അഭിരാമി 2 [Safu] 178

തിരികെ ഹാൾ ലേക്ക് പോയപ്പോള്‍ അമ്മ മോളെ കൂടെ കിടത്തി ഉറക്കാന് വിളിക്കുന്നുണ്ടയിരുന്നു. അവൾ ടിവി കാണുന്ന തിരക്കിലും. ഞാൻ ഒക്കെ കണ്ടു ചിരിച്ചു. പിന്നെ   സിദ്ധാര്‍ത്ഥ് ഏട്ടന് വന്നിട്ട് മോളെ എടുത്തു. അമ്മ കൂടെ കിടത്തികോളം എന്നൊക്കെ പറയുന്നത് കണ്ടു. അച്ഛനും മോളും മുറിയിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് അമ്മ എന്നോട് പോയി fresh aayi വരാൻ പറഞ്ഞു. അത് കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ്സ് പാല്‍ കൈയിൽ തന്ന്‌ മുകളിലേക്ക് പറഞ്ഞയച്ചു. അപ്പോഴാണ് ഞാൻ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ഓര്‍ത്തത് പോലും. വീണ്ടും ഓര്‍മകള്‍ മനസ്സിലേക്ക് വരാൻ തുടങ്ങി. മൂന്നര വർഷങ്ങൾക്ക് മുമ്പ് നാണത്തോടെ മുറിയില്‍ കയറി ചെന്ന എന്നെ ഞാൻ ഓര്‍ത്തു പോയി. അവിടെ ചിരിയോടെ എന്നെ കാത്തു നിന്ന ശ്രീയെ ഓര്‍ത്തു പോയി. കണ്ണുകൾ നിറഞ്ഞു വന്നു. ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടത് മുറിയുടെ മുമ്പില്‍ എത്തിയപ്പോഴാണ്. മുറിയില്‍ ഇത്തിരി മടിയോടെ ആണെങ്കിലും കയറി ചെന്നു. അല്ലാതെ ഞാൻ പിന്നെ എവിടെ പോകാൻ…. നോക്കുമ്പോള്‍ അച്ഛന്റെ നെഞ്ചിൽ പറ്റിചേര്‍ന്ന് ഉറങ്ങിയിരുന്നു കുട്ടി കുറുമ്പി. നോക്കി നിന്നു പോയി ആ കാഴ്ച. സിദ്ധാര്‍ത്ഥ് ഏട്ടന് എന്നെ കണ്ടു. അകത്തേക്ക് വിളിച്ചു. മോളെ കട്ടിലില്‍ കിടത്തി പുതപ്പിച്ചു. ഞാൻ door അടച്ച് മുറിയിലേക്ക് ചെന്നു. പാല്‍ table ന്റെ മുകളില്‍ വച്ചു. മോളെ ഒന്ന് നോക്കി. കാലുകൾ യാന്ത്രികമായി അങ്ങോട്ട് ചലിച്ചു. കുറച്ച് നേരം മോളെ നോക്കി നിന്നു. കുനിഞ്ഞ് ആ കുഞ്ഞ് നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു. ആള്‌ ഒന്ന് കുറുകി. അത് കണ്ട് എന്നിലും ഒരു പുഞ്ചിരി വിരിഞ്ഞു. അപ്പോഴാണ് എന്റെ അടുത്ത് ഉള്ള ആളെ എനിക്ക് ഓര്‍മ വന്നത്. മെല്ലെ തിരിഞ്ഞു നോക്കി. എന്റെ പ്രവര്‍ത്തി വീക്ഷിക്കുകയാണ്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സംസാരിക്കുവാന് തുടങ്ങി.

 

“മോള് പൊതുവെ ആരുമായും പെട്ടെന്ന് കൂട്ടു കൂടുന്ന ടൈപ്പ് അല്ല. കണ്ടറിഞ്ഞ് നില്‍ക്കണം. കുറുമ്പും വാശിയും ഉണ്ട്. അതൊക്കെ വേണ്ട വിധത്തിൽ സ്നേഹത്തോടെ കൈകാര്യം ചെയ്യണം. അവളാണ് എന്റെ ലോകം.”

ഞാൻ ഒക്കെ കേട്ട് നിന്നു. ശരി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ഇതൊക്കെ എന്നോട് പറയാനുണ്ടോ. അവളെ കണ്ടിട്ട് മാത്രം ഈ വീട്ടില്‍ വന്ന ആളാണ് ഞാൻ.

” തനിക്ക് വല്ലതും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ആവാം “.
വീണ്ടും ആ ശബ്ദം. ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു. നമുക്ക്‌ എന്ത് അറിയാൻ… ആൾ എങ്ങനെ ആയാലും നമുക്ക് പ്രശ്നമല്ല. നമ്മുടെ ആള്‌ ഇത് അല്ലല്ലോ. ആൾ ഉറക്കം അല്ലെ. രാവിലെ എണീക്കട്ടെ. അതിനാണ് കാത്തിരിപ്പ്.

“എങ്കിൽ താൻ കേറി കിടന്നോളൂ. ”
വീണ്ടും ആ ശബ്ദം. ഞാൻ എവിടെ കിടക്കും എന്ന് ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നെ മോളുടെ മറുവശത്ത്‌ പോയി കിടന്നു. ഒരു കൈ കൊണ്ട്‌ പതുക്കെ അവളെ ചേര്‍ത്തു പിടിച്ചു. ആദ്യത്തെ അനുഭവം…. വല്ലാത്തൊരു അനുഭൂതി വന്ന് നിറയുന്നു. സന്തോഷത്തോടെ കണ്ണുകളടച്ചു. സിദ്ധാര്‍ത്ഥ് ഏട്ടന്‍ ഒരു മിനിറ്റ് നോക്കി നിന്നിട്ട് മോളുടെ മറ്റേ സൈഡ്ലും കിടന്നു.

 

രാവിലെ തന്നെ അലാറം അടിക്കുന്ന Sound കേട്ടപ്പോഴാണ് ഉണരുന്നത്. 5.30 ആയി. വേഗം എഴുന്നേറ്റു. Bathroom ഇല്‍ പോയി കുളിച്ച് ഫ്രെഷ് ആയി വന്നു. മുറിയില്‍ എത്തി. തലയിലെ തോര്‍ത്ത് അഴിച്ചു. മുടി ചീകി വച്ചു. ഒരു നുള്ള് സിന്ദൂരം കൈയിൽ എടുത്തു നെറുകയില്‍ ചാര്‍ത്തുവാന്‍.

16 Comments

  1. ???????

  2. Bro,
    nice. nannaittundu.
    Varunna bhagangal korekoodi vekthamugum.
    waiting for next part.

  3. കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ നല്ല രസം ഉണ്ട് വായിക്കാൻ… അടുത്ത് ബാഗത്തിന്ന് കാത്തിരിക്കുന്നു..?

    1. Thank you ❤️

  4. Nice twist ??
    Nalla ezhuthu

    1. Thank you❤️

  5. അറക്കളം പീലിച്ചായൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. നല്ല എഴുത്ത് വായിക്കാൻ ഇമ്പമുണ്ട്, തുടർ ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രത്യാശിക്കാം അല്ലേ?
    ആശംസകൾ…

    1. Thank u?❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️

  8. നല്ല രസം ഉണ്ട് വായിക്കാൻ… Waiting ❤❤??

  9. Nyz bro?

    1. Thank you❤️

Comments are closed.