അയനത്തമ്മ❣️[Bhami] 45

Views : 2654

അയനത്തമ്മ❣️

Author : Bhami

 

പ്രിയ കൂട്ടുക്കാരേ ഒരുപാടു നാളായി ഒരു കഥ എഴുതണം എന്നു കരുതുന്നു. മനസിൽ തോന്നുന്നത് കുറിച്ചിടുമെങ്കിലും ഒന്നും പ്രസിദ്ധികരിക്കാനുള്ള ധൈര്യം പോരായിരുന്നു. രണ്ടും കൽപ്പിച്ചാണ് ഈ കഥ പ്രസിദ്ധികരിക്കുന്നത്. തുടരണോ വേണ്ടയോ എന്നത് നിങ്ങൾ വായാനക്കാരുടെ അഭിപ്രായം പോലെയാണ്. ഒരു പരീക്ഷണമാണെന്നും പറയാം.xxxxയിൽ മാത്രമാണ് എന്തെങ്കിലും എപ്പോഴെങ്കിലും പ്രസിദ്ധീകരിച്ചത് നിങ്ങളുടെ ഓരോരുത്തരുടെയും പ്രോത്സാഹനം ഉണ്ടാവുമെന്ന്  വിശ്വസിക്കുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ രചനയിൽ ഉണ്ടാകുന്ന തെറ്റുകൾ പൊറുക്കണമെന്നും .തിരുത്തേണ്ടക്കാര്യങ്ങൾ അഭിപ്രായവും ദയവായി രേഖപെടുത്തുക.( ചിത്രങ്ങൾ ഉൾക്കൊള്ളിക്കണം എന്നുണ്ടയിരുന്നൂ പക്ഷെ  ഇതിൽ എങ്ങനെ add ചെയ്യണം എന്ന് അറിയില്ല )

                         പല രചയിതാക്കളുടെയും സുഹൃത്തുക്കളുടെയും പ്രാചോദനം ഉൾക്കൊണ്ടാണ് അണിയറയിൽ നിന്നും അരങ്ങത്തേക്കു കാലുറപ്പിക്കുന്നത്. ഏല്ലാവരുടെയും  പ്രാർഥനയും സപ്പോർട്ടും ഉണ്ടാവണമെന്നഭ്യർഥിക്കുന്നു.
****** **************  ***************

തുടങ്ങട്ടേ………

ആകാശം വിശാലമാണ് .
എന്റെ ചിന്തകൾ പോലെ !
ഇടയ്ക്ക് കയറി വരുന്ന കാർമേഘങ്ങൾ  … ഉരുണ്ടു കൂടി ഇരുട്ടായി മാറും കൂറ്റാകൂരിരുട്ട്  അവസാനം ആർത്തലച്ച് അത് പെയ്യ്തൊഴിയും  . പിന്നെയും തനി ആവർത്തനം ! മനസൊരു മഴക്കാലം തന്നേ.

     ജനൽ പാളികൾക്കിടയിൽകൂടെ വിദൂരത്ത് കണ്ണുനട്ട്  ദേവി നിന്നു  .  കൽപടവുകൾ പൊളിഞ്ഞു ആരോരുമില്ലതേ അനാഥായായ അയനത്ത് കുളത്തിന്റെ ആഴങ്ങളിൽ കണ്ണുകൾ ഉടക്കി അങ്ങനെ .

” വിളക്ക് തൊഴുത് വാ മോളെ .. മോളെ “

ആഴങ്ങൾ താണ്ടിയ മിഴികൾ മേല്ലെ അടച്ച് ദേവി വലത് കൈ നെഞ്ചിലമർത്തി .  എവിടേയോ മരവിച്ചുറഞ്ഞു കിടക്കുന്ന  ആ സ്വരം .  അയനത്തമ്മ .!

കണ്ണുകൾ വിടർന്നു ,മനസ്സ്
എന്താണിത്ര കണ്ട് പിടയ്ക്കുന്നത് ? ദേവി സ്വയം പുലമ്പി
അമ്മയുടെ സാനിധ്യം ! അല്ലതെന്ത്  .  ദേവി  തിരിഞ്ഞു നോക്കി
കേശവ വാര്യർ !
എന്താണ് ദേവി കാവിലേക്കെനിയും പോയില്ലേ? നീ അല്ലേ അവിടെ വേണ്ടത് . വെറുതേയാണോ അമ്മ ഇങ്ങട് വന്നത്. നീ ഇല്യനെച്ചാൽ  അമ്മയ്ക്കവിടെ ഇരിപ്പുറക്കുമോ.
വാര്യർ
തന്റെ വിയർപ്പു കണങ്ങൾ തോർത്തിൽ ഒപ്പി കൊണ്ട് പറഞ്ഞു നിർത്തി.

അതല്ല  വാര്യറമ്മവാ
മനസിനൊരു സ്വസ്ഥത കുറവ് . രാത്രികളിൽ ഉറക്കമില്ല കണ്ണടച്ചാലോ . കാവും, ചിലമ്പു, തീ ചൂളകളും . എവിടെയോ അവസാനിച്ച തൊക്കേയും തുടർകഥകൾയി വരുമോ ?, പേടിയാണ്.
ദേവി  കോണി പടി വരിയിൽ കൈകൾ ഊന്നി . താഴെ നടുമുറ്റം എന്നതേക്കാളും ആഴമുള്ളാതായി തോന്നി . കണ്ണുകൾ ചുഴിഞ്ഞു നോക്കു തോറും അത് ആഗാത ഘർത്തമായി മാറി. ദേവിക്ക് തല കറങ്ങി പോയി.

മോളേ !  ഏല്ലാം ദൈവ നിശ്ചയാ നടന്നതും
നടക്കുന്നതും. പോയി കാവിൽ വിളക്ക് തൊഴുത് വാ. അമ്മയേ കണ്ടാൽ മനസിനൊരു സാമാധാനം തന്നേയാ . അതും പറഞ്ഞു കേശവ വാര്യർ കോണി പടി ഇറങ്ങി.

Recent Stories

The Author

Bhami

14 Comments

  1. ശിവശങ്കരൻ

    വായിക്കാൻ വൈകിയതിനു ആദ്യം തന്നെ ക്ഷമാപണം…
    ഞാനും ഇവിടെ തുടക്കക്കാരൻ ആണ്… എഴുതിയത് ഒന്നുകൂടി വായിച്ചു നോക്കിയിട്ട് പോസ്റ്റ്‌ ചെയ്‌താൽ ആകെ കുറച്ചുള്ള അക്ഷരതെറ്റുകൾ കൂടി ഇല്ലാതെയാവും…
    മികച്ച ഒരു സൃഷ്ടി… നന്നായി തുടരുക… സർവേശ്വരൻ നല്ലത് വരുത്തട്ടെ,

    സ്നേഹത്തോടെ
    ശിവശങ്കരൻ

  2. Kathayil image add cheyan Imgur enna app dwnld cheyth athil photo upload cheyth. Aa link story submit cheyumbo koduthal mathito. ❤️

    1. Thankyou orupad nalayi anweshikunnu thank you so much 🥰🥰🥰😍

  3. നല്ലരീതിയിൽ എഴുതാൻ കഴിഞ്ഞു ഓരോ ഭാഗവും വായിക്കുമ്പോൾ വർണനയിൽ അലങ്കരിച്ചിരിക്കുന്നത് കാണാൻ കഴിഞു
    കഥ ഭയം ജനിപ്പിക്കുന്നതിൽ വിജയിച്ചു

    But കുറെ വരികൾ സപ്പറേറ് ചെയ്യാമായിരുന്നു ഒരു കഥയുടെ തുടകമായി കാണാൻ കഴിയുന്നില്ല കാരണം സന്ദർഭങ്ങൾക്ക് അനുസരിച് കഥാപാത്രങ്ങളെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല
    കഥയുടെ ചുറ്റുപാടുകൾ പരിചയപെടുത്തിയില്ല

    ഞാൻ ഇതിനെ ഒരു കഥയുടെ തുടക്കം ആയി കാണുന്നില്ല നല്ലരു കഥയുടെ ടീസർ ആയി കാണുന്നു
    ഇതേ രീതിയിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രേതിഷിക്കുന്നു

    1. Support undavumallo 🥰🥰🙏

  4. Kurachukoode pages kootiyezhuthan sramiku ennal onnode usharakum❤️❤️

    1. തീർച്ചയായും ശ്രമിക്കാം 🥰

  5. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    ,🖤🖤🖤

    1. 🥰🥰❣️

    1. Firsteee 👻👻👻

    2. ❣️❣️🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com