അഭിരാമി 7 [premlal] 159

ചോദ്യം കേട്ട കണ്ണൻ അവനെ ഒന്നു നോക്കി വീണ്ടും പുഞ്ചിരിച്ചു. പിന്നെ അവന്മാരെ ഒന്നും കൂടുതൽ ചോദിക്കാൻ നിന്നില്ല.

അനീഷിന് ചിലവിനുള്ള പൈസയും കൊടുത്ത് അവന്മാരെ അവിടുന്ന് ഇറങ്ങി.

അളിയന്മാരെ നിങ്ങൾ വിട്ടോ, ഞാനങ്ങ് പൊക്കോളാം. കണ്ണൻ അവരോട് പറഞ്ഞു

എ.. ഇതെന്താടാ പുതിയൊരു രീതിയൊക്കെ.  എന്നും നീ ഞങ്ങടെ കൂടെ അല്ലേ വന്നുകൊണ്ടിരുന്നത്. നിഖിൽ അവനെ നോക്കി പറഞ്ഞു

അതല്ലടാ. എനിക്ക് നമ്മുടെ ഗോപി ചേട്ടൻറെ കട വരെ ഒന്ന് പോണം. ഒരു ചെറുചിരിയോടെ കണ്ണൻ പറഞ്ഞു

ഇതുകേട്ട് അവന്മാർ ഒന്നു ഞെട്ടി…?

എടാ അളിയാ നീ എന്തിനുള്ള പുറപ്പാടാ. നീ ഇപ്പോ എന്തിനാ അങ്ങേരുടെ കടയിൽ പോകുന്നത്. നീ ടീച്ചർക്ക് എന്തോ പണിയാൻ അല്ലേ?

 

എടാ പൊട്ടന്മാരെ, ഞാൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് നിനക്കൊക്കെ തോന്നുന്നുണ്ടോ?

രാവിലത്തെ  കള്ളും പുറത്ത് അങ്ങനെയൊക്കെ സംഭവിച്ചു എന്ന് വെച്ച്, ഞാൻ അവരെ തിന്നാൻ ഒന്നും പോകുന്നില്ല.

പിന്നെ എന്നെ അപമാനിച്ചപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നിയ  നേരാ. അത് ഞാൻ അർഹിക്കുന്നത് അല്ലേടാ? ഇത്രയും പറഞ്ഞു കൊണ്ട്  കണ്ണൻ അവരെ നോക്കി

“അത് പിന്നെ  ഞങ്ങൾക്ക് അറിയില്ലേ അളിയാ”

കണ്ണൻറെ സ്വഭാവം നന്നായി അറിയാവുന്ന അശ്വിൻ അവനെ നോക്കി പറഞ്ഞു

കണ്ണൻ: എന്നാൽ  മക്കളെ വിട്ടോ, ഞാൻ അതുവഴി വീട്ടിൽ പോയേക്കാം

അശ്വിൻ: എന്നാ നീ  കേറ്. ഞങ്ങൾ അവിടെ ഡ്രോപ്പ് ചെയ്യാം.

കണ്ണൻ: അത് വേണ്ടടാ… നമ്മുടെ പിള്ളേര് അതുവഴി പോകുന്നത് അല്ലേ. ഞാൻ ആരുടെയെങ്കിലും ബൈക്കിൽ ലിഫ്റ്റ് അടിച്ചു പൊക്കോളാം.

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായി അവന്മാർ വണ്ടി എടുത്തു വീട്ടിലേക്കു വിട്ടു.

അവന്മാർ പോയതും അവൻ  ലിഫ്റ്റിന് ആയി കാത്തുനിന്നു

അപ്പോൾ  അതാ നടന്നുവരുന്നു നമ്മുടെ കലിപ്പത്തി. അവനെ കണ്ടതും അവളുടെ മുഖം വീർത്തു ചുവന്നുതുടുത്തു. അവൾ ഉണ്ടക്കണ്ണ് കൂർപ്പിച്ച് അവനെ നോക്കി?

ഈ  പെണ്ണുമ്പിള്ളക്ക് ഇതെന്തിന് സൂക്കേടാ. എന്നെ കണ്ടാൽ ചെകുത്താൻ കുരിശ് കണ്ട പോലെയാ  അവളുടെ നോട്ടം

കണ്ണൻ മനസ്സിലോർത്തു

അവൾ പതുക്കെ നടന്നു വന്നതും, ദേവി ടീച്ചർ പിറകെ സ്കൂട്ടറിൽ വന്നു

അവള് വണ്ടിയിൽ കയറി

(   ലവൻ മൈൻഡ്)

ആ.. ബെസ്റ്റ് ഇപ്പോൾ രണ്ടും കൂടി ഒന്നിച്ച് ആയി. ഇന്നെനിക്ക് എന്തെങ്കിലും ഒക്കെ കിട്ടും

അവൾ വണ്ടി കണ്ണൻറെ അടുത്ത് കൊണ്ടു നിർത്തി.

“എന്താടാ വീട്ടിൽ പോകുന്നില്ലേ”  അതോ ഇനി വല്ല പരിപാടിയും ഉണ്ടോ. ആരേലും തല്ലാനും കൊല്ലാനും മറ്റോ…

കണ്ണ്  തുറൂപ്പിച്ച് ഇച്ചിരി കലിപ്പോടെ  ദേവിമിസ് അവനോട് ചോദിച്ചു.

അതിനെക്കാളും  കണ്ണുരുട്ട് ആയിരുന്നു, വണ്ടിയുടെ പിറകിലിരുന്ന അവൾ. അവളുടെ കണ്ണ് ഇപ്പൊ പുറത്തുവരുമെന്ന് കണ്ണൻ തോന്നി

ഈ പെണ്ണുങ്ങൾകൊക്കെ എങ്ങനെ ഇത്രയും  കണ്ണ് ഉരുട്ടാൻ സാധിക്കുന്നു കണ്ണൻ മനസ്സിൽ ഓർത്തുകൊണ്ട് അവരെ നോക്കി.

“ചോദിച്ചത് കേട്ടില്ലേ നീ വീട്ടിൽ പോകുന്നില്ലേ എന്ന്”

ദേവി ചോദ്യം ഇച്ചിരി കടുപ്പിച്ചു

5 Comments

  1. Bro nirthiyo continue cheyyu please oru cheriya prethikaram koodi prethishikkunu thallan padundo

  2. ഒരു പ്രതികാരം പ്രതീഷിക്കുന്നു

  3. ×‿×രാവണൻ✭

    ??

  4. Nayakkane verrum oola akkale

Comments are closed.