അഭിരാമി 7 [premlal] 159

കണ്ണൻ: ആ പോവ മിസ്സ്. ഒരാളെ നോക്കി നിൽക്കുവാ..

ദേവി: അതെന്താടാ, നിൻറെ കൂട്ടുകാരൊക്കെ എവിടെ. പാലുപോലെ കൂടെ കാണുന്നവൻ മാർ ആണല്ലോ?

കണ്ണൻ: അവന്മാര് നേരത്തെ  പോയി മിസ്സ്, എനിക്ക് ഒരാളെ കാണാൻ ഉണ്ടായിരുന്നു

ഈ സമയം, പിറകിലിരിക്കുന്ന അഭി കൈകൊണ്ട് അവളുടെ മുടിയിൽ കത്രിക പോലെ പിടിച്ചു കാണിച്ചു.

രാവിലെ അവൾ മുടിവെട്ടാൻ പറഞ്ഞ് കാര്യമാണെന്ന്  കണ്ണന് പെട്ടെന്ന് തന്നെ മനസ്സിലായി.

അതിന് അവൻ ചെറിയൊരു പുഞ്ചിരി മാത്രം അവൾക്ക് കൊടുത്തു.?

ഇതു കണ്ട് അവൾ ഒന്നും കൂടെ കണ്ണ് കൂർപ്പിച്ചു

ടാ… നീയൊന്നും നന്നാവില്ല എന്ന് എനിക്കറിയാം. എന്നാലും പറയുവാ, ഇനിയെങ്കിലും നേരെ ചൊവ്വേ നടക്കാൻ നോക്ക്. അവൻറെ കോലം കണ്ടില്ലേ, താടിയും മുടിയും വളർത്തി ഒരുമാതിരി ഭ്രാന്തനെപ്പോലെ. നിനക്കെന്താ പറ്റിയത്?  ശോഭ ആൻറിയെ ഞാനൊന്ന് കാണട്ടെ( കണ്ണൻറെ അമ്മ)

ഇത്രയും പറഞ്ഞ്  അവൾ കണ്ണനെ നോക്കി

ഈ സമയമത്രയും അഭി പിന്നിലിരുന്ന് ഓരോരോ കോപ്രായങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. അത് അവനുള്ള വാണിംഗ് ആയിരുന്നു

എന്നാൽ കണ്ണൻ അത് കണ്ട ഭാവം നടിച്ചില്ല.?

കണ്ണൻ: പൊന്നു മിസ്സ്, ചതിക്കല്ലേ. വീട്ടിൽ പറഞ്ഞാൽ എൻറെ കാര്യം പോക്കാ.  ഒന്നാമതേ അച്ഛൻ എന്നോട് കലിപ്പാ. അതിൻറെ കൂടെ ഇതും കൂടെ കേട്ടാൽ എൻറെ കാര്യം പോക്കാ.

കണ്ണൻ അത് പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ തലോടി.

ഛചി….  മാറി നിൽക്കടാ. നീയെന്നെ തൊട്ടുപോകരുത്. നീ എൻറെ അടുത്ത് വരുന്നത് പോലും എനിക്ക് ഇഷ്ടമല്ല. ദേവി അലറി…..

ഇതുകണ്ട് കണ്ണൻറെ മുഖം വല്ലാതായി. അവൻറെ മുഖം വിഷമിക്കുന്നത് കണ്ട് ദേവിക്ക് ചെറുതായി സങ്കടം വന്നു.

“ആ പോട്ടെ നീ വേഗം വീട്ടിൽ പോകാൻ നോക്ക്”

അവൻറെ വിഷമം മാറ്റാനായി ദേവി പറഞ്ഞു

കണ്ണൻ ചെറുതായി  തലയാട്ടുക മാത്രമേ ചെയ്തുള്ളൂ.

ദേവി: ആ… ഇവൻ ടീച്ചറുടെ ക്ലാസ്സിൽ അല്ലേ. ഇവനെ ഒന്ന് ശരിയാക്കി തരാമോ?

അവൾ  പിറകിൽ ഇരിക്കുന്ന  അഭി യോട് ചോദിച്ചു.

പിന്നെ…. ഞാൻ ശരിയാക്കിത്തരാം. ഞാൻ പറഞ്ഞാൽ ഇവൻ അനുസരിക്കും, ഇല്ല കണ്ണാ….

അവൾ ഒരു കപട ചിരിയോടെ കണ്ണനെ നോക്കി ചോദിച്ചു?

5 Comments

  1. Bro nirthiyo continue cheyyu please oru cheriya prethikaram koodi prethishikkunu thallan padundo

  2. ഒരു പ്രതികാരം പ്രതീഷിക്കുന്നു

  3. ×‿×രാവണൻ✭

    ??

  4. Nayakkane verrum oola akkale

Comments are closed.