അപരാജിതൻ 49 5175

പെൺകുട്ടികൾ ഭയന്നുറക്കെ നിലവിളിക്കുവാനാരംഭിക്കും മുന്നേ തന്നെ , അവർ ആ പെൺകുട്ടിയെ മുറുകെ പിടിച്ചു വലിച്ചു വാനിനടുത്തേക്ക് വലിച്ചിഴച്ചു.

ഭാർഗ്ഗവയില്ലത്തെ സന്തതിയായ  വൈഗയെ.

വൈഗ വലിയവായിൽ അലറിക്കരഞ്ഞു.

തന്നെ മുറുകെ പിടിച്ചവരുടെ കൈ അയയ്ക്കാൻ അക്ഷീണം പരിശ്രമിച്ചു.

അവരുടെ ബലത്തിനുമൊപ്പം നിൽക്കാൻ അവൾക്ക് സാധിച്ചില്ല.

അതിവേഗമവർ വൈഗയെ വാനിലുള്ളിലേക്ക് തള്ളികയറ്റി അവരും കയറി വാതിലടച്ചു.

ആ വാൻ അതിവേഗം അവിടെ നിന്നും പാഞ്ഞുപോയിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ നടന്ന സംഭവമായതിനാൽ ഒരാൾക്കും പ്രതികരിക്കുവാൻ സാധിച്ചില്ല.

അവളുടെ കൂട്ടുകാരികൾ അലറിക്കരഞ്ഞു.

ആ കരച്ചിൽ കേട്ട് അവിടെ അടുത്തുള്ള കടകളിൽ ഉണ്ടായിരുന്നവരും ഓട്ടോക്കാരും ഓടിവന്നു..

ചീറിപാഞ്ഞു പോകുന്ന വാനിനുള്ളിൽ കിടന്നവൾ ഉച്ചത്തിലറിക്കരഞ്ഞു.

പക്ഷെ, അവളുടെ നിലവിളി കേൾക്കാനോ അവളെ സഹായിക്കാനോ ആരുമുണ്ടായില്ല.

@@@@@

മാവീരന്റെ ജീപ്പിൽ.

“ആരാ അണ്ണാ ,,ആരെയോ പൊക്കുന്ന കാര്യം പറഞ്ഞേ?” പിന്നിലിരുന്ന കൂട്ടാളി മാവീരനോട് ചോദിച്ചു.

മാവീരൻ മറുപടി പറയും മുന്നേ ഡ്രൈവർ മറുപടി പറഞ്ഞു.

“എടേ,,,അന്ന് നിന്നെയൊക്കെ ടാക്കീസിൽ ഒരുത്തൻ അടിച്ചും ഒടച്ചും ഇട്ടില്ലേ”

“ആ ,,ആ,,,അതും ഇതും എന്താ ” മനസിലാകാതെ പിന്നിലിരുന്ന ആൾ ചോദിച്ചു.

“നമ്മുടെ മുതലാളി, ആ ദല്ലാൾ മഞ്ജുളവർണ്ണനെ വിളിച്ചു അതാരെന്നു അന്വേഷിക്കാൻ ഏർപ്പാടാക്കിയിരുന്നു, അയാൾ അവിടത്തെ കണക്ഷനും ബന്ധങ്ങളും വെച്ചു ആ പെണ്ണ് പഠിക്കുന്ന കോളേജ് കണ്ടുപിടിച്ചു, അവിടെ തപ്പി ആ പെണ്ണിനേയും കിട്ടി,,ആ പെണ്ണിനെ പൊക്കാനായുള്ള പ്ലാനാണ് ഇപ്പോ നടത്തിയത്”

“അയ്യോ അണ്ണാ,അവളെ ഇങ്ങോട്ട് കൊണ്ടുവന്നാൽ പുറകെ അവളുടെ ആ ആളും വരുമോ,,അയ്യോ പേടിയാകുന്നല്ലോ ”

മാവീരൻ നീരസത്തോടെ പിന്നിലേക്ക് നോക്കി.

“ഇത് ടൗണല്ല,, മാവീരനോടെ ഒലകം,,ഒരു നായ പോലും ഇങ്ങോട്ട് വരില്ല, അവനറിയും മുന്നേ തന്നെ അവളുടെ ഒടലിൽ നമ്മൾ കയറി നിരങ്ങും, അവനിനി വന്നാലും ഒന്നുമില്ല, അവൻ ചാകും ,, നാനെ അവനെ സാവടിക്കും,, അതുക്കപ്പുറം എന്നാ…അവനെ വന്ത് പാക്കട്ടും”  ആത്മവിശ്വാസത്തോടെ മാവീരൻ പറഞ്ഞു.

അപ്പോഴേക്കും ജങ്കാർ അക്കര എത്തിയിരുന്നു.

Updated: May 8, 2023 — 11:39 pm

18 Comments

  1. Poli monw poli.Ningal aanu writer..

  2. നിധീഷ്

    ടൈം ആഗയ…. എല്ലാർക്കും അടികൊടുക്കാനുള്ള ടൈം ആഗയ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. HAI BROO VALARE KURACHU KALAME AKUU NJAN EE SITIL VANNITTU AAA EDAIKKANE MATTORU KADHA VAYICHU KAZHINJU COMMENT EDUPO VERORU BROO APARACHITHAN ENNA KADHAYE KURICHU COMMENT ETTATHU KANDATHU , ANNU VAYICHU THUDAGIYATHANE ATHIYAM VAYICHU THUDAGIYAPPO ETHORU LOVE STORY ANENNU THONNI PINNE POKE POKE KADHAYUDE GATHI MARI ,SATHYAM PARANJAL NAMMAL VAYIKKUNNATHINTHE KUDE APPU VALARNNU VALARNNU ENNU THONNI .PARANJAL VISHVASIKKUMO ENNU ARIYILLA BRO BUT NJAN APARAJITHAN EPPO THANNE 3 PRAVISHAM VAYICHU ????? ORU KARIYAM KUDE PARANJOTTE EE KADHA VAYICHAPPO BROYILUDE SHIVA BHAGAVANE ORUPAD KUDUTHAL ARIYAN PATTI THANKU FOR THAT , ETHRAYUM NALLORU KADHA THARUNNATHINNU ORUPAD NANNI …ORUPAD PARAYAN UNDE VAKKUKAL KITTUNNILLA WAITING FOR THE NEXT PARTS (ENI ETHRA PARTUM KUDE UNDAKUMENNU PARAYAMO PINNE EEESTORY THIRUPO ETHORU BOOK AKKIKUDE OR KAZHIYUMENKIL PDF ENKILUM AKKANAM PLS NJAN THIRCHA AYIM ATHU PRINT EDUTHU VAIKKUM ENNENNEKKUMAYI ?????✨✨✨?

  4. ദത്താത്രേയൻ

    ❤️

  5. Wait ചെയ്ത് ഇരിക്കുവായിരുന്നു. സന്തോഷം ബാക്കി വായിക്കട്ടെ. അങ്ങ് peak ൽ എത്തിയല്ലോ super ഒന്നും കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ?????w

  6. സൂര്യൻ

    അടി ഇതിൽ ഇല്ലായിരുന്നൊ? അടുത്തതിൽ നോക്കാ൦???

  7. അറക്കളം പീലി

    ആദ്യം like ഇനി വായിച്ചിട്ട് വരാം

  8. സൂര്യൻ

    ഹായ്

  9. ????

  10. ഓം നമഃശിവായ

    മോനെ …..സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … .?????????????✌✌✌✌✌✌✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????? ….

  11. കണ്ടപ്പോഴേ കഥയിലേക്ക് കയറി അത് കൊണ്ട് കമ്മന്റ് ഇടാൻ പറ്റിയില്ല മൂന്നു പാർട്ട്‌ കൂടി ഞങ്ങൾക്കായി തന്നതിന് ആദ്യമേ നന്ദി, ആദ്യ പാർട്ട്‌ വായിച്ചു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്ന് തന്നെ വേണം പറയാൻ ഇവിടെ ശെരിക്കും താങ്കളാണ് അപരാജിതൻ??? അപ്പോൾ ബാക്കി വായിക്കട്ടെ bay

  12. Sreeragh കണ്ണൻ

    പൊളിച്ചു ബ്രോ ഒന്നും പറയാൻ ഇല്ല. താങ്കളുടെ ബുദ്ധിമുട്ടുകൾ വേഗം ശരി ആകട്ടെ??❤️❤️❤️❤️

  13. Man first

  14. Superb ?
    I waiting for your stories
    Keep well ?

  15. harshan bai otta erupinu 2 partum vayichu oh oru action triller film kandu erangiyathu pole undu adipoli onnum parayan ella hangover mariyittu bakki comment edam

  16. അദ്വൈത്

    സന്തോഷം!
    ഒരുപാട് സന്തോഷം!!
    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം!!!

    സമാധാനമായിട്ടിരുന്ന് ആസ്വദിച്ചു വായിച്ചട്ട് പ്രതികരിക്കാം

    സസ്നേഹം
    ആദ്വൈത്

  17. Moneeee poli enne paranjal poraaaa
    Athukkum mele…..???

Comments are closed.