“രണ്ടിനെയും ഞാനിന്നു ആ കഠാരി വെച്ചു കുത്തികൊല്ലും” കോപത്തോടെ അമി അലറി.
അതോടെ
മന്ദാകിനി വേഗം ചിത്രം മാറ്റി കിടക്കയിൽ വെച്ച് സുഹാസിനിയോടൊപ്പം അലങ്കാരവേല തുടർന്നു.
അന്നേരം
വാതിൽ തുറന്ന് ചാരുലത ഉള്ളിലേക്ക് വന്നു.
അവളുടെ കൈയിൽ അമ്രപാലിക്കുള്ള പഴച്ചാർ ഉണ്ടായിരുന്നു.
അമ്രപാലി യത് വാങ്ങി രണ്ടു കവിൾ ഇറക്കി.
“നിന്നെ കണ്ടതെയില്ലല്ലോ പെണ്ണെ” അമി ചോദിച്ചു.
“അമിയേച്ചി ,,മുത്യാരമ്മ എന്നെ മുറിയിൽ നിന്നും മാറ്റി അടുക്കളയിൽ ജോലി തന്നേക്കുവല്ലേ, അവിടെയെനിക്ക് പിടിപ്പത് പണിയുണ്ട്” ചാരു മറുപടി പറഞ്ഞു.
“ഇവളുടെ മുറി , ബോംബൈക്കാരി കോമളയ്ക്ക് ചമയത്തിനു കൊടുത്തേക്കുകയാ അമി ”
“അമിയേച്ചി,,,” ചാരുലത അരികിൽ ചെന്ന് കവിളിൽ തലോടി വിളിച്ചു.
“എന്താ പെണ്ണെ ?”
“ഒത്തിരി സുന്ദരിയായിട്ടുണ്ട് എന്റെ അമിയേച്ചി ,,മുഖത്തു നിന്നും കണ്ണെടുക്കാൻ കഴിയുന്നില്ല”
“ആണോ ,, അത്രയും സുന്ദരിയാണോ ഞാൻ ” സന്തോഷത്തോടെ അമ്രപാലി അവളുടെ കൈകളിൽ പിടിച്ചു.
ചാരു , പാലിയുടെ കവിളിൽ മുത്തം നൽകി.
“അമിയേച്ചി ”
“എന്താ പെണ്ണെ?”
“അങ്ങനെ മാസങ്ങൾക്ക് മുൻപ് മാർവാടി വന്നതിനു ശേഷം ഇന്ന് ഒരു പുരുഷൻ അമിയേച്ചിയുടെ കിടക്ക പങ്കിടാ൯ വരുമല്ലോ അല്ലെ ”
“ആ വരട്ടെ,,, വരല് മാത്രേയുണ്ടാകൂ,,” സുഹാസിനി മറുപടി പറഞ്ഞു.
“അപ്പൊ,,രാത്രി അമി നൃത്തം കഴിഞ്ഞു വന്നാൽ കുളിപ്പിച്ച് വീണ്ടും ഒരുക്കണ്ടേ,,ഇന്നെന്തായാലും ഒരാണിനെ തളർത്താൻ പോകയല്ലേ” മന്ദാകിനി അഭിപ്രായം പറഞ്ഞു.
“എന്നാലും ആരാകുമോ ആ ഭാഗ്യവാൻ , ലക്ഷങ്ങൾ വിലയുള്ള ഈ അമിയേച്ചിയെ ഇന്ന് ഒരു ചിലവുമില്ലാതെ അനുഭവിക്കാൻ സൗഭാഗ്യം കിട്ടുന്നവ൯” ചാരുലത അമ്രപാലിയുടെ കവിളിൽ തലോടിപറഞ്ഞു
“എന്തായാലും ഏതെങ്കിലും കിളവൻ ആകാതിരുന്നാൽ മതി,ആവേശം മൂത്ത് വല്ല ഹൃദയാഘാതവും വന്നു വീണുപോയാൽ നമുക്കൊക്കെ പണിയാകും”
മന്ദാകിനി പറയുന്നത് കേട്ട് എല്ലാവരും ഉറക്കെചിരിച്ചു.
“ആളുകള് നിറഞ്ഞു കൂടുകയാണ് , ഞാനെന്നാ പോകട്ടെ അടുക്കളയിലേക്ക് , അവിടെ പണിയുണ്ട്”
ചാരു അവരോടു യാത്ര പറഞ്ഞു വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
@@@@@