കം പൂത്ത മണം അലയൊലിച്ചു. തന്റെ മുട്ട് വരേ അഴിഞ്ഞു കിടന്ന കേശഭാരം മാടിയൊതുകി ദേവി ചുറ്റും നോക്കി.

      കൽവിളകിൽ കാറ്റിൽ പോലും കെടാതേ ജ്യാലിച്ചു നിൽക്കുന്ന ദീപം. വിണ്ടുകീറിയ കൽപടവുകൾക്കവിടെ ഇവിടെയായി വാഴ ഇലകളും പൂകളും കാറ്റിൽ പാറന്നു നടക്കുന്നു. ചടങ്ങുകൾ കഴിഞ്ഞു നിശബ്ദത തളം കെട്ടി നിൽക്കുന്ന മണ്ണിൽ കാലുകൾ ഊന്നി ദേവി നിന്നു. നാഗങ്ങളുടെ സിൽക്കാരം. തന്റെ കാൽ പെരുമാറ്റം കേട്ടിട്ടാവാം അവ തലയുയർത്തി നോക്കുന്നത്. ആളും തരവും മനസിലായിട്ടെന്നവണ്ണം അവ പുറ്റിനുള്ളിലേക്കു തന്നെ വലിഞ്ഞു.

അയനത്ത് കാവ് !

ഒരു വല്ലാത്ത ആകർഷണമാണ് ഇവിടം. കാവിന്റെ ചരിത്രം ചിലർക്ക് ഭയവും ചിലർക്ക് ഭക്തിയും പൈതങ്ങൾക്ക് പഴംകഥകളും .

“പതിനാറു പന്തവുമായി മേലുമുഴുവൻ നണം തേച്ച്, ചുവപ്പിന്റെ  കാന്തിയിൽ വെട്ടി തിളങ്ങുന്ന പല്ലുകളും കുരുത്തോലകത്തിയെരിയുന്ന ഗന്ധം- കാറ്റിലലിഞ്ഞമരുമ്പോഴും.. ഉറഞ്ഞാടുന്നകാൽ ചിലമ്പിന്റെ നാദം” , അമ്മ!

“കണ്ണുകൾ ചുഴിഞ്ഞു നോക്കി കൊണ്ട് , ആർത്തലറി, വലതുകാൽ ആഞ്ഞു ചവുട്ടി കാണിക്കുന്നു കേറി ഓടുന്ന പൂതത്താർ ”
“സാരിത്തുമ്പിൽ മുഖം മറച്ച് പേടിയോടെ നോക്കുന്ന പിഞ്ചു പൈതങ്ങളേ മാടി വിളിച്ച് മടിയിലിരുത്തി താലോലിക്കുന്ന തമ്പുരാൻ”

അയനത്ത് തറവാടിന്റെ പരദൈവങ്ങൾ !.