അപരാജിതൻ -48 5624

ഉള്ളിലേക്കു കയറാൻ നേരം കവാടത്തിലെ കങ്കാണി കാവൽക്കാർ അവരെ തടഞ്ഞു.

മുത്തശ്ശനും ശങ്കരനും ധരിച്ചിരുന്ന ശിവശൈലത്തെ ശിവാംശികളുടെ വേഷം അവർക്ക് അറിയാമായിരുന്നു.

അവരുടെ കൂടെയുള്ളയൊരുവൻ കുട്ടിശങ്കരനെ സൂക്ഷിച്ചു നോക്കി കസേരയിൽ നിന്നും എഴുന്നേറ്റു.

ചുങ്കക്കാരൻ സരളപ്പൻ തമ്പി, ആ കവാടത്തിലെ പ്രധാന ചുങ്കപ്പിരിവുകാര൯.

“എടാ നീയാ കണ്ണുപൊട്ടിയുടെ കൂടെയുള്ള ചെറുക്കനല്ലേ,,,,നിന്നെയല്ലേ തിമ്മയ്യ മുതലാളി  അടിച്ചു കൈയ്യൊടിച്ചത്”

പേടിയോടെ കുട്ടിശങ്കരൻ വലം കൈ മടക്കി നെഞ്ചിൽ പിടിച്ചു തലയാട്ടി.

“നിന്നെ മേലിലീ ചന്തയിൽ കാണരുതെന്ന് മുതലാളി, പറഞ്ഞിട്ടുള്ളതല്ലെടാ,,പട്ടിപെഴച്ചവനെ” അയാൾ ദേഷ്യത്തോടെ ഉച്ചത്തിൽ പറഞ്ഞു.

കുട്ടിശങ്കരൻ പേടിച്ചു വിറയ്ക്കാൻ തുടങ്ങി.

“ഇറങ്ങിപ്പോടാ,,ചണ്ടാലനായെ,,,” അയാൾ അവനെ അടിക്കാനായി കൈയോങ്ങി.

ഭയന്ന് വിറച്ചു കുട്ടിശങ്കരൻ പിന്നേക്ക് നീങ്ങി,

സ്വാമി മുത്തശ്ശൻ , അവനെ തന്റെ ദേഹത്തോട് ചേർത്തു.

@@@@@@

“നമസ്കാരം മൊയ്‌ലാളീ ”

ആ വിളികേട്ടു സുഖിച്ചയാൾ ഇടത്തേക്ക് നോക്കി.

നല്ല തണ്ടും തടിയും ഉള്ള ഒരുത്തൻ കൈകൂപ്പി നടു വളഞ്ഞു ഭയഭക്തി ബഹുമാനത്തോടെ കുമ്പിട്ട് തനിക്ക് വണക്കം നൽകുന്നു.

അവന്റെ ആ മാറ്റം കണ്ടു വൈദ്യർ മുത്തശ്ശനും കുട്ടിശങ്കരനും അമ്പരന്നു. .

നിന്ന നിൽപ്പിൽ ആദി നിലത്തു കുന്തുകാലിൽ ഇരുന്നു , അയാളുടെ ഇരുപാദങ്ങളും തൊട്ടുനെറ്റിയിൽ വെച്ചു പാദങ്ങളിൽ അമർത്തിത്തടവി, മേലേക്ക് നോക്കി അതീവവിനയത്തോടെയും ഭവ്യതയോടെയും പല്ലെല്ലാം പുറത്തു കാണിച്ചു പൊട്ടൻ ചിരി ചിരിച്ചു പറഞ്ഞു.

“മൊയ്ലാളി,,,കനിയണം,,”വീണ്ടും അയാളുടെ കാൽ തൊട്ടു തൊഴുതു.

“നീയാരാടാ,,,?” ചുങ്കക്കാരൻ സരളപ്പൻ അവനോട് ചോദിച്ചു.

“ഞാൻ എണീറ്റോട്ടെ,, മൊയ്ലാളി” അവൻ അനുവാദം ചോദിച്ചു.

“ഹ്മ്മ് ,,,,” ഒരു മൂളലോടെ അനുവാദം നൽകിയപ്പോൾ അവൻ ചാടി എണീറ്റു കൈകൂപ്പി നിന്നു.

“നീയാള് കൊള്ളാമല്ലോടാ,,നിന്റെ പേരെന്താ , നീയെവിടെത്തെയാ?”

കൈകൂപ്പി ബഹുമാനം കൂറി നിൽക്കുന്ന അവനോടു ചുങ്കക്കാരൻ സരളപ്പൻ ചോദിച്ചു.

“പോങ്ങനാ മൊയ്ലാളി” അവൻ മറുപടി നൽകി

“പോങ്ങനോ?”

Updated: January 13, 2023 — 12:14 am

37 Comments

  1. Uff adipoli ?
    Angana oruratharde padanam thudangi kaynju?
    Adutha samharathin aay waiting ?❤️

  2. ബ്രോ… സൂപ്പർ…. ഒന്നും പറയാനില്ല….. അടുത്ത ബ്രേക്ക്‌ എടുക്കുന്നതിനു മുൻപേ ആ മാവീരനെ തട്ടുന്ന പാർട്ട്‌ കൂടി തരാമോ? നമ്മുടെ പാവം ഇന്ദുക്കുട്ടി ഒത്തിരിക്കാലം അവരുടെ പിടിയിൽ കഴിയാതിരിക്കാനാ… പിന്നെ ബ്രോ സാവകാശം ബാക്കി പാർട്സ് തന്നാൽ മതി. ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ നിർത്തരുതേ…..

  3. Dear harshan bro..
    ella partukalum vaayichu..
    thankkal paranja pole ellam connect cheythu ezhuthiyathu outstanding
    ippol kurekoodi clear aayi kaaryangal
    very engaging athukondu pettannu theernnu poya oru feel.
    maveeranumayulla thiruvilayaadal koodi tharaamayirunnu.
    ini kaathirippaanu.. bro timeduth ezhuthoo. e
    thra aayalum ee kadha manassil ninnum povilla..
    thanks and lots of love

    Ann

  4. Dear Harshan,

    What else can I say besides that you are brilliant and that the wait for your story was worthwhile? I hope the remaining chapters of this story—despite the fact that they are difficult to write—will be released soon. We won’t mind waiting, and you are free to take as long as you like to finish this tale and nobody has the right to question that.

    Well done brother a d keep writing.✌️

  5. Ithinokke ent paranja prashamsikkukaa enn ariyillaaa…
    Vaaakukal kittunnumillaaa….
    Adutha bhaagathinaayi kaathu nilkkunnu❣️??

  6. Bro pettanu thanne backi koode idan sremikanne

  7. Broooo
    Thank u kaathiripnte sugham adh vere thanneya ippo vayichu theerne ullu hats off you maaan

  8. Muhammed suhail n c

    Super aayitund

  9. Muhammed suhail n c

    Wonder full harshetta????????
    Super aayitund marana mass ?????
    Polichadukki ????????????appol goodnight ????????????????????????????
    Appol adutha partn iam waiting ?????????????????????

  10. ഇന്നലെ തുടങ്ങിയതാ സമയം എടുത്തു വായിച്ചു എന്റെ പൊന്നോ ഹെവി. Fight scene ലാസ്റ്റ് ആയതു മാത്രം എനിക്ക് ഇഷ്‌‌ട പെറ്റില്ലട്ടോ ഇടക്ക് ഓരോന്ന് വെക്കാം eeee.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

  11. തിരുവിളയടൽ ആരാന്ഭം ?

Comments are closed.