അപരാജിതൻ -45 5341

അധികം പ്രായം തോന്നിക്കാത്ത രണ്ടു യുവതികൾ ആദിയുടെയും ഗോപിയുടെയും മേൽ പനിനീർ തളിച്ച് അവരുടെ നെറ്റിയിൽ തിലകകുറി തൊടുവിച്ച് സ്വീകരിച്ചു.

അവർ രണ്ടു പേരും ആദിയുടെ മുഖത്ത് നിന്ന് കണ്ണെടുത്തില്ല, കൊതിയോടെ അവന്റെ മുഖത്തേക്കും നെഞ്ചിലേക്കും നോക്കി,

“ഉങ്കൾ പേരെന്ന” തെല്ലു നാണത്തോടെ അതിലൊരുവൾ ചോദിച്ചു.

ആദി അവർക്കു നേരെ കൈകൂപ്പി.

“വീരപ്പൻ,,ഓക്കേ പിന്നെ കാണാം”

ആദിയും ഗോപിയും അവിടെ നിന്നും നീങ്ങി.

“ഗോപ്യേ ”

“എന്താ”

“എന്നാലും ആ പെണ്പിള്ളേരെന്തിനാ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കിയത്”

“താനത് പോലെയല്ലേ ഇരിക്കുന്നത് ”

“ഗോപികുട്ടനെന്താ പറഞ്ഞു വരണെ”

‘എടോ,,പൊക്കിളിൽ കസ്തൂരി വെച്ച് കസ്തൂരി ഗന്ധം അന്വേഷിച്ചു നടക്കുന്ന കസ്തൂരിമാനെ പോലെയാണ് താൻ”

“അതിനെന്റെ പൊക്കിൾ കസ്തൂരി പ്രൊഡ്യുസ് ചെയ്യുന്നില്ലല്ലോ ഗോപ്യേ ”

“താൻ മിണ്ടാണ്ട് എന്റെ കൂടെ വാ,,ഞാൻ പറഞ്ഞത് തന്നെ കണ്ടാ ഏതുപെണ്ണും മോഹിക്കുമെന്നാ”

“ഹോ ,,അങ്ങനെ,,ന്റെ ആഞ്ജനേയാ ന്നെ കാത്തോളണെ” ആദി ശബ്ദമുയർത്തി പ്രാർത്ഥിച്ചു.

“കൊള്ളാം,,വ്യഭിചാരശാലയിൽ വന്നു വിളിക്കാൻ പറ്റിയ ദേവത,,ആഞ്ജനേയൻ,,കൊള്ളാമെടോ”

“ഷോറി ,,,ഐ ആം ദി ഷോറി ” ആദി വാ പൊത്തി ചിരിച്ചു.

അവിടെ അരികിലായി വസവേശ്വര ഗന്ധർവ്വ പ്രതിമ സ്ഥാപിച്ചിരുന്നു.

“ഇതാരാ ഈ കക്ഷി , ഗോപ്യേ”

“ഇതാണ് ഉത്കലയിലെ വസവേശ്വര ഗന്ധർവ്വൻ, വലിയൊരു സ്ത്രീമോഹിയാണ്”

“ഓ,,ഇതാണ് ആ കക്ഷിയല്ലേ” പ്രതിമയിൽ നോക്കി ആദി ചോദിച്ചു.

“ഹ്മ്മ്,,,ഇങ്ങേരുടെ കോവിലിൽ ഇപ്പോഴും അഗതികളായ പെൺകുട്ടികളെ ദേവദാസികളായി സമർപ്പിക്കുന്നുണ്ട്, അവരെ ഈ മഹതി മുത്യാരമ്മയെ പോലെ വാണിഭക്കാർ കൊണ്ട് വന്നു കച്ചവടം നടത്തും”

“ഹ്മ്മ്,,,ഇതൊന്നും നിരോധിച്ചിട്ടില്ലേ ഇവിടെ ?”

“എടോ,,ഇത് നാട് വേറെയാണ് , പീനൽ കോഡും സി ആർ പി സി യുമൊക്കെ ജനപഥ ജില്ലയ്ക്ക് വെളിയിൽ, ഇവിടെ നാടുവാഴികൾക്ക് നിയമമുണ്ട് , അതെ നടക്കൂ , അപ്പൊ ഇവിടെ എന്തും നടക്കും , അല്ലെങ്കിൽ പച്ചക്ക് വ്യഭിചാര മഹോത്സവം നടക്കുന്നതിനു പോലീസ് ഇവിടെ കാവൽ നിൽക്കുമോ”

“അതെ,,,ഇവിടത്തെ പൊലീസിന് ഞാൻ ഓങ്ങി വെച്ചിട്ടുള്ളതാ,,സമയം ആകട്ടേന്നു കരുതിയിട്ടാ”

Updated: January 1, 2023 — 6:28 pm