അഭിരാമി 7 [premlal] 159

അവന്മാരെ നേരെപോയി മെസ്സിൽ നിന്നും ചായ കുടിച്ചു. അപ്പോഴതാ ഓടിവരുന്ന അനീഷ്. തൊട്ടടുത്ത ക്ലാസ്സിലെ ചെക്കനാ. ഇവന്മാരുടെ കൂട്ടുകാരനാണ് അവൻ.

“എന്താടാ ഓടിക്കിതച്ചു വരുന്നേ”

വിമൽ അവനോടു ചോദിച്ചു.

“അളിയാ നിങ്ങൾക്കൊരു ഇമ്പോര്ടൻറ് ഇൻഫർമേഷൻ തരാനാ ഞാൻ വന്നത്.”

“എന്താടാ തെണ്ടീ കാര്യം പറ”

രാഹുൽ അവനോട് പറഞ്ഞു

വളരെ ഇംപോർട്ട് ആണ്. അതുകൊണ്ട് ഒരു ചായയും പഴംപൊരിയും മേടിച്ചു തന്നാൽ ഞാൻ പറയൂം

അവൻ അവന്മാരെ നോക്കി പറഞ്ഞു

“തരാടാ തെണ്ടീ കാര്യം പറ”

കണ്ണൻ അവനോട് പറഞ്ഞു

ഡാ നിങ്ങൾക്ക് ഒരു കാര്യം അറിയാമോ. അവരില്ലേ, ഇന്നു രാവിലെ വന്ന. അവർ ഇവിടുത്തെ ടീച്ചർ ആണ്  എന്ന്എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.

അനീഷ് അവന്മാരോട് പറഞ്ഞു

 

പോടാ പട്ടി. ഇതാണോ നിൻറെ ഒരു കോപ്പിലെ ഇൻഫർമേഷൻ. ഡാ.. അവർ ഞങ്ങളുടെ ക്ലാസ് ടീച്ചർ ആടാ പൊട്ടാ.. നന്ദു പറഞ്ഞു

അനീഷ്: ഡാ… അതിന് ഞാൻ മൊത്തം പറഞ്ഞു തീർന്നില്ല. ആ ടീച്ചർ താമസിക്കുന്നത് എവിടെയാണെന്നറിയാമോ. നമ്മുടെ ഗോപി ചേട്ടൻ പെട്ടിക്കട ഇല്ലേ.. അതിൻറെ മുമ്പിൽ കാണുന്ന വീട്ടിലാ.

കണ്ണൻ: നിന്നോട് ആരാ ഇത് പറഞ്ഞത്

അനീഷ്: അപ്പം തിന്നാൽ പോരെ മോനേ കുഴി എണ്ണണോ?

നന്ദു: എന്നാലും പറയടാ നീ എങ്ങനെ അറിഞ്ഞു. നമ്മൾ പലപ്പോഴും ഗോപിച്ചേട്ടൻ കടയിൽ പോയിട്ടുണ്ട്. അപ്പോൾ എല്ലാം ആ വീട് അടച്ചിട്ടിരിക്കുന്നത് ആയിട്ടാണല്ലോ നമ്മൾ കണ്ടത്.

അനീഷ്: ഡാ വീട് ഇവർക്ക് വിറ്റു.   ഇവർ.  പാലക്കാട് ഉള്ളതാ. ടീച്ചർക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ അവിടുന്നിങ്ങോട്ട് പോന്നതാ. പിന്നെ എന്നോട് പറഞ്ഞത് നമ്മുടെ അപർണ്ണ .അവൾ അവിടെ അടുത്താണല്ലോ താമസം.

കണ്ണൻ: മോനേ നിനക്ക് പഴംപൊരി മാത്രമല്ല. എന്തു വേണമെങ്കിലും മേടിച്ചു കഴിച്ചോടാ ചക്കരേ.

ചുണ്ടിൽ നിഗൂഢമായ ഒരു ചിരി ഒളിപ്പിച്ച്, കണ്ണൻ  അവനോട് പറഞ്ഞു?

നന്ദു: എന്താടാ ഒരു പുഞ്ചിരി?

5 Comments

  1. Bro nirthiyo continue cheyyu please oru cheriya prethikaram koodi prethishikkunu thallan padundo

  2. ഒരു പ്രതികാരം പ്രതീഷിക്കുന്നു

  3. ×‿×രാവണൻ✭

    ??

  4. Nayakkane verrum oola akkale

Comments are closed.