അപരാജിതൻ -48 5623

അയാൾക്കു കുളിക്കാനുള്ള വെള്ളം ചൂടായതായി ഒരു ദാസിപെണ്ണ് വന്നറിയിച്ചു.

കൂടിയുള്ള സഖികളുടെ സഹായത്തോടെ എഴുന്നേറ്റ മാനവേന്ദ്രവർമ്മൻ സുനന്ദയുടെ തോളിൽ പിടിച്ചു സ്നാനമുറിയിലേക്ക് നടന്നു.

പഞ്ചാപകേശൻ, നടന്നു പോകുന്ന മാനവേന്ദ്രനെ നോക്കി അൽപ്പം നേരം നിന്നിട്ട്.

“ജയ് ജയ് വിഠല  പാണ്ഡുരംഗാ,, ഈ മനുഷ്യനെ വേണ്ടുവോളം ആശീർവദിക്കണെ ,,കൂടെ എന്നെയും ” എന്ന പ്രാർത്ഥനയോടെ

പുറത്തേക്ക് നടന്നു.

@@@@@@

 

ചന്ദ്രവല്ലിയിലെ നാട്ടുചന്തയിൽ:

പ്രധാന വാണിഭദിവസമായിരുന്നതിനാൽ അന്ന് തിരക്കേറേയായിരുന്നു.

ചന്ദ്രവല്ലിയിലെയും പരിസരത്തുള്ള മറ്റു പ്രദേശങ്ങളിലെ ചെറുകച്ചവടക്കാ൪ മുതൽ മുഖ്യവ്യാപാരികൾ വരെ കച്ചവടത്തിനായി എത്തിയിരുന്നു. അവിടെയുള്ള പാണ്ടികശാലകളിലെക്ക് പുറമെ നിന്നും വന്ന വലിയ ലോറികളിൽ  നിന്നും  വലിയ ചാക്കുകളിലായി അരി ഗോതമ്പ് ചോളമടക്കമുള്ള ധാന്യങ്ങളും പയർ പരിപ്പ് വർഗ്ഗങ്ങളും അട്ടിമറിവേലക്കാർ ഇറക്കിവെക്കുന്നു. അവിടെ നിന്നും ധാന്യചാക്കുകൾ ആവശ്യക്കാർക്ക് ടെമ്പോകളിലും വാനിലുമൊക്കെയായി കയറ്റികൊടുക്കുന്നു.

നിരന്നിരിക്കുന്ന നൂറുകണക്കിന് പച്ചക്കറി കച്ചവടക്കാർ, തുണിക്കച്ചവടക്കാർ, തുകൽ വ്യാപാരികൾ, പൊടിക്കച്ചവടക്കാർ, ചെരുപ്പ് വിൽപ്പനക്കാർ , പാൽ പാലനുബന്ധ കടകൾ   പലവ്യഞ്ജനകടകൾ, തുണിക്കടകൾ,മരുന്ന് മൺപാത്ര വിതരണക്കാർ,ചന്തയുടെ പിന്നിലായി മൽസ്യമാംസ കടകൾ, വടക്കു ഭാഗത്ത് മാറി കാലി കച്ചവടക്കാർ എല്ലാവരും തങ്ങളുടെ വില്പനകളിൽ ശ്രദ്ധ കൊടുത്തു കൊണ്ട് ഉറക്കെ ആളുകളെ മാടിവിളിക്കുന്നു.

ചന്തയ്ക്ക് ഉള്ളിൽ കാലു കുത്താൻ ഇടമില്ലാത്ത അത്രയും തിരക്കും.

പ്രധാന ചന്ത ദിവസം തിമ്മയ്യന് ലക്ഷങ്ങളുടെ വരുമാനമുണ്ടാകും.

തിമ്മയ്യന്റെ കച്ചവടക്കടകൾ കത്തിനശിച്ചുവെങ്കിലും അവിടെ കച്ചവടം ചെയ്യുന്നവർ നൽകുന്ന തറവാടകയിനത്തിലും വണ്ടി പാർക്കിങ്ങും അത് കൂടാതെ കച്ചവടക്കാർക്ക് മണിക്കൂർ പലിശയ്ക്ക് പണം നൽകുന്ന ഇടപാടുമൊക്കെയായി നല്ലപോലെ വരുമാനമുണ്ടാക്കും.

ഇരുപതേക്കറിലധികം വിസ്തീർണ്ണമുള്ള ചന്ദ്രവല്ലി ചന്തയുടെ ഉടമസ്ഥാവകാശം പ്രജാപതി രാജകൊട്ടാരത്തിനാണ്.

നാൽപ്പതു വർഷം മുൻപ്  പഞ്ചായത്ത് രൂപം കൊണ്ട സമയം പഞ്ചായത്തിന് വരുമാനമുണ്ടാക്കാനായി ചന്ത നടത്തുവാൻ പകിടിക്ക്  നൽകിയതാണ്.

Updated: January 13, 2023 — 12:14 am

37 Comments

  1. Uff adipoli ?
    Angana oruratharde padanam thudangi kaynju?
    Adutha samharathin aay waiting ?❤️

  2. ബ്രോ… സൂപ്പർ…. ഒന്നും പറയാനില്ല….. അടുത്ത ബ്രേക്ക്‌ എടുക്കുന്നതിനു മുൻപേ ആ മാവീരനെ തട്ടുന്ന പാർട്ട്‌ കൂടി തരാമോ? നമ്മുടെ പാവം ഇന്ദുക്കുട്ടി ഒത്തിരിക്കാലം അവരുടെ പിടിയിൽ കഴിയാതിരിക്കാനാ… പിന്നെ ബ്രോ സാവകാശം ബാക്കി പാർട്സ് തന്നാൽ മതി. ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ നിർത്തരുതേ…..

  3. Dear harshan bro..
    ella partukalum vaayichu..
    thankkal paranja pole ellam connect cheythu ezhuthiyathu outstanding
    ippol kurekoodi clear aayi kaaryangal
    very engaging athukondu pettannu theernnu poya oru feel.
    maveeranumayulla thiruvilayaadal koodi tharaamayirunnu.
    ini kaathirippaanu.. bro timeduth ezhuthoo. e
    thra aayalum ee kadha manassil ninnum povilla..
    thanks and lots of love

    Ann

  4. Dear Harshan,

    What else can I say besides that you are brilliant and that the wait for your story was worthwhile? I hope the remaining chapters of this story—despite the fact that they are difficult to write—will be released soon. We won’t mind waiting, and you are free to take as long as you like to finish this tale and nobody has the right to question that.

    Well done brother a d keep writing.✌️

  5. Ithinokke ent paranja prashamsikkukaa enn ariyillaaa…
    Vaaakukal kittunnumillaaa….
    Adutha bhaagathinaayi kaathu nilkkunnu❣️??

  6. Bro pettanu thanne backi koode idan sremikanne

  7. Broooo
    Thank u kaathiripnte sugham adh vere thanneya ippo vayichu theerne ullu hats off you maaan

  8. Muhammed suhail n c

    Super aayitund

  9. Muhammed suhail n c

    Wonder full harshetta????????
    Super aayitund marana mass ?????
    Polichadukki ????????????appol goodnight ????????????????????????????
    Appol adutha partn iam waiting ?????????????????????

  10. ഇന്നലെ തുടങ്ങിയതാ സമയം എടുത്തു വായിച്ചു എന്റെ പൊന്നോ ഹെവി. Fight scene ലാസ്റ്റ് ആയതു മാത്രം എനിക്ക് ഇഷ്‌‌ട പെറ്റില്ലട്ടോ ഇടക്ക് ഓരോന്ന് വെക്കാം eeee.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

  11. തിരുവിളയടൽ ആരാന്ഭം ?

Comments are closed.