അഭിരാമി 2 [Safu] 178

” നീ ഇനി പഴയത് ഒന്നും ഓര്‍ക്കേണ്ട ചേച്ചി. അതൊക്കെ വിടൂ. മോള് എങ്ങനെയാ നിന്നോട്?”

” നല്ല മോളാണ്. എന്നോട് ഇപ്പൊ നല്ല കൂട്ടായി. “ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

” അതിരിക്കട്ടെ, എവിടെ വരെയായി നിന്റെ കല്യാണ ആലോചന? ”

” അതൊക്കെ അതിന്റെ മുറയ്ക്ക് നടക്കുന്നുണ്ട്. ഒന്നും ആയിട്ടില്ല. നിന്നോട് പറയാതെ ഇരിക്കുമോ വല്ലതും ആയാൽ ” ഒരു ചിരിയോടെ അവൾ പറഞ്ഞു.

അന്ന് മുഴുവന്‍ വീട്ടില്‍ ആയിരുന്നു. രാത്രി ആയി അവിടുന്ന് ഇറങ്ങാന്‍. കാറിൽ പോകുമ്പോൾ അമ്മയെ മുമ്പില്‍ ഇരുത്തി ഞാനും മോളും പിറകില്‍ ആയിരുന്നു ഇരുന്നത്. കുറച്ച് മുന്നോട്ട് പോയപ്പോള്‍ ആരോ വണ്ടിക്ക് നേരെ കൈ നീട്ടി. വണ്ടി നിര്‍ത്തി.

” എന്റെ വൈഫ്നെ delivery ക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട്. ഞാൻ അങ്ങോട്ടേക്ക് പോകുന്ന വഴിക്ക് എന്റെ  വണ്ടി പഞ്ചറായി. ഇത്തിരി complications ഉള്ളത് ആണ്. കുറെ നേരമായി വണ്ടി നോക്കുന്നു. ഒന്നും കിട്ടാനില്ല. കൂടെ അമ്മ ഉള്ളത് കൊണ്ട്‌ junction ലേക്ക് നടക്കാനും പറ്റില്ല. ബുദ്ധിമുട്ട്‌ ആകില്ല എങ്കിൽ ഒരു ലിഫ്റ്റ് തരാമോ please.? ”
പരിചയം ഉള്ള ഒരു ശബ്ദം കേട്ടു. ഹൃദയം വല്ലാതെ മടിക്കുന്നു. തല തിരിച്ച് നോക്കിയപ്പോള്‍ കണ്ടു.
” ശ്രീ!!!!! ”
കൂടെ അമ്മയും. എനിക്ക് ആകെ വല്ലാതെ തോന്നി.
സിദ്ധുവേട്ടൻ കയറാൻ പറഞ്ഞു. അമ്മ ഇറങ്ങി പിറകില്‍ വന്നിരുന്നു. ശ്രീ മുന്നില്‍ കയറി. ശ്രീയുടെ അമ്മയും കൂടെ പിറകില്‍ കേറി വന്നു. ശ്രീയുടെ അമ്മ പെട്ടെന്ന് എന്നെ നോക്കി. ഒരു ഞെട്ടല്‍ വന്നു ആ മുഖത്ത്. സിദ്ധാര്‍ത്ഥേട്ടനോട് എന്തോ പറഞ്ഞു കൊണ്ട്‌ തിരിഞ്ഞപ്പോള്‍ ശ്രീയും എന്നെ കണ്ടു. ആ മുഖത്തും പെട്ടെന്ന് ഒരു ഞെട്ടല്‍ പ്രകടം ആയിരുന്നു. സംസാരിച്ച് കൊണ്ടിരുന്ന വിഷയം ശ്രീ നിർത്തി. പിന്നെ അങ്ങോട്ട് മൂകമായിരുന്നു. ഞാൻ പുറത്തേക്ക്‌ മിഴികള്‍ നട്ടു. കണ്ണുകൾ നിറഞ്ഞ് വരുന്നുണ്ടായിരുന്നു. ആരും കാണാതെ ഇരിക്കാന്‍ ഒരുപാട് പാടു പെട്ടു. മോള് എന്റെ കൈയിൽ കിടന്ന് ഉറങ്ങിയിരുന്നു. ശ്രീയുടെ അമ്മ ഇടക്കിടെ എന്നെയും മോളെയും നോക്കുന്നത് കണ്ടു. എന്റെ അടുത്തായി ആയിരുന്നു ഇരുന്നിരുന്നത്. ഇടയില്‍  സിദ്ധുവേട്ടൻ ഏത് hospital ആണെന്ന് ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു. Junction ഇല്‍ ഇറക്കിയ മതി എന്നൊക്കെ പറഞ്ഞെങ്കിലും സിദ്ധുവേട്ടൻ വിട്ടില്ല. രാത്രി അല്ലേ, വണ്ടി ഒന്നും ഈ സമയം കിട്ടില്ല എന്ന് പറഞ്ഞു. Hospital ന്റെ മുമ്പില്‍ തന്നെ ഇറക്കി. ഞാൻ നോക്കിയില്ല. തല കുനിച്ചു. ആ നാലു കണ്ണുകളും എനിക്ക് മേലെ ആണ് എന്ന് നോക്കാതെ തന്നെ എനിക്ക് അറിയാമായിരുന്നു.

16 Comments

  1. ???????

  2. Bro,
    nice. nannaittundu.
    Varunna bhagangal korekoodi vekthamugum.
    waiting for next part.

  3. കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ നല്ല രസം ഉണ്ട് വായിക്കാൻ… അടുത്ത് ബാഗത്തിന്ന് കാത്തിരിക്കുന്നു..?

    1. Thank you ❤️

  4. Nice twist ??
    Nalla ezhuthu

    1. Thank you❤️

  5. അറക്കളം പീലിച്ചായൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. നല്ല എഴുത്ത് വായിക്കാൻ ഇമ്പമുണ്ട്, തുടർ ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രത്യാശിക്കാം അല്ലേ?
    ആശംസകൾ…

    1. Thank u?❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️

  8. നല്ല രസം ഉണ്ട് വായിക്കാൻ… Waiting ❤❤??

  9. Nyz bro?

    1. Thank you❤️

Comments are closed.